എഴുത്തുകുത്ത്

‘ച​ത്ത​മീ​നു​ക​ള്‍’​ക്കൊരു വി​യോ​ജ​ന​ക്കു​റി​പ്പ്

കെ.​എം. സ​ലിം കു​മാ​റി​ന്‍റെ ആ​ത്മ​ക​ഥ ‘ക​ടു​ത്ത’​യു​ടെ ‘ച​ത്ത​മീ​നു​ക​ള്‍’ എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച അ​ധ്യാ​യ​ത്തി​ല്‍ (ല​ക്കം 1490) എ​ന്റെ പേ​ര് പ​രാ​മ​ര്‍ശി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ ചി​ല വ​സ്തു​ത​ക​ള്‍ വാ​യ​ന​ക്കാ​ര്‍ സ​മ​ക്ഷം അ​റി​യി​ക്കു​ന്നു. 2012 മാ​ര്‍ച്ച് 18ന് ‘​മാ​തൃ​ഭൂ​മി’ ആ​ഴ്ച​പ്പ​തി​പ്പി​ൽ ‘കേ​ര​ള​ത്തി​ലെ ദ​ലി​തു​ക​ള്‍ വെ​റും ച​ത്ത​മീ​നു​ക​ള്‍’ എ​ന്ന ശീ​ര്‍ഷ​ക​ത്തോ​ടെ കെ.​എം. സ​ലിം​കു​മാ​റു​മാ​യു​ള്ള എ​ന്‍റെ അ​ഭി​മു​ഖം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. അ​ക്കാ​ല​ത്തും തു​ട​ര്‍ന്നു​ള്ള ഏ​താ​നും വ​ര്‍ഷ​ങ്ങ​ളും പ്ര​സ്തു​ത അ​ഭി​മു​ഖം ഏ​റെ വി​വാ​ദ​ങ്ങ​ള്‍ക്കും ച​ര്‍ച്ച​ക​ള്‍ക്കും സം​വാ​ദ​ങ്ങ​ള്‍ക്കും അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ള്‍ക്കും ഇ​ട​യാ​ക്കി​യി​രു​ന്നു.

‘ച​ത്ത മീ​നു​ക​ള്‍’ എ​ന്ന അ​ധ്യാ​യ​ത്തി​ല്‍ സ​ലിം​കു​മാ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന പ​ല ആ​രോ​പ​ണ​ങ്ങ​ളും വ​സ്തു​താ​വി​രു​ദ്ധ​മാ​ണ്. ഞാ​നേ​റെ ബ​ഹു​മാ​നി​ക്കു​ക​യും ആ​ദ​ര​വോ​ടെ സ്നേ​ഹി​ക്കു​ക​യും പി​തൃ​തു​ല്യ​നാ​യി കാ​ണു​ക​യും ചെ​യ്യു​ന്ന പ്രി​യ​പ്പെ​ട്ട സ​ലിം​കു​മാ​ര്‍ ചേ​ട്ട​നോ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണാ​ന​ന്ത​രം വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തേ​ണ്ടി വ​രു​ന്ന​ത് വ്യ​ക്തി​പ​ര​മാ​യി ഏ​റെ ദു:​ഖ​മു​ണ്ട്. എ​ന്നാ​ല്‍ ആ​ശ​യ​പ​ര​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ തെ​റ്റാ​യ നി​ഗ​മ​ന​ങ്ങ​ളോ​ട് വി​യോ​ജി​ക്കേ​ണ്ട​ത് ഒ​രു മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ന്‍ എ​ന്ന നി​ല​യി​ല്‍ എ​ന്‍റെ ബാ​ധ്യ​ത​യും അ​വ​കാ​ശ​വു​മാ​ണ്.

2008 ഏ​പ്രി​ല്‍ 10നാ​ണ് എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ ‘മ​ഹാ​രാ​ജ​കീ​യ’ പൂ​ര്‍വ വി​ദ്യാ​ര്‍ഥി സം​ഗ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഞാ​നാ​ദ്യ​മാ​യി കെ.​എം. സ​ലിം​കു​മാ​റു​മാ​യി ടെ​ല​ഫോ​ണി​ല്‍ സം​സാ​രി​ക്കു​ന്ന​ത്. ഞാ​ന്‍ അ​ന്ന് മാ​ധ്യ​മം കൊ​ച്ചി ബ്യൂ​റോ​യി​ല്‍ ജോ​ലി ചെ​യ്തു​വ​രു​ക​യാ​ണ്. കെ.​കെ. കൊ​ച്ച്, കെ.​എം. സ​ലിം​കു​മാ​ര്‍, എ​സ്. രാ​ജ​പ്പ​ൻ, സ​ണ്ണി എം. ​ക​പി​ക്കാ​ട് തു​ട​ങ്ങി​യ ദ​ലി​ത് ചി​ന്ത​ക​രും എ​ഴു​ത്തു​കാ​രും മ​ഹാ​രാ​ജാ​സി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു. സെ​ലി​ബ്രി​റ്റി​ക​ളു​ടെ വി​ള​നി​ല​മാ​യി മ​ഹാ​രാ​ജാ​സി​നെ വാ​ഴ്ത്തി​പ്പാ​ടി​യ​പ്പോ​ള്‍ കീ​ഴാ​ള സ​മൂ​ഹ​ത്തി​ല്‍നി​ന്ന് ഉ​യ​ര്‍ന്നു​വ​ന്ന ചി​ന്ത​ക​രും എ​ഴു​ത്തു​കാ​രു​മാ​യ ഇ​വ​രു​ടെ പോ​രാ​ട്ട​ത്തി​ന്‍റെ​യും അ​തി​ജീ​വ​ന​ത്തി​ന്‍റെ​യും ഒ​രു ഫീ​ച്ച​ര്‍ ത​യാ​റാ​ക്കാ​നാ​ണ് അ​ന്ന് സ​ലിം​കു​മാ​റി​നെ ഞാ​ന്‍ വി​ളി​ക്കു​ന്ന​ത്.

പി​ന്നീ​ട് വ​ള​രെ ആ​ഴ​മേ​റി​യ ഒ​രു ആ​ത്മ​ബ​ന്ധം ഞ​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യി. അ​ങ്ങ​നെ​യാ​ണ് അ​ദ്ദേ​ഹം രോ​ഗ​ബാ​ധി​ത​നാ​യി വൈ​റ്റി​ല​യി​ലെ വീ​ട്ടി​ല്‍ ക​ഴി​യു​മ്പോ​ള്‍ ഞാ​ന്‍ അ​ദ്ദേ​ഹ​ത്തെ ഇ​ന്‍റ​ര്‍വ്യൂ ചെ​യ്യു​ന്ന​ത്. ഗു​രു​ത​ര​മാ​യ അ​ർ​ബു​ദ ബാ​ധ​യും ക​ടു​ത്ത ഏ​കാ​ന്ത​ത​യും അ​ദ്ദേ​ഹ​ത്തെ അ​ക്കാ​ല​ത്ത് അ​ല​ട്ടി​യി​രു​ന്നു. മ​ക്ക​ളു​ടെ​യും കു​ടും​ബ​സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സം​ര​ക്ഷ​ണ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദ​ലി​ത് സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​രും അ​ദ്ദേ​ഹ​ത്തെ ഏ​താ​ണ്ട് മ​റ​ന്ന മ​ട്ടി​ല്‍ ക​ഴി​യു​മ്പോ​ഴാ​ണ് ആ ​അ​ഭി​മു​ഖം ഞാ​ന്‍ എ​ടു​ക്കു​ന്ന​ത്. പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ഞ​ങ്ങ​ള്‍ സം​സാ​രി​ച്ച് അ​ഭി​മു​ഖം ത​യാ​റാ​ക്കി​യ​ത്. ദീ​ര്‍ഘ​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ളി​ല്‍നി​ന്ന് ഒ​രു അ​ഭി​മു​ഖ​ത്തി​ന്‍റെ മാ​തൃ​ക​യി​ല്‍ ത​യാ​റാ​ക്കി​യ ശേ​ഷം ചോ​ദ്യ​ങ്ങ​ളും ഉ​ത്ത​ര​വും പ​ര​സ്പ​രം ച​ര്‍ച്ച ചെ​യ്ത് ത​ന്നെ​യാ​ണ് ‘മാ​തൃ​ഭൂ​മി’​ക്ക് അ​യ​ച്ച​ത്. രോ​ഗ​ശ​യ്യ​യി​ല്‍ കി​ട​ക്കു​ന്ന അ​ദ്ദേ​ഹം ദ​ലി​ത് സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ന്‍റെ അ​പ​ജ​യ​ത്തെ​ക്കു​റി​ച്ച് രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ല്‍ പ​റ​ഞ്ഞ​തെ​ങ്കി​ലും പ​ല​തും ഒ​ഴി​വാ​ക്കി​യാ​ണ് അ​ഭി​മു​ഖം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ളും വാ​ച​ക​ങ്ങ​ളു​മ​ല്ലാ​തെ എ​ന്‍റേ​താ​യ ഒ​ന്നും ഞാ​ന്‍ കൂ​ട്ടി​ച്ചേ​ര്‍ത്തി​ട്ടി​ല്ല.

പി​ന്നീ​ട് അ​ഭി​മു​ഖം വി​വാ​ദ​മാ​യ​തി​നെ തു​ട​ര്‍ന്ന് എ​ന്‍റെ ത​ന്നെ നി​ര്‍ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ദ്ദേ​ഹം അ​ഭി​മു​ഖം സം​ബ​ന്ധി​ച്ച് ഒ​രു വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പ് ‘മാ​തൃ​ഭൂ​മി’​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. അ​ന്ന​ത്തെ സം​ഘ​ര്‍ഷാ​വ​സ്ഥ​യും ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളും ഒ​ന്നു കു​റ​യാ​ന്‍വേ​ണ്ടി ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​യി​രു​ന്നു ആ ​കു​റി​പ്പ്. ആ ​അ​ഭി​മു​ഖ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ വി​മ​ര്‍ശി​ച്ച​ത് പോ​ലെ ത​ന്നെ എ​ന്നെ​യും പ​ല ദ​ലി​ത് ബു​ദ്ധി​ജീ​വി​ക​ളും എ​ഴു​ത്തു​കാ​രും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചീ​ത്ത വി​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​തി​ലൊ​ന്നും ത​ന്നെ എ​നി​ക്ക് പ​ശ്ചാ​ത്താ​പ​മി​ല്ല. എ​ല്ലാ​വ​രും മ​റ​ന്നു​പോ​യ കെ.​എം. സ​ലിം​കു​മാ​റി​ന്‍റെ അ​തി​ജീ​വ​ന​വും പു​ന​ര്‍ജ​ന്മ​വു​മാ​യി​രു​ന്നു വി​വാ​ദ​മാ​യ ആ ​അ​ഭി​മു​ഖം. അ​ത് അ​ദ്ദേ​ഹ​ത്തി​ന് ന​ല്ല​തു മാ​ത്രേ ചെ​യ്തി​ട്ടു​ള്ളൂ. പി​ന്നീ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ഴു​ത്തു​ക​ള്‍ക്കും സാ​മൂ​ഹി​ക- രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​നും ഏ​റെ ഗു​ണ​ക​ര​മാ​യി​ട്ടു​ണ്ട്.

കാ​ല്‍നൂ​റ്റാ​ണ്ട് ആ​കു​ന്ന എ​ന്‍റെ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ന ജീ​വി​ത​ത്തി​ല്‍ രാ​ജ്യ​ത്തെ രാ​ഷ്ട്രീ​യ-​സാ​മൂ​ഹ്യ-​നി​യ​മ- ക​ലാ-​സി​നി​മാ രം​ഗ​ത്തെ പ്ര​മു​ഖ​രു​മാ​യി അ​ഭി​മു​ഖം ന​ട​ത്തി പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ എ​നി​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഒ​രു അ​ഭി​മു​ഖ​ത്തി​ന്‍റെ പേ​രി​ലും ഇ​ങ്ങ​നെ​യൊ​രു ദു​ര​വ​സ്ഥ എ​നി​ക്ക് ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​പ്പോ​ൾ ഞാ​ൻ ചെ​യ്ത് വ​രു​ന്ന എ​ന്റെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന ജീ​വി​ത​ത്തെ അ​പ​മാ​നി​ക്കും വി​ധ​മാ​ണ് സ​ലിം കു​മാ​ർ ആ​ത്മ​ക​ഥ​യി​ൽ എ​ന്നെ​ക്കു​റി​ച്ച് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. വ​സ്തു​ത​ക​ള്‍ മ​റ​ന്നു​കൊ​ണ്ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മ​ക​ഥ​യു​ടെ ഒ​രു ക​റു​ത്ത അ​ധ്യാം​യം എ​ന്നാ​ണ് ‘ച​ത്ത​മീ​നു​ക​ള്‍’ എ​ന്ന എ​ന്നെ പ​രാ​മ​ർ​ശി​ക്കു​ന്ന കു​റി​പ്പി​നെ ഞാ​ന്‍ കാ​ണു​ന്ന​ത്.

പി.​ആ​ര്‍. സു​മേ​ര​ന്‍

ത​ല​ക്കെ​ട്ടി​ലെ​യും ഉ​ള്ള​ട​ക്ക​ത്തി​ലെ​യും വൈ​രു​ധ്യം

അ​നി​ൽ​കു​മാ​ർ എ.​വി എ​ഴു​തി​യ ചൈ​നാ യാ​ത്രാ പ​ര​മ്പ​ര​യു​ടെ ര​ണ്ടാം ഭാ​ഗം ‘പി​ടി​മു​റു​ക്കി​യ അ​ധോ​ലോ​കം പു​തി​യ മു​ഖ​ഭാ​വ​മാ​യി മാ​റി’ (ല​ക്കം 1491) എ​ന്ന കു​റി​പ്പാ​ണ് ഈ ​എ​ഴു​ത്തി​ന് ആ​ധാ​രം. അ​തി​ന്റെ ഉ​ള്ള​ട​ക്ക​ത്തി​ലു​ള്ള പ്ര​ക​ട​മാ​യ ഒ​രു വൈ​രു​ധ്യം മാ​ത്രം ചൂ​ണ്ടി​ക്കാ​ണി​ക്ക​ട്ടെ ചൈ​ന​യി​ൽ സ്ത്രീ​ക​ൾ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ലി​ല്ലെ​ന്നാ​ണ് വി​മ​ർ​ശ​നം. ആ ​വി​മ​ർ​ശ​നം പ്ര​ഥ​മ​ദൃ​ഷ്ട്യാ ശ​രി​യാ​ണ്. എ​ന്നാ​ൽ, അ​തൊ​രു അ​ള​വു​കോ​ൽ മാ​ത്ര​മാ​ണ്. അ​തി​ൽ നി​ന്നും വാ​യി​ച്ചെ​ടു​ക്കേ​ണ്ട കാ​ര്യം, ചൈ​നീ​സ് സ​മൂ​ഹ​ത്തി​ൽ, അ​തി​ന്റെ സാ​മ്പ​ത്തി​ക​വും വ്യ​വ​സാ​യ​പ​ര​വും തൊ​ഴി​ൽ​പ​ര​വു​മാ​യ മേ​ഖ​ല​ക​ളി​ലൊ​ക്കെ സ്ത്രീ​ക​ളു​ടെ സാ​ന്നി​ധ്യ​വും സം​ഭാ​വ​ന​ക​ളും എ​ന്താ​ണ്, അ​തി​ൽ കു​റ​വു​ണ്ടോ എ​ന്നാ​ണ് അ​റി​യേ​ണ്ട​ത്.

അ​ത്ഭു​ക​ര​മെ​ന്നു​പ​റ​യ​ട്ടെ, ചൈ​നീ​സ് സ​മൂ​ഹ​ത്തി​ലെ സ്ത്രീ​ക​ളു​ടെ പ​ദ​വി മു​ത​ലാ​ളി​ത്ത രാ​ജ്യ​ങ്ങ​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കു​ന്നു​വെ​ന്ന് അ​തേ ലേ​ഖ​ന​ത്തി​ൽ ത​ന്നെ, ക​ണ​ക്കു​ക​ൾ ഉ​ദ്ധ​രി​ച്ച് അ​ദ്ദേ​ഹം എ​ഴു​തു​ന്നു​ണ്ട്. പി​ന്നെ, നേ​തൃ​ത്വ​ത്തി​ലെ വി​ഗ്ര​ഹ​വ​ത്ക​ര​ണ​ത്തി​ന് സ്ത്രീ​ക​ളു​ടെ എ​ണ്ണം കു​റ​വാ​ണെ​ന്നോ ഇ​ല്ലെ​ന്നോ ഒ​ക്കെ പ​റ​യു​ന്ന​ത് അ​ത്ര ക​ടു​ത്ത കു​റ്റ​മാ​യി പ​രി​ഗ​ണി​ക്കാ​നാ​വി​ല്ല. ലേ​ഖ​ന​ത്തി​ന്റെ ആ​ദ്യ​ഭാ​ഗ​ത്തു പ​റ​യു​ന്ന മാ​ഫി​യ ബ​ന്ധ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വാ​സ്ത​വം, ഈ ​ലേ​ഖ​ന​ത്തി​ൽ നി​ന്ന് വി​ശ്വ​സ​നീ​യ​മാ​യി എ​ടു​ക്കാ​ൻ ക​ഴി​യി​ല്ല.

കാ​ര​ണം, അ​ധോ​ലോ​കം പി​ടി​മു​റു​ക്കി​യ ഒ​രു സ​മൂ​ഹ​ത്തി​ൽ, അ​തും, കു​ടും​ബ ബ​ന്ധ​ങ്ങ​ൾ​ക്ക് വി​ല ക​ൽ​പ്പി​ക്കു​ന്ന ചൈ​നീ​സ് സ​മൂ​ഹ​ത്തി​ൽ, ലേ​ഖ​ക​ൻ പ​റ​യു​ന്ന സ​ർ​വ മേ​ഖ​ല​യി​ലെ​യും സ്ത്രീ ​പ​ങ്കാ​ളി​ത്വ​വും, ഭൂ​രി​പ​ക്ഷ സാ​ന്നി​ധ്യ​വും അ​സാ​ധ​ന്യ​മാ​യി​രി​ക്കും, നി​ർ​ത്ത​ട്ടെ.

എ.​എ​സ്. ഹ​രി​ദാ​സ്, അ​ങ്ക​മാ​ലി

സം​വാ​ദാ​ത്മ​ക​മാ​ക​ണം ചാ​ന​ൽ ച​ർ​ച്ച​ക​ൾ

മീ​ഡി​യാ​സ്കാ​നി​ൽ യാ​സീ​ൻ അ​ശ്‌​റ​ഫ് എ​ഴു​തി​യ ‘സം​വാ​ദ​ക​ർ, ഇ​ര​ക​ൾ’ (ല​ക്കം 1490) വാ​യി​ച്ചു. വി​മ​ർ​ശ​ന​വും വി​യോ​ജി​പ്പും മാ​ന്യ​മാ​യി പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം അ​നു​വ​ദി​ക്കു​ന്ന​വെ​ന്ന​താ​ണ് ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​യു​ടെ മ​നോ​ഹാ​രി​ത. പ​ക്ഷേ, ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​യു​ടെ നാ​ലാം തൂ​ണാ​യ മാ​ധ്യ​മ ലോ​ക​ത്ത് ഇ​തൊ​ന്നും വേ​ണ്ട​ത്ര അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് ഗു​രു​ത​ര​മാ​യ ന​ട​പ്പു​ദീ​നം.

ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളി​ലെ ച​ർ​ച്ച​ക​ൾ ഒ​ട്ടും സം​വാ​ദാ​ത്മ​ക​മ​ല്ല എ​ന്നാ​ണ് ബി​ഗ് ടി.​വി ചാ​ന​ൽ ച​ർ​ച്ച​യെ തു​ട​ർ​ന്നു​ണ്ടാ​യ ദു​ഷ്പ്ര​വ​ണ​ത​ക​ൾ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. ‘‘വാ​ദി​ക്കാ​നും ജ​യി​ക്കാ​നും അ​ല്ല അ​റി​യാ​നും അ​റി​യി​ക്കാ​നും’’ എ​ന്ന ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്റെ വി​ഖ്യാ​ത​മാ​യ വാ​ക്കു​ക​ൾ നാം ​സ​ദാ ഓ​ർ​ക്കേ​ണ്ട​തു​ണ്ട്. മ​നു​ഷ്യ​ർ ത​മ്മി​ൽ ആ​ശ​യ​ങ്ങ​ളു​ടെ പേ​രി​ൽ ത​ർ​ക്കി​ച്ചു ജ​യി​ക്കാ​ന​ല്ല ശ്ര​മി​ക്കേ​ണ്ട​ത്.

മ​റി​ച്ച് പ​ര​സ്പ​രം മ​ന​സ്സി​ലാ​ക്കാ​നും അ​റി​വ് പ​ങ്കു​വെ​ക്കാ​നും വേ​ണ്ടി​യാ​ണ് സം​വാ​ദ​ങ്ങ​ൾ ന​ട​ത്തേ​ണ്ട​ത്. ആ​ശ​യ​വി​നി​മ​യ സം​വാ​ദ​ങ്ങ​ൾ എ​പ്പോ​ഴും സ​മാ​ധാ​ന​പ​ര​വും ശ​രി​യാ​യ അ​റി​വ് പ​ക​രു​ന്ന​തു​മാ​യി​രി​ക്ക​ണം. ഇ​തി​നു വി​രു​ദ്ധ​മാ​യ രീ​തി​യി​ൽ ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ളെ ഒ​ട്ടും മാ​നി​ക്കാ​ത്ത, സ്വാ​ർ​ഥ​ത്തി​നാ​യി ച​ലി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ചാ​ന​ൽ ച​ർ​ച്ച​ക​ളെ ശ​രി​ക്കും ‘ക​ന്നം​ക​ടി’ എ​ന്നാ​ണ് പേ​രി​ട്ടു വി​ളി​ക്കേ​ണ്ട​ത്.

ടി.​ഐ. ലാ​ലു, പ​ഴ​മു​ക്ക്, തൃ​ശൂ​ർ

ച​രി​ത്ര​ത്തെ കൃ​ത്യ​പ്പെ​ടു​ത്തി​യ ച​രി​ത്ര​കാ​ര​ൻ

അ​ന്ത​രി​ച്ച ച​രി​ത്ര​കാ​ര​ൻ ചെ​ന്താ​ര​ശ്ശേ​രി​യെ​ന്ന ച​രി​ത്ര​കാ​ര​നെ കു​റി​ച്ച് രാ​ജേ​ഷ് കെ. ​എ​രു​മേ​ലി എ​ഴു​തി​യ ലേ​ഖ​നം (ല​ക്കം 1486) വാ​യി​ച്ചു. നൂ​റ്റാ​ണ്ടു​ക​ളാ​യി സ​വ​ർ​ണാ​ധി​പ​ത്യം നി​ല​നി​ൽ​ക്കു​ന്ന ഇ​ന്ത്യ​യി​ൽ ദ​ലി​ത്, ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളെ പോ​ലെ അ​വ​ശ, പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കു​വേ​ണ്ടി ശ​ബ്ദി​ക്കാ​ൻ കാ​ര്യ​മാ​യി ആ​രു​മി​ല്ല എ​ന്ന് പ​റ​യേ​ണ്ടി വ​രും.

ക​ഴി​ഞ്ഞ ജൂ​ലൈ 27ന് ​ചെ​ന്താ​ര​ശ്ശേ​രി വി​ട​പ​റ​ഞ്ഞി​ട്ട് എ​ട്ടു​വ​ർ​ഷം തി​ക​ഞ്ഞു. കേ​ര​ള​ത്തി​ലെ കീ​ഴാ​ള, അ​വ​ശ വി​ഭാ​ഗ​ങ്ങ​ൾ​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച​വ​ർ ചെ​ന്താ​ര​ശ്ശേ​രി, സ​ണ്ണി എം ​ക​പി​ക്കാ​ട്, കെ.​കെ. കൊ​ച്ച്, കെ.​എം. സ​ലിം കു​മാ​ർ, ഒ.​എ​ൻ.​എം.​എ​സ്. ജ​യ​പ്ര​കാ​ശ് പോ​ലെ ചു​രു​ക്കം പേ​രെ​യു​ള്ളൂ. ഇ​തെ​ഴു​തു​ന്ന​തി​ന് മൂ​ന്നു ദി​വ​സം മു​മ്പ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​ട്ടി​ക​ജാ​തി​യി​ൽ പെ​ട്ട​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സം​ഗ​വേ​ദി ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ജ​ലം തെ​ളി​ച്ച് ശു​ദ്ധീ​ക​രി​ച്ച സം​ഭ​വ​മു​ണ്ടാ​യി.

ഇ​ത് വ​ല​യി പ്ര​തി​ഷേ​ധ​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. ഇ​തി​നു​പു​റ​മെ സ​വ​ർ​ണ അ​ധ്യാ​പ​ക​രു​ടെ പീ​ഡ​നം സ​ഹി​ക്ക വ​യ്യാ​തെ കേ​ര​ള​ത്തി​ലെ വി​വി​ധ ക​ലാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന ദ​ലി​ത് വി​ദ്യാ​ർ​ഥി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ട് അ​ധി​ക​കാ​ല​മാ​യി​ട്ടി​ല്ല. ഈ​യ​വ​സ​ര​ത്തി​ലാ​ണ് കേ​ര​ള ച​രി​ത്ര​ത്തെ ഇ​ള​ക്കി​പ്പ​ണി​ത ച​രി​ത്ര​കാ​ര​ൻ ടി.​എ​ച്ച്.​പി. ചെ​ന്താ​ര​ശ്ശേ​രി എ​ന്ന തി​രു​വ​ന്‍ ഹീ​ര​പ്ര​സാ​ദ് ചെ​ന്താ​ര​ശ്ശേ​രി​യെ ന​മ്മ​ൾ ഒാ​ർ​ക്കേ​ണ്ട​ത്.

കേ​ര​ള ച​രി​ത്ര​ത്തെ പു​ന​ര്‍വാ​യ​ന​ക്ക് വി​ധേ​യ​മാ​ക്കു​ന്ന അ​ഞ്ച് ച​രി​ത്ര പു​സ്ത​ക​ങ്ങ​ളാ​ണ് ചെ​ന്താ​ര​ശ്ശേ​രി എ​ഴു​തി​യി​ട്ടു​ള്ള​ത്. ‘കേ​ര​ള ച​രി​ത്ര​ധാ​ര’ (1978), ‘ചേ​ര​നാ​ട്ടു ച​രി​ത്ര​ശ​ക​ല​ങ്ങ​ള്‍’ (1980), ‘കേ​ര​ള ച​രി​ത്ര​ത്തി​നൊ​രു മു​ഖ​വു​ര’ (1987), ‘കേ​ര​ള ച​രി​ത്ര​വും ഇ​ളം​കു​ളം കു​ഞ്ഞ​ന്‍പി​ള്ള​യും’ (1988), ‘കേ​ര​ള ച​രി​ത്ര​ത്തി​ലെ അ​വ​ഗ​ണി​ക്ക​പ്പെ​ട്ട ഏ​ടു​ക​ള്‍’ എ​ന്നീ കൃ​തി​ക​ള്‍ കീ​ഴാ​ള ച​രി​ത്ര​ത്തെ കേ​ര​ള​ത്തി​ല്‍ സ്ഥാ​പി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ച​രി​ത്ര​ത്തെ എ​ങ്ങ​നെ സ​മീ​പി​ക്ക​ണം എ​ന്ന ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ന്ന പു​സ്ത​ക​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ തൂ​ലി​ക​യി​ൽ​നി​ന്ന് പി​റ​വി​യെ​ടു​ത്ത​ത്.

ആ​ർ. ദി​ലീ​പ്, ശ്രീ​വി​ഹാ​ർ മു​തു​കു​ളം

Tags:    
News Summary - letters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.