മാധവ്​ ഗാഡ്​ഗിൽ, അ​തി​ര​പ്പി​ള്ളി വെള്ളച്ചാട്ടം

‘അതൊരു സ്വപ്​നമായി തുടരും’

ജനുവരി ആറിന് വിടവാങ്ങിയ പ്രശസ്​ത പരിസ്​​ഥിതിശാസ്​ത്രജ്​ഞൻ മാധവ്​ ഗാഡ്​ഗിലുമായി നടത്തിയ സംഭാഷണമാണിത്. കേരളത്തിൽ അതിരപ്പിള്ളി പദ്ധതിക്കുവേണ്ടി സർക്കാർ ശ്രമം വീണ്ടും നടത്തുന്ന വേളയിലാണ് ഈ സംഭാഷണം നടന്നത്. ആഴ്ചപ്പതിപ്പിന്റെ ലക്കം1019ൽ പ്രസിദ്ധീകരിച്ച സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളാണ് ഇത്.

കേ​ര​ള​ രാ​ഷ്​ട്ര​ീയ​ത്തെ മുമ്പില്ലാത്തവിധം പി​ടി​ച്ചു​കു​ലു​ക്കി​യ വി​ഷ​യ​മാ​ണ് ഗാ​ഡ്ഗി​ല്‍ ക​മ്മി​റ്റി റിപ്പോ​ര്‍ട്ട്. ഇ​ന്ത്യ​യു​ടെ തെ​ക്കു​ഭാ​ഗ​ത്തെ പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളും പ​രി​സ്ഥി​തി വ്യൂ​ഹ​ത്തി​​ന്റെയും സം​ര​ക്ഷ​ണ​ത്തി​ന് 2010ല്‍ ​യു.​പി.​എ സ​ര്‍ക്കാ​റി​ലെ വ​നം മ​ന്ത്രി​ ജ​യ​റാം ര​മേ​ശ് 14 അം​ഗ​സ​മി​തി​യെ നി​യ​മി​ച്ചു. പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​നാ​യി​രു​ന്ന ഡോ. മാ​ധ​വ് ഗാ​ഡ്ഗി​ലാ​യി​രു​ന്നു സ​മി​തി അ​ധ്യ​ക്ഷ​ന്‍. സ​മി​തി ത​യാറാ​ക്കി​യ റി​പ്പോ​ർട്ട്​ സം​ബ​ന്ധി​ച്ച് ഏ​റെ രാഷ്​ട്രീയ വി​വാ​ദ​ങ്ങ​ളു​ണ്ടാ​യി. റി​പ്പോ​ര്‍ട്ടി​ല്‍ അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി ന​ട​പ്പാ​ക്ക​രു​തെ​ന്ന ക​ര്‍ശ​ന നി​ര്‍ദേ​ശം ലം​ഘി​ച്ച് സം​സ്ഥാ​ന​ സ​ര്‍ക്കാ​ര്‍ അ​തു​മാ​യി മു​ന്നോ​ട്ടു​പോ​വു​ന്നു.

റി​പ്പോ​ര്‍ട്ടി​നെ എ​തി​ര്‍ത്ത ഹൈ​റേഞ്ച് സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ പി​ന്തു​ണ​യി​ല്‍ ഒ​രം​ഗം പാ​ര്‍ല​മെ​ന്റി​െല​ത്തി. റി​പ്പോ​ര്‍ട്ട് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് വാ​ദി​ച്ച പി.​ടി. തോ​മ​സി​ന് സി​റ്റിങ് സീ​റ്റ് ന​ഷ്​ടപ്പെ​ടു​ന്ന​തി​നും ഇ​ത് വ​ഴി​വെ​ച്ചു. റി​പ്പോ​ര്‍ട്ടി​നെ​തി​രെ ആ​ധി​കാ​രി​ക​മാ​യ വി​മ​ര്‍ശന​ങ്ങ​ളു​മു​ണ്ടാ​യി. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന് അ​നി​വാ​ര്യ​മാ​യ റി​പ്പോ​ര്‍ട്ട് രാഷ്​ട്രീയ ക​ക്ഷി​ക​ള്‍ വ​ള​ച്ചൊ​ടി​ക്കു​കയാ​യി​രു​ന്നു​വെ​ന്ന് അ​ന്നുത​ന്നെ ഗാ​ഡ്ഗി​ല്‍ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. റി​പ്പോ​ര്‍ട്ടി​ലെ പ്ര​ധാ​ന നി​ര്‍ദേ​ശ​മാ​യി​രു​ന്ന അ​തി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യ​ട​ക്ക​മു​ള്ള വി​മ​ര്‍ശ​ന​ങ്ങ​ള്‍ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു:

വ​ന്‍തോ​തി​ല്‍ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. കേരളത്തിൽ മഴലഭ്യതയിൽ വലിയ കുറവ്​ അനുഭവപ്പെടുന്നു. കാ​ല​ങ്ങ​ളാ​യി മ​നു​ഷ്യ​ന്‍ തു​ട​രു​ന്ന പ്ര​കൃ​തിചൂ​ഷ​ണ​​ത്തി​ന്റെ ഫ​ല​മാ​ണോ​ ഇ​ന്ന് നാം ​അ​നു​ഭ​വി​ക്കു​ന്ന മ​ഴ​ക്കു​റ​വും മ​റ്റു പ്ര​ശ്ന​ങ്ങ​ളും?

മ​ഴ​ക്കു​റ​വല്ല യ​ഥാ​ര്‍ഥ​ത്തി​ല്‍ പ്ര​ശ്നം. മ​ഴ​യു​ടെ തോ​ത് ഓ​രോ വ​ര്‍ഷ​വും ഏ​റി​യും കു​റ​ഞ്ഞും ഇ​രി​ക്കാം. പ്രാ​ദേ​ശി​ക​മാ​യും വ്യ​തി​യാ​ന​ങ്ങ​ളു​ണ്ടാ​വാം. ഇ​ത് പു​തി​യ കാ​ര്യ​മ​ല്ല. പ​ക്ഷേ, പ​രി​സ്ഥി​തി​യെ ചൂ​ഷ​ണംചെ​യ്യു​ന്ന​തി​ന്റെ മ​റ്റു പ​ല പ്ര​ത്യാ​ഘാ​ത​ങ്ങ​ളും പ്ര​ക​ട​മാ​ണ്. പ​ക​ര്‍ച്ചവ്യാ​ധി​ക​ളാ​ണ് ഇ​ന്ന് ന​മ്മ​ള്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി. ഇ​തി​ന് കാ​ര​ണം പു​ഴ മ​ലി​ന​മാ​ക്കി​യ​തു​ള്‍പ്പെ​ടെ മ​നു​ഷ്യ​ന്‍ പ​രി​സ്ഥി​തി​യി​ലേ​ക്ക് ന​ട​ത്തി​യ ക​ട​ന്നു​ക​യ​റ്റ​മാ​ണ്. ഇ​തൊ​ക്കെ മ​ഴ​ക്കു​റ​വി​ന് കാ​ര​ണ​മാ​യി​രി​ക്കാം. എ​ന്നാ​ല്‍, ഇ​താ​ണ് എ​ന്ന​തി​ന് മ​തി​യാ​യ തെ​ളി​വി​ല്ല. മ​റി​ച്ച് പ​ക​ര്‍ച്ചവ്യാ​ധി​ക​ള്‍ പ​ട​രു​ന്ന​തി​ന്റെയും മ​റ്റും കാ​ര​ണ​ങ്ങ​ള്‍ വ്യ​ക്ത​മാ​ണ്. അ​തി​ന് തെ​ളി​വു​ക​ള്‍ നി​ര​വ​ധി​യു​ണ്ട്. ഇ​തൊ​ക്കെ പ​രി​സ്ഥി​തി​യെ തെ​റ്റാ​യി കൈകാ​ര്യംചെ​യ്ത​തി​​ന്റെ ഫ​ലം മ​നു​ഷ്യ​ന്‍ അ​നു​ഭ​വി​ക്കേ​ണ്ടിവ​രും. മ​ഹാ​രാഷ്ട്രയി​ല്‍ ഒ​രു ഗ്രാ​മംത​ന്നെ ഉ​രു​ള്‍പൊ​ട്ട​ലി​ല്‍പെ​ട്ട​ത് ഇ​ത്ത​രം ചെ​യ്തി​ക​ളു​ടെ ഫ​ല​മാ​ണ്.

കേ​ര​ളീ​യ​രു​ടെ പാ​രി​സ്ഥി​തി​ക അ​വ​ബോ​ധത്തെ താങ്കൾ എങ്ങനെയാണ്​ കാണുന്നത്​?

കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ച എ​​ന്റെ അ​റി​വ് പ​രി​മി​ത​മാ​ണ്. പ​ശ്ചി​മ​ഘ​ട്ട​സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച ഞ​ങ്ങ​ളു​ടെ റി​പ്പോ​ര്‍ട്ട് വി​വ​രാ​വ​കാ​ശ​പ്ര​കാ​രം പു​റ​ത്തു​വ​ന്ന​തി​നുശേ​ഷം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കേ​ര​ളജ​ന​ത കു​റെ​ക്കൂ​ടി ഞ​ങ്ങ​ളു​ടെ റി​പ്പോ​ര്‍ട്ടി​നെ​ക്കു​റി​ച്ച് മ​ന​സ്സി​ലാ​ക്കാ​നും അ​ത് പ​ഠി​ക്കാ​നും സ​ന്ന​ദ്ധ​മാ​യി എ​ന്നു​വേ​ണം പ​റ​യാ​ന്‍. ഞ​ങ്ങ​ള്‍ ക​​െണ്ടത്തി​യ കാ​ര്യ​ങ്ങ​ള്‍ കു​റെ​ക്കൂ​ടി ഗൗ​ര​വ​ത്തോ​ടെ ഉ​ള്‍ക്കൊ​ണ്ടി​ട്ടു​ണ്ട്. അ​ത് ഞാ​ന്‍ പ്ര​തീ​ക്ഷി​ച്ച​തി​ല്‍ കൂ​ടു​ത​ലാ​ണ്.

യ​ഥാ​ര്‍ഥ​ത്തി​ല്‍ എ​ത്ര​മാ​ത്ര​മാ​ണ്, ഏ​ത് ത​ര​ത്തി​ലാ​ണ് പാ​രി​സ്ഥി​തി​ക അ​വ​ബോ​ധം എ​ന്ന​തി​നെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യി പ​റ​യാ​ന്‍ ക​ഴി​യി​ല്ല. പ്രാ​ദേ​ശി​ക​മാ​യ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​ണ്. കേ​ര​ള​ത്തി​ല്‍ അ​ത്ര​ത്തോ​ളം ആ​ളു​ക​ളു​മാ​യി ഞാ​ന്‍ ഇ​ട​പ​ഴ​കി​യി​ട്ടി​ല്ല. പ​ക്ഷേ, ഗോ​വ​യി​ല്‍ ഖ​ന​ന​ത്തി​​ന്റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ള്‍ ഗ്രാ​മ​വാ​സി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്നു​ണ്ട്്. വാ​യു മ​ലി​നീ​ക​ര​ണം, മ​ത്സ്യ​സ​മ്പ​ത്ത് കു​റ​യ​ല്‍ എ​ന്നി​വ ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളാ​ണെ​ന്ന് ജ​ന​ങ്ങ​ള്‍ക്ക് വ​ള​രെ ബോ​ധ്യ​മു​ണ്ട്. അ​തി​ന്റെ ആ​ഘാ​തം കു​റ​ക്ക​ണ​മെ​ന്ന് അ​വ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ഇ​തി​ല്‍നി​ന്നും ലാ​ഭംകൊ​യ്യു​ന്ന മു​ത​ലാ​ളി ല​ണ്ട​നി​ലെ കൊ​ട്ടാ​ര​ത്തി​ലാ​ണ് ഇ​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന് പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യേ​ണ്ട​തി​ല്ല. മൂ​ന്ന് ഹെ​ലി​കോ​പ്ട​റു​ക​ളു​ള്ള​തി​നാ​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കു​പോ​ലും അ​റി​യേ​ണ്ട​തി​ല്ല. പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളു​ടെ ഫ​ലം അ​നു​ഭ​വി​ക്കു​ന്ന​ത് സാ​ധ​ാര​ണ ജ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ്.

ഗാ​ഡ്ഗി​ല്‍ റി​പ്പോ​ര്‍ട്ട് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​ദ്യം നി​ല​പാ​ടെ​ടു​ക്കു​ക​യും മോ​ദി​ സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെത്തി​യപ്പോ​ള്‍ അ​തി​ല്‍നി​ന്ന്​ പി​ന്നാക്കം പോ​വു​ക​യു​മാ​ണ് ബി.​ജെ.​പി ചെ​യ്ത​ത്..?

വോ​ട്ട് ബാ​ങ്ക് രാഷ്​​ട്രീയ​മാ​ണോ ഇതിന്​ കാരണം എന്ന്​ വ്യ​ക്ത​മ​ല്ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി അ​ധി​കാ​ര​ത്തി​ലേ​റി​യ​ത് ജ​ന​മു​ന്നേ​റ്റം എ​ന്ന പേ​രി​ലാ​യി​രു​ന്നു. അ​ധി​കാ​ര​ത്തി​​ലെത്തിയ ശേ​ഷം സ്വാ​ഭാ​വി​ക​മാ​യും അ​ത് ധ​ന​മു​ന്നേ​റ്റ​മാ​യി മാ​റി. അ​ധി​കാ​ര​ത്തി​ലേ​റി​യാ​ല്‍ ഗാ​ഡ്ഗി​ല്‍ റി​പ്പോര്‍ട്ട് ന​ട​പ്പാ​ക്കു​മെ​ന്നുത​ന്നെ​യാ​യി​രു​ന്നു അ​വ​ര്‍ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍, പി​ന്നീ​ട് തു​ട​ര്‍ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. റിപ്പോർട്ട്​ നടപ്പാക്കുന്നതിനെക്കാൾ അത്​ നടപ്പാക്കാതിരിക്കുന്നതായിരിക്കും അവർക്ക്​ ഗുണകരം. തങ്ങൾക്ക്​ നേട്ടമുണ്ടാക്കാത്ത ഒരു കാര്യവും രാഷ്​ട്രീയക്കാർ ചെയ്യില്ലല്ലോ. അതിനിടയിൽ പരിസ്​ഥിതിക്ക്​ എന്ത്​ പ്രസക്തി?

ക്വാ​റി മാ​ഫി​യ​ക​ളെ സ​ഹാ​യി​ക്കു​ന്നത​ര​ത്തി​ലാ​ണ് ഇ​ട​ത് സ​ര്‍ക്കാ​ര്‍ നി​യ​മം പ​രി​ഷ്ക​രി​ച്ച​ത്. ക്വാ​റി​ക​ള്‍ക്ക് ന​ല്‍കു​ന്ന ലൈ​സ​ന്‍സ് കാ​ലാ​വ​ധി അ​ഞ്ച് വ​ര്‍ഷ​മാ​ക്കി ഉ​യ​ര്‍ത്തു​ക​യും ജ​ന​വാ​സമേ​ഖ​ല​യി​ല്‍നി​ന്നു​ള്ള ദൂ​ര​പ​രി​ധി കു​റ​ക്കു​ക​യുംചെ​യ്തു. സ​ര്‍ക്കാ​ര്‍ത​ന്നെ ഇ​ത്ത​ര​ത്തി​ല്‍ നി​ല​പാ​ടെ​ടു​ക്കുമ്പോ​ള്‍ പ്ര​കൃ​തി സം​ര​ക്ഷ​ണം എ​ത്ര​മാ​ത്രം പ്രാ​യോ​ഗി​ക​മാ​ണ്?

ഏ​ത് രാഷ്​​ട്രീയ​ ക​ക്ഷി​ക്കാ​ണെ​ങ്കി​ലും ക്വാ​റി മാ​ഫി​യ​യി​ല്‍നി​ന്നും ഗു​ണ​ഫ​ലം ല​ഭി​ക്കു​ന്നു​ണ്ട്. അ​ത് സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി​യ​വ​ര്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​ട​തു​പ​ക്ഷ​ത്തി​നും അ​തി​​ന്റെ ഗു​ണം ല​ഭി​ക്കു​ന്നു​ണ്ടാ​കും. ക്വാ​റി​ക​ള്‍ എ​ത്ര​മാ​ത്രം അ​പ​ക​ട​ക​ര​മാ​ണെ​ന്ന​ത് എ​ത്ര അ​ശ്ര​ദ്ധ​മാ​യി ഖ​ന​നം ന​ട​ത്തു​ന്നു​വെ​ന്ന​തി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യി​രി​ക്കും. ഏ​ത് വ്യ​വ​സാ​യ​മാ​ണെ​ങ്കി​ലും പ​രി​സ്ഥി​തി​യെ ബാ​ധി​ക്കു​ന്ന​ത് അ​ത് അ​ന​ധി​കൃ​ത​മാ​വു​മ്പോ​​ഴാണ്. ന​മ്മു​ടെ ഉ​റ​വി​ട​ങ്ങ​ളെ അ​ശ്ര​ദ്ധ​മാ​യി കൈ​കാ​ര്യംചെ​യ്യു​ന്ന​തുമൂ​ലം നി​ര​വ​ധി ഗ്രാ​മ​ങ്ങ​ള്‍ ഇ​ന്ത്യ​യി​ല്‍ അ​ന്ത്യ​ശ്വാ​സം വ​ലി​ക്കു​ന്നു​ണ്ട്. പേ​പ്പ​ര്‍ നി​ർമാ​ണ വ്യ​വ​സാ​യ​ത്തി​ല്‍നി​ന്ന് ഒ​രു ഗ്രാ​മ​ത്തെ ന​ശി​പ്പി​ക്കാ​നു​ള്ള രാ​സ​മാ​ലി​ന്യ​ങ്ങ​ളു​ണ്ടാ​കു​ന്നു​ണ്ട്.

ഇ​ന്ത്യ​യി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ രാ​സ​മാ​ലി​ന്യം ധാ​രാ​ളം ഉ​ൽപാദി​പ്പി​ക്ക​പ്പെ​ടു​ന്നു. എ​ന്നാ​ല്‍, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ന​യ​മാ​ക്കി​യ ഫി​ന്‍ലന്‍ഡ് പോ​ലെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ രാ​സ​മാ​ലി​ന്യ​ം ഉൽപാ​ദി​പ്പി​ക്കാ​ത്ത യ​ന്ത്ര​സം​വി​ധാ​ന​ങ്ങ​ള്‍ സ്ഥാ​പി​ച്ചുക​ഴി​ഞ്ഞു. ഇ​തി​ന് കൂ​ടു​ത​ല്‍ സാ​മ്പ​ത്തി​കബാ​ധ്യ​ത വ​രും. ഈ ​ യ​ന്ത്രം മ​റ്റു രാ​ജ്യ​ങ്ങ​ള്‍ക്ക് വി​ൽപ​ന ന​ട​ത്തി​യും ഫി​ന്‍ലന്‍ഡ് നേ​ട്ട​മു​ണ്ടാ​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍, ഇ​ന്ത്യ രാ​സ​മാ​ലി​ന്യ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന പൊ​തു​വെ ചെ​ല​വ് കു​റ​ഞ്ഞ യ​ന്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു. അ​ന്ത​രീ​ക്ഷം മ​ലി​ന​മാ​ക്കു​ന്ന പ​ഴ​യ യ​ന്ത്ര​ങ്ങ​ളാ​ണ് ഇ​ന്ത്യ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​ത്. അ​തു​വ​ഴി ന​മ്മു​ടെ പു​ഴ​ക​ളും ജ​ല​വും മ​ലി​ന​മാ​വു​ക​യുംചെ​യ്യു​ന്നു. ക്വാ​റി​ക​ളു​ടെ കാ​ര്യ​ത്തി​ലും ഇ​ത്ത​രം അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ട​ക​ര​മാ​വു​ന്ന​ത്.

 

മുല്ലപ്പെരിയാർ ഡാം

അ​ങ്ങ​നെ​യാ​ണെ​ങ്കി​ല്‍ പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യി എ​ങ്ങ​നെ ഖ​ന​നം ന​ട​ത്താം?

ഖ​ന​ന​മോ വ്യ​വ​സാ​യ​ങ്ങ​ളോ പാ​ടി​ല്ലെന്ന നി​ല​പാ​ട് എ​നി​ക്കി​ല്ല. അ​ത് ആ​വ​ശ്യ​മാ​ണ്. പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി​യും ഖ​ന​നം സാ​ധ്യ​മാ​ണ്. സ്വീ​ഡ​നാ​ണ് ഒ​രു ഉ​ദാ​ഹ​ര​ണം. സ്വീ​ഡ​നി​ല്‍ ഖ​ന​നം ന​ട​ത്തു​ന്ന​ത് ആ​വാ​സവ്യ​വ​സ്ഥ​ക്ക് കോ​ട്ടം ത​ട്ടാ​ത്ത വി​ധ​ത്തി​ലാ​ണ്. ക്വാ​റി​ക​ളു​ടെ ചു​മ​ത​ല പ്ര​ദേ​ശ​വാ​സി​ക​ള്‍ അം​ഗ​ങ്ങ​ളാ​യ സം​ഘ​ട​ന​ക​ള്‍ക്ക് ന​ല്‍ക​ണം. അല്ലെ​ങ്കി​ല്‍ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. പ​ക്ഷേ, അ​വ രാഷ്​​ട്രീയ​ പാ​ര്‍ട്ടി​ക​ള്‍ നേ​തൃ​ത്വം ന​ല്‍കു​ന്ന​വ​യാ​വ​രു​ത്. മ​ഹാ​രാഷ്​ട്ര​യി​ല്‍ പ​ഞ്ചസാ​ര നി​ർമാണ ഫാ​ക്ട​റി​ക​ള്‍ ഇ​ത്ത​ര​ത്തി​ൽ രാഷ്​​ട്രീയ​​കക്ഷി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​ഹ​ക​ര​ണസം​ഘ​ങ്ങ​ള്‍ക്ക് കീ​ഴി​ലാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. വ​ലി​യ അ​ഴി​മ​തി​യാ​ണ് അ​വി​ടെ ന​ട​ക്കു​ന്ന​ത്. പ​രി​സ്ഥി​തി​യെ​യും ജൈ​വ​വ്യ​വ​സ്ഥ​യെ​യും അ​ത് താ​റു​മാ​റാ​ക്കു​ന്നു.

അ​തു​കൊ​ണ്ട് അ​ത്ത​രം സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ക്ക് ചു​മ​ത​ല ന​ല്‍കു​ന്ന​തുകൊ​ണ്ട് കാ​ര്യ​മി​ല്ല. കു​ടും​ബ​ശ്രീ​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. ഗോ​വ​യി​ല്‍ ഒ​രു ഉ​ദാ​ഹ​ര​ണ​മു​ണ്ട്. സ്ത്രീ​ക​ളു​ടെ സ​ഹ​ക​ര​ണ സം​ഘം നി​യ​ന്ത്രി​ക്കു​ന്ന ക്വാ​റി​ക​ള്‍ അ​വി​ടെ​യു​ണ്ട്. അ​വ​ര്‍ അ​തി​​ന്റെ പൂ​ർണ​മാ​യ നി​യ​ന്ത്ര​ണ​മേ​റ്റെ​ടു​ത്ത് വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്നു. അ​തി​ല്‍നി​ന്ന് സ്ത്രീ​ക​ള്‍ മി​ക​ച്ച വ​രു​മാ​നം ഉ​ണ്ടാ​ക്കു​ന്നു​മു​ണ്ട്. ഗോ​വ​യി​ല്‍ ഷാ ​ക​മീ​ഷ​ന്‍ ശി​പാ​ര്‍ശ പ്ര​കാ​രം ഖ​ന​നം നി​രോ​ധി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഖ​ന​നം ജീ​വി​തോ​പാ​ധി​യാ​ക്കി​യ, നി​ര​വ​ധി ​പേര്‍ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. മാ​ത്ര​മ​ല്ല അ​തി​​ന്റെ നി​യ​ന്ത്ര​ണം പ്രാ​ദേ​ശി​ക സ​മൂ​ഹ​ത്തി​ന് ന​ല്‍ക​ണ​മെ​ന്നും നി​ര്‍ബ​ന്ധംപി​ടി​ച്ചു. അ​പ്പോ​ള്‍ കൊ​ള്ള​ലാ​ഭം മു​ന്നി​ല്‍ ക​ണ്ട​ല്ലാ​തെ ജൈ​വവൈ​വി​ധ്യ​ങ്ങ​ളെ നി​ല​നി​ര്‍ത്തിത​ന്നെ ഖ​ന​നം ന​ട​ത്താം. പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യി ഖ​ന​നം ന​ട​ത്താ​ന്‍ സാ​ധി​ക്കി​ല്ല എ​ന്ന​ല്ല അ​തു​വ​ഴി ത​ൽപര ക​ക്ഷി​ക​ള്‍ക്ക് നേ​ട്ട​മു​ണ്ടാ​ക്കാ​നാ​വി​ല്ല എ​ന്നേ​യു​ള്ളൂ.

മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെട്ടി​ന്റെ നി​ല​നി​ല്‍പ് സം​ബ​ന്ധി​ച്ച് നി​ര​വ​ധി ച​ര്‍ച്ച​ക​ള്‍ ന​ട​ന്ന​താ​ണ്. താ​ങ്ക​ളു​ടെ കീ​ഴി​ലു​ള്ള ക​മ്മ​ിറ്റി 50 വ​ര്‍ഷ​ത്തി​ന് മു​ക​ളി​ല്‍ പ​ഴ​ക്ക​മു​ള്ള അ​ണ​ക്കെ​ട്ടു​ക​ള്‍ ഡി ​ക​മീഷ​ന്‍ ചെ​യ്യാ​ന്‍ ശി​പാ​ര്‍ശ ചെ​യ്ത​പ്പോ​ള്‍ അ​ണ​ക്കെ​ട്ടു​ക​ള്‍ അ​റ്റ​കുറ്റ​പ്പണി​ക​ള്‍ ചെ​യ്ത് സം​ര​ക്ഷി​ച്ചാ​ല്‍ മ​തി​യെ​ന്നാ​ണ് ക​സ്തൂ​രി​രം​ഗ​ന്‍ റി​പ്പോ​ര്‍ട്ട് പ​റ​യു​ന്ന​ത്. എ​ന്താ​ണ് അ​തി​ലെ നി​ല​പാ​ട്?

യ​ഥാ​ര്‍ഥ​ത്തി​ല്‍ ഡീക​മീ​ഷ​ന്‍ ചെ​യ്യു​ന്ന​തും അ​റ്റ​കു​റ്റ​പ്പണി ചെ​യ്ത് സം​ര​ക്ഷി​ക്കു​ന്ന​തും സാ​ങ്കേ​തി​ക​മാ​യ കാ​ര്യ​മാ​ണ്. അ​ത്ത​രം വി​ഷ​യ​ങ്ങ​ള്‍ ഞ​ങ്ങ​ളു​ടെ പാ​ന​ലി​ലെത​ന്നെ സാ​ങ്കേ​തി​ക വി​ദ​ഗ്ധരാ​ണ് കൈ​കാ​ര്യംചെ​യ്തി​രു​ന്ന​ത്. ചാ​ലി​യാ​ര്‍ ന​ദി​യി​ലെ റി​വ​ര്‍ റി​സ​ര്‍ച് ഫൗ​ണ്ടേ​ഷ​ന്‍ ന​ല്‍കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡി ​കമീഷ​ന്‍ ശി​പാ​ര്‍ശ​ക​ള്‍ മു​ന്നോ​ട്ട് വെ​ച്ച​ത്. ക​സ്തൂ​രിരം​ഗ​ന്‍ റി​പ്പോര്‍ട്ട് ത​യാ​റാ​ക്കു​മ്പോ​ള്‍ ഞ​ങ്ങ​ളു​ടെ ക​മീ​ഷ​നി​ല്‍നി​ന്ന് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​ട്ടി​ല്ല.

ഗാ​ഡ്ഗി​ല്‍ റി​പ്പോര്‍ട്ട് കേ​ര​ള​ത്തി​ല്‍ വ​ലി​യ വി​വാ​ദ​ങ്ങ​ളു​ണ്ടാ​ക്കി​യി​രു​ന്നു. ശ​ക്ത​മാ​യ എ​തി​ര്‍പ്പു​മാ​യി ഭ​ര​ണ, പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ രം​ഗ​ത്തെത്തി. ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് പോ​ലെ​യു​ള്ള ന്യൂ​ന​പ​ക്ഷം മാ​ത്ര​മാ​ണ് റി​പ്പോ​ര്‍ട്ടി​നെ അ​നു​കൂ​ലി​ച്ച​ത്. യ​ഥാ​ര്‍ഥ​ത്തി​ല്‍ ക​മീ​ഷ​​ന്റെ ക​ണ്ടെത്ത​ലു​ക​ളെ കു​റി​ച്ച് പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍ക്ക് വ്യ​ക്ത​ത​യു​ണ്ടാ​യി​രു​ന്നോ? ജ​ന​ങ്ങ​ള്‍ തെ​റ്റി​ദ്ധ​രി​പ്പി​ക്ക​പ്പെ​ടു​ക​യ​ാണോ ഉണ്ടായത്​?

ക​മീഷ​ന്റെ ക​ണ്ടെത്തലു​ക​ള്‍ ജ​ന​ങ്ങ​ളി​​െലത്തി​ക്കാ​ന്‍ ആ​രും ശ്ര​മി​ച്ചി​ട്ടി​ല്ല. യാ​ഥാ​ര്‍ഥ്യം ജ​ന​ങ്ങ​ള്‍ മ​ന​സ്സിലാ​ക്ക​രു​തെ​ന്ന് ഉ​ദ്ദേ​ശി​ച്ച് ആ​സൂ​ത്രി​ത​മാ​യ ഒ​രു കാ​മ്പ​യി​ന്‍ത​ന്നെ ന​ട​ന്നി​ട്ടു​ണ്ട്. പ​രി​സ്ഥി​തി ന​ശി​ച്ചാ​ല്‍ നി​ല​നി​ൽപുണ്ടാ​കില്ലെന്ന യാ​ഥാ​ര്‍ഥ്യം മ​റ​ച്ചുവെ​ച്ച് സ്ത്രീ​ധ​നം കി​ട്ടി​ല്ല, ഭൂ​മി​ക്ക് വി​ല കു​റ​യും എ​ന്നൊ​ക്കെ​യു​ള്ള ബാ​ലി​ശ​മാ​യ വാ​ദ​ങ്ങ​ളു​യ​ര്‍ത്തി ജ​ന​ങ്ങ​ളി​ല്‍ ഭ​യ​ത്തി​​ന്റെയും ആ​ശ​ങ്ക​യു​ടെ​യും അ​ന്ത​രീ​ക്ഷം സൃ​ഷ്​ടി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. കാ​സ​ർകോട്ട്​ ഒ​രു യോ​ഗം ന​ട​ന്നു. റി​പ്പോര്‍ട്ടി​നെ എ​തി​ര്‍ക്കു​ന്ന രാഷ്​ട്രീയ ക​ക്ഷി നേ​താ​ക്ക​ളും യോ​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

എ​​ന്റെ തൊ​ട്ട​ടു​ത്തി​രു​ന്ന നേ​താ​വ് എ​ണീ​റ്റ് ഗാ​ഡ്ഗി​ല്‍ റി​പ്പോര്‍ട്ട് ക​ര്‍ഷ​ക വി​രു​ദ്ധ​മാ​ണ്, ഗോ​ത്ര വി​രു​ദ്ധ​മാ​ണ്, വ​ന​ാവ​കാ​ശ നി​യ​മ​ങ്ങ​ള്‍ ന​ട​പ്പാ​ക്ക​രു​തെ​ന്ന് റി​പ്പോര്‍ട്ട് ശി​പാ​ര്‍ശ ചെ​യ്യു​ന്നു​വെ​ന്നൊ​ക്കെ പ​റ​യു​ക​യു​ണ്ടാ​യി. റി​പ്പോര്‍ട്ടി​ല്‍ ഒ​രു ഭാ​ഗം മു​ഴു​വ​നാ​യും വ​നാ​വ​കാ​ശ നി​യ​മ​ങ്ങ​ള്‍ നി​ര്‍ബ​ന്ധ​മാ​യും ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ശി​പാ​ര്‍ശ ചെ​യ്യു​ന്ന​താ​ണ്. എ​ന്താ​ണ് ഇ​ത്ര​മാ​ത്രം നു​ണ പ​റ​യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് ചോ​ദി​ക്കേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​യി. പ​ല​പ്പോ​ഴും എ​ന്താ​ണ് റി​പ്പോ​ര്‍ട്ടി​​ന്റെ കാ​ത​ല്‍ എ​ന്ന് വാ​യി​ച്ചുപോ​ലും നോ​ക്കാ​തെ​യാ​ണ് വി​മ​ര്‍ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍ന്ന​ത്. സ​ത്യ​ത്തി​ല്‍ നാ​ണ​മി​ല്ലാ​തെ ഇ​ത്ര​മാ​ത്രം നു​ണ പ്ര​ച​രി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് എ​നി​ക്ക് അ​ത്ഭുതം തോ​ന്നി​യി​ട്ടു​ണ്ട്.

ഇ​ടു​ക്കി പോ​ലു​ള്ള ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​മാ​യി ക​മീഷ​ന്‍ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​ല്ല എ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ഇ​തി​ല്‍ എ​ത്ര​ത്തോ​ളം യാ​ഥാ​ര്‍ഥ്യ​മു​ണ്ട്. എ​ങ്ങ​നെ​യാ​യി​രു​ന്നു ക​മീഷ​ന്റെ പ്ര​വ​ര്‍ത്ത​ന രീ​തി?

സ​മി​തി ആ​കെ 14 ത​വ​ണ യോ​ഗം ചേ​ര്‍ന്നി​ട്ടു​ണ്ട്. 14 വി​ദ​ഗ്ധ അം​ഗ​ങ്ങ​ള്‍ പ്ര​ാദേ​ശി​കത​ല​ത്തി​ല്‍ കൂ​ടി​യാ​ലോ​ച​ന​ക​ള്‍ ന​ട​ത്തി. കേ​ര​ള​ത്തി​ല്‍ വി.​എ​സ്. വി​ജ​യ​നും ഡോ. വ​ര്‍മ​യും ആ​യി​രു​ന്നു പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​ത്. സ​മ​യ​പ​രി​മി​തി ഉ​ണ്ടാ​യി​രു​ന്നു. ഗോ​വ​യി​ലും മ​ഹാ​രാഷ്​ട്ര​യി​ലു​മൊ​ക്കെ ഞാ​ന്‍ നേ​രി​ട്ട് സം​വ​ദി​ച്ചി​ട്ടു​ണ്ട്. ചു​മ​ത​ല​പ്പെ​ടു​ത്തി​യ അം​ഗ​ങ്ങ​ള്‍ക്കാ​ണ് എ​ത്ര​മാ​ത്രം അ​വ​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​ന്ന് പ​റ​യാ​നാ​വു​ക.

റി​പ്പോ​ര്‍ട്ടി​ന്റെ യ​ഥാ​ര്‍ഥ രൂ​പം ജ​ന​ങ്ങ​ള്‍ക്ക് ല​ഭ്യ​മാ​ക്കാ​ന്‍ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ടോ? സ​ര്‍ക്കാ​ര്‍ ഏ​ത് വി​ധ​ത്തി​ലാ​യി​രു​ന്നു റി​പ്പോര്‍ട്ടി​നെ സ​മീ​പി​ക്കേ​ണ്ട​ത്?

ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് പോ​ലെ​യു​ള്ള സം​ഘ​ട​ന​ക​ളും മ​റ്റു പ​ല​രും മ​ല​യാ​ള​ത്തി​ലേ​ക്ക് റി​പ്പോ​ര്‍ട്ട് മൊ​ഴി​മാ​റ്റം ന​ട​ത്തി​യി​ട്ടു​ണ്ട്. നി​ര​വ​ധി​പേ​ര്‍ വാ​യി​ക്കു​ക​യും മ​ന​സ്സിലാ​ക്കാ​ന്‍ ആ​ത്മാ​ര്‍ഥ ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മ​ഹാ​രാഷ്​ട്ര സ​ര്‍ക്കാ​ര്‍ ത​ർജ​മ ചെ​യ്തെ​ങ്കി​ലും അ​ത് അ​വ​രു​ടെ വാ​ദ​മാ​യി​രു​ന്നു. പൂ​ര്‍ണ​മാ​യും ത​ർജ​മ ചെ​യ്യാ​തെ ഒ​രു സം​ക്ഷി​പ്ത രൂ​പ​മാ​ണ് അ​വ​ര്‍ പു​റ​ത്തി​റ​ക്കി​യ​ത്. കാ​സ​ർകോട്ടെ രാഷ്​ട്രീയ നേ​താ​ക്ക​ള്‍ ഉ​ന്ന​യി​ച്ച​തുപോ​ലെ ഞ​ങ്ങ​ളു​ടെ റി​പ്പോര്‍ട്ടി​ലി​ല്ലാ​ത്ത പ​ല കാ​ര്യ​ങ്ങ​ളും അ​തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​ക​യുംചെ​യ്തി​രു​ന്നു. മ​ഹാ​രാ​ഷ്​ട്ര സ​ര്‍ക്കാ​റി​​ന്റെ വെ​ബ്സൈ​റ്റി​ല്‍ അ​ത് ല​ഭ്യ​മാ​ണ്. സ​ര്‍ക്കാ​ര്‍ റി​പ്പോര്‍ട്ട് മൊ​ഴി​മാ​റ്റം ചെ​യ്ത് പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ ഗ്രാ​മ​സ​ഭ​ക​ളി​ല്‍ അ​വ​ത​രി​പ്പി​ക്കേ​ണ്ട​താ​യി​രു​ന്നു. അ​ത് സ​ര്‍ക്കാ​റി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തമാ​ണ്. ഇ​തുസം​ബ​ന്ധി​ച്ച് ജ​നാ​ഭി​പ്രാ​യം തേ​ടു​ക​യും സം​വാ​ദ​ങ്ങ​ള്‍ ന​ട​ത്തു​ക​യുംചെ​യ്യ​ണ​മാ​യി​രു​ന്നു. നേ​രെ മ​റി​ച്ച് വ​ള​ച്ചൊ​ടി​ച്ച് അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.

അ​ത്ര ജ​ന​കീ​യ​മ​ല്ലാ​ത്ത അ​ധി​കം പേ​ര്‍ ക​ട​ന്നു​വ​രാ​ത്ത പ​രി​സ്ഥി​തിശാ​സ്ത്ര മേ​ഖ​ല​യി​ലേ​ക്ക് താ​ങ്ക​ള്‍ എ​ങ്ങ​നെ​യാ​ണ് എ​ത്തി​യ​ത്? വീ​ട്ടി​ല്‍നി​ന്നു​ള്ള സ​മീ​പ​നം എ​ന്താ​യി​രു​ന്നു?

1942ല്‍ ​മ​ഹാ​രാ​ഷ്​ട്ര​യി​ലെ പുണെ​യി​ലാ​ണ് ഞാ​ന്‍ ജ​നി​ക്കു​ന്ന​ത്. അ​മ്മ പ്ര​മീ​ള. അ​ച്ഛ​ന്‍ ധ​ന​ഞ്ജ​യ് മാ​ധ​വ് ഗാ​ഡ്ഗി​ല്‍. അ​ദ്ദേ​ഹം സാ​മ്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​നാ​യി​രു​ന്നു. ഞാ​ന്‍ ഒ​രു പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​നാ​കാ​ന്‍ പ്ര​ധാ​ന​മാ​യും ര​ണ്ട് കാ​ര​ണ​ങ്ങ​ളു​ണ്ട്. ഒ​ന്ന് പി​താ​വി​​ന്റെ പി​ന്തു​ണ, മ​റ്റൊ​ന്ന് ഞ​ങ്ങ​ള്‍ പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളോ​ട് തൊ​ട്ട​ടു​ത്താ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്നത്​. പ്ര​കൃ​തി​യെ നി​രീ​ക്ഷി​ക്കാ​നും കാ​ടു​ക​യ​റാ​നു​മു​ള്ള എ​​ന്റെ താ​ല്‍പ​ര്യ​ങ്ങ​ളെ പി​താ​വ് ​േപ്രാ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു. അ​ദ്ദേ​ഹം അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളും നിരീക്ഷ​ണ​ത്തി​ന് ബൈ​നോ​ക്കു​ല​റും വാ​ങ്ങിത്ത​ന്നി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന് പ​ക്ഷിനിരീക്ഷ​ണ​ത്തി​ല്‍ വ​ലി​യ താ​ല്‍പ​ര്യ​മു​ണ്ടാ​യി​രു​ന്നു. ഡോ.​ സ​ാലിം അ​ലി​യുമാ​യും ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. അ​ത് എ​ന്നെ​യും സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. സു​ഹൃ​ത്തു​ക്ക​ള്‍ക്കൊ​പ്പം കാ​ടു ക​യ​റി ജീ​വ​ജാ​ല​ങ്ങ​ളെ നി​രീ​ക്ഷി​ക്കാ​ന്‍ ഞാ​ന്‍ പോ​യി​രു​ന്നു. 1947-48 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ഇ​ത്. അ​ധി​ക​മാ​രും ആ ​സ​മ​യ​ത്ത് പ​ക്ഷിനി​രീ​ക്ഷ​ണ​ത്തി​ലൊ​ന്നും ഏ​ര്‍പ്പെ​ട്ടി​രു​ന്നി​ല്ല. എ​ങ്കി​ല്‍പോ​ലും അ​ച്ഛ​ന്‍ എ​​ന്റെ താ​ല്‍പ​ര്യ​ങ്ങ​ളെ മാ​നി​ച്ചു. ഞാ​ന്‍ സ്വ​യംത​ന്നെ അ​ത് വ​ള​ര്‍ത്താ​ന്‍ ശ്ര​മി​ച്ചു.

അ​ന്ന് ഇ​ന്ത്യ​യി​ലെ​വി​ടെ​യും മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​നം ല​ഭി​ക്കാ​വു​ന്ന മാ​ര്‍ക്ക് എ​നി​ക്കു​ണ്ടാ​യി​രു​ന്നു. ഭാ​ഗ്യ​വ​ശാ​ല്‍ മാ​താ​പി​താ​ക്ക​ള്‍ എം.​ബി.​ബി.​എ​സി​ന് ചേ​ര​ണ​മെ​ന്നോ ഡോ​ക്ട​റാ​വ​ണ​മെ​ന്നോ എ​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ല്ല. സ്കൂ​ള്‍ത​ല​ത്തി​ലും യൂ​നിവേ​ഴ്സി​റ്റി ത​ല​ത്തി​ലും ലോ​ങ് ജംപ്​ ചാ​മ്പ്യ​ന്‍ ആ​യി​രു​ന്നു. സം​സ്ഥാ​നത​ല പു​ര​സ്കാ​ര​ങ്ങ​ളൊ​ക്കെ ല​ഭി​ച്ചി​ട്ടു​ണ്ട്. ശാ​രീ​രി​ക ക്ഷ​മ​ത​യു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ മ​ല​യും കു​ന്നും ക​യ​റാ​ന്‍ എ​നി​ക്ക് പ്ര​യാ​സ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തൊ​ക്കെ എ​ന്നെ ഒ​രു പ​രി​സ്ഥി​തി ശാ​സ്​ത്ര​ജ്ഞ​നാ​ക്കു​ന്ന​തി​ല്‍ സ​ഹാ​യി​ച്ചു. പുണെ യൂ​നിവേ​ഴ്സി​റ്റി​യി​ലും മും​ബൈ​യി​ലും ജീ​വ​ശാ​സ്ത്രം പ​ഠി​ച്ചു. ഹാ​ര്‍വഡ്​ സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍നി​ന്ന്​ ഗ​ണി​ത പ​രി​സ്ഥി​തി ശാ​സ്ത്ര​ത്തി​ല്‍ ഡോ​ക്ട​റേ​റ്റ് നേ​ടി. ഇതിനുമുമ്പ്​ ത​െന്ന പരിസ്​ഥിതി വിഷയത്തിൽ കേന്ദ്രീകരിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു.

എന്താണ്​ താങ്കളുടെ സ്വപ്​നം?

വളരെ ലളിതം. പരിസ്​ഥിതിയുമായി ഒത്തുചേർന്നുപോകുന്ന ഒരു ആവാസവ്യവസ്​ഥ. അതിൽ മനുഷ്യനും ഒരു ജീവി. പരിസ്​ഥിതിക്ക്​ കോട്ടം തട്ടാത്ത, സമാധാനമായ ജീവിതം. പക്ഷേ, അതൊരു സ്വപ്​നമായി തുടരും. കാരണം, മനുഷ്യ​ന്റെ ദുര ഇൗ ഭൂമിയെ തകർത്തു തരിപ്പണമാക്കും.

Tags:    
News Summary - With renowned ecologist Madhav Gadgil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-18 08:57 GMT