അജ്മീറിലേക്ക് രണ്ടാമതൊരു ട്രെയിൻ കൂടി; കേരളത്തിൽ നിന്ന് കൂടുതൽ സ്പെഷൽ ട്രെയിനുകൾ, റിസർവേഷൻ തുടങ്ങി

കൊച്ചി: കേരളത്തിൽ നിന്ന് രാജസ്ഥാനിലെ അജ്മീറിലേക്ക് പുതിയ സ്പെഷൽ ട്രെയിൻ ​പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. തിരുവനന്തപുരം സെൻട്രലിൽ നിന്ന് അജ്മീർ കഴിഞ്ഞ് അടുത്ത സ്റ്റേഷനായ മദാർ വരെ സ്​പെഷൽ ഫെയർ എ.സി ഫെസ്റ്റിവൽ സ്പെഷൽ ട്രെയിനാണ് അനുവദിച്ചിരിക്കുന്നത്. ഒക്ടോബർ 21ന് സർവിസ് ആരംഭിക്കുന്ന ട്രെയിനിന്റെ റിസർവേഷൻ തുടങ്ങി.

തിരുവനന്തപുരം സെൻട്രൽ-മദാർ ജങ്ഷൻ സ്‌പെഷൽ ട്രെയിൻ (06013) ആറ് സർവിസുകൾ നടത്തും. തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഒക്ടോബർ 21, 28, നവംബർ 4, 11, 18, 25 തീയതികളിൽ (ബുധനാഴ്‌ച) രാവിലെ 7.45ന് ട്രെയിൻ പുറപ്പെടുന്ന ട്രെയിൻ മൂന്നാംദിവസം രാവിലെ 11ന് മദാറിലെത്തും. തിരികെ ഒക്ടോബർ 24, 31, നവംബർ 7, 14, 21, 28 തീയതികളിലാണ് (ശനിയാഴ്‌ച) സർവിസ്. മദാർ ജങ്ഷനിൽനിന്ന് രാത്രി 9.40 ന് പുറപ്പെട്ട് നാലാം ദിവസം പുലർച്ചെ 12.45ന് തിരുവനന്തപുരം സെൻട്രലിൽ എത്തും.

ഒരു എ.സി ടു ടയർ, നാല് എ.സി ത്രീ ടയർ, 13 എ.സി ത്രീ ടയർ ഇക്കണോമി കോച്ചുകൾ, രണ്ട് ലഗേജ് കം ബ്രേക്ക് വാനുകൾ എന്നിങ്ങനെയാണ് കോച്ച് ഘടന. കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മംഗളൂരു, ഉഡുപ്പി, മഡ്ഗാവ്, രത്‌നഗിരി, പൻവേൽ, വസായ് റോഡ്, സൂറത്ത്, വഡോദര, രത്‌ലാം, അജ്‌മീർ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. നിലവിൽ എറണാകുളത്തു നിന്ന് അജ്മീറിലേക്ക് നേരിട്ട് ഒരു പ്രതിവാര ട്രെയിൻ മാത്രമാണുള്ളത്.

പൂജ, ദീപാവലി ഉത്സവകാലത്തെ യാത്രക്കാരുടെ അധികതിരക്ക് പരിഹരിക്കാനായി തിരുവനന്തപുരം നോർത്ത് -സന്ത്രാഗച്ചി, എറണാകുളം ജങ്ഷൻ -പട്‌ന, പോടനൂർ- ബറൗണി സ്​പെഷൽ ട്രെയിനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ജോഡി ട്രെയിനുകളിലായി ആകെ 20 വീതം സർവിസുകൾ ഇരുദിശകളിലുമായി നടത്തും.

തിരുവനന്തപുരം നോർത്ത്-സന്ത്രാഗച്ചി എക്‌സ്പ്രസ് സ്‌പെഷൽ ഒക്ടോബർ 2, 9, 16, 23, 30 തീയതികളിൽ (വെള്ളിയാഴ്‌ച) തിരുവനന്തപുരം നോർത്തിൽ നിന്ന് ഉച്ചക്ക് 2.15ന് പുറപ്പെടും. മൂന്നാം ദിവസം ഉച്ചക്ക് 1.45ന് സന്ത്രാഗച്ചിയിലെത്തും. തിരിച്ച് ഒക്ടോബർ 5, 12, 19, 26, നവംബർ 2 തീയതികളിലാണ് സർവിസ്. സന്ത്രാഗച്ചിയിൽനിന്ന് ഉച്ചക്ക് 2.15ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാംദിവസം രാവിലെ 9.55ന് തിരുവനന്തപുരം നോർത്തിൽ എത്തും. 18 എസി ത്രീ ടയർ കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനുകളും ഉൾപ്പെടുന്നതാണ് ഈ ട്രെയിനിന്റെ കോച്ചുകൾ. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് ഉൾപ്പെടെ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. 

എറണാകുളം ജങ്ഷൻ -പട്‌ന എക്‌സ്പ്രസ് സ്‌പെഷൽ ഒക്ടോബർ 2, 9, 16, 23, 30 തീയതികളിൽ (വെള്ളിയാഴ്‌ച) എറണാകുളം ജങ്ഷനിൽ നിന്ന് രാത്രി 9.30ന് പുറപ്പെടും. നാലാം ദിവസം പുലർച്ചെ 3.30ന് പട്‌നയിലെത്തും. തിരികെ ഒക്ടോബർ 6, 13, 20, 27, നവംബർ 3 തീയതികളിൽ (ചൊവ്വാഴ്‌ച) പട്‌നയിൽനിന്ന് രാത്രി 12.10ന് പുറപ്പെട്ട് മൂന്നാംദിവസം രാവിലെ 10.45ന് എറണാകുളം ജങ്ഷനിൽ എത്തും.

രണ്ട് എ.സി ഫസ്റ്റ് ക്ലാസ് കം എ.സി ടു ടയർ കോച്ചുകൾ, നാല് എ.സി ത്രീ ടയർ, 10 സ്ലീപ്പർ ക്ലാസ്, ആറ് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, രണ്ട് ലഗേജ് കം ബ്രേക്ക് വാനുകൾ എന്നിവയാണ് കോച്ച് ഘടന. ആലുവ, തൃശൂർ, പാലക്കാട്, പോടനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കാട്പാടി, പെരമ്പൂർ, വിജയവാഡ, രാജമുണ്ട്രി, ഭുവനേശ്വർ, കട്ടക്ക്, ഖൊരഗ്പൂർ, അസൻസോൾ, ജസിദിഹ്, കിയുൽ, പട്ന സാഹിബ്, രാജേന്ദ്ര നഗർ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.