Posted On
date_range Updated On
date_range ഇത് ചരിത്രം; ഇറാനും അഫ്ഗാനും തമ്മിലെ ആദ്യ റെയിൽപാത തുറന്നു
തെഹ്റാൻ: ഇറാനും അഫ്ഗാനിസ്താനുമിടയിലെ ആദ്യ റെയിൽപാത ഉദ്ഘാടനം ചെയ്തു. 140 കിലോമീറ്റർ നീളംവരുന്ന പാത കിഴക്കൻ ഇറാനെയും പടിഞ്ഞാറൻ അഫ്ഗാനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്.
85 കിലോമീറ്റർ റെയിൽപാത കൂടി വികസിപ്പിച്ച് അഫ്ഗാൻ നഗരമായ ഹെറാത്തുമായി ബന്ധിപ്പിക്കാൻ പദ്ധതിയുണ്ട്. മുഴുവൻ നിർമാണ ചെലവും വഹിച്ചത് ഇറാനാണ്.
പേർഷ്യൻ ഭാഷ സംസാരിക്കുന്ന രണ്ട് രാജ്യങ്ങൾ തമ്മിലെ ബന്ധം ശക്തിപ്പെടുത്താൻ കൂടിയാണ് ഈ പാത തുറന്നത്. കൂടാതെ, അഫ്ഗാനിസ്ഥാനിൽനിന്ന് ഇറാൻ വഴി കോമൺവെൽത്ത് രാജ്യങ്ങൾ, തുർക്കി, യൂറോപ്പ്, പേർഷ്യൻ ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ചരക്ക് ഗതാഗതവും സാധ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.