ഇവിടെ ബസിൽ സഞ്ചരിച്ചാൽ അധികൃതർ കൈനിറയെ സമ്മാനവുമായെത്തും
തിങ്കളാഴ്ച തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിൽ സഞ്ചരിച്ച പലരും അപ്രതീക്ഷിത സമ്മാനം ലഭിച്ചതിെൻറ സന്തോഷത്തിലായിരുന്നു. കോവിഡ് കാരണം നിർത്തിവെച്ച സർവിസുകൾ പുനരാരംഭിച്ചപ്പോൾ യാത്രക്കാരെ തിരിച്ചുകൊണ്ടുവരാനാണ് സർപ്രൈസ് ഗിഫ്റ്റുകളുമായി അധികൃതരെത്തിയത്. ടി.എസ്.ആർ.ടി.സിയുടെ നാൽഗോണ്ട റീജിയനാണ് ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടുവന്നത്.
എല്ലാ തിങ്കളാഴ്ചയുമാണ് സമ്മാനം നൽകുക. ഓരോ ആഴ്ചയും വ്യത്യസ്ത റൂട്ടുകളിലായിരിക്കും പദ്ധതി. നവംബർ പകുതിയോടെയാണ് ഇവിടെ സർവിസുകൾ ആരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഓരോ സർവിസും. എല്ലാ റൂട്ടിലും സർവിസ് പുനരാരംഭിച്ചിട്ടുണ്ട്.
യാത്രക്കിടെ പകുതിക്ക് വെച്ചാണ് ടിക്കറ്റ് കളക്റ്റർമാരുടെ വേഷത്തിൽ ഉദ്യോഗസ്ഥർ എത്തിയത്. ഇതോടെ പലരും അമ്പരന്നു. എന്നാൽ, സമ്മാന പദ്ധതി പ്രഖ്യാപിച്ചപ്പോഴത് സന്തോഷത്തിലേക്ക് വഴിമാറുകയായിരുന്നു. എല്ലാവരുടെയും ടിക്കറ്റുകൾ വാങ്ങി അതിൽനിന്ന് നറുക്കെടുത്താണ് രണ്ടുപേരെ വിജയികളായി തെരഞ്ഞെടുത്തത്. സാനിറ്റൈസറുകൾ, മാസ്ക്ക്, പേന എന്നിവയാണ് സമ്മാനമായി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.