വി​മാ​നം ഇ​റ​ങ്ങി അ​ര​മ​ണി​ക്കൂ​റി​ന​കം ബാ​ഗേ​ജ് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: വി​മാ​നം ഇ​റ​ങ്ങി 30 മി​നി​റ്റി​ന​കം യാ​​ത്ര​ക്കാ​ർ​ക്ക് അ​വ​രു​ടെ ബാ​ഗേ​ജു​ക​ൾ ല​ഭി​ച്ചെ​ന്ന് വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ബ്യൂ​റോ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റി (ബി.​എ.​സി.​എ​സ്).

ബാഗേജ് വൈകുന്നെന്ന പരാതിയെ തുടർന്ന് ഏ​ഴ് എ​യ​ർ​ലൈ​നു​ക​ൾ​ക്കാണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഫെ​ബ്രു​വ​രി 26ന​കം ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്ക​ണ​മെ​ന്ന് എ​യ​ർ ഇ​ന്ത്യ, ഇ​ൻ​ഡി​ഗോ, ആ​കാ​ശ എ​യ​ർ, സ്പൈ​സ് ജെ​റ്റ്, വി​സ്താ​ര, എ.​ഐ.​എ​ക്സ് ക​ണ​ക്ട്, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് എ​ന്നീ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. വി​മാ​ന​ത്തി​െ​ന്റ എ​ൻ​ജി​ൻ അ​ട​ച്ച് 10 മി​നി​റ്റി​നു​ള്ളി​ൽ ആ​ദ്യ ബാ​ഗേ​ജ് ബെ​ൽ​റ്റി​ലെ​ത്ത​ണം. അ​വ​സാ​ന​ത്തെ ബാ​ഗ് 30 മി​നി​റ്റി​നു​ള്ളി​ലും എ​ത്തി​യി​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

Tags:    
News Summary - 30 mins for domestic, 50 for international: Airport sets time for bags at belt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.