കോവിഡ്​: ഇന്ത്യയിൽ ആറാംദിനവും അരലക്ഷം കവിഞ്ഞു

ന്യൂഡൽഹി: തുടർച്ചയായ ആറാം ദിവസവും ഇന്ത്യയിൽ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം അരലക്ഷം കവിഞ്ഞു. 52,050 പേർക്കാണ്​ ചൊവ്വാഴ്​​ച രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,864,561 ആയി. 39,057 പേരാണ്​ രാജ്യത്ത്​ ഇതുവരെ രോഗം ബാധിച്ച്​ മരിച്ചത്​.

അതേസമയം, ഉത്തർപ്രദേശിൽ രോഗബാധിതരുടെ എണ്ണം 1,00,310 ആയതോടെ ഒരുലക്ഷം കവിഞ്ഞ സംസ്​ഥാനങ്ങളുടെ എണ്ണം ആറായി. മഹാരാഷ്ട്ര (4,50,196), തമിഴ്‌നാട് (2,51,738), ആന്ധ്രാപ്രദേശ് (1,66,586), കർണാടക (1,39,571), ദില്ലി (1,37,667) എന്നിവയാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനങ്ങൾ. ദില്ലി, ഹരിയാന, ഹിമാചൽ പ്രദേശ്, മിസോറം, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം കുറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ, കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, മുൻ കർണാടക മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ തുടങ്ങി പ്രമുഖർ കോവിഡ്​ ബാധിച്ച്​ ചികിത്സയിലാണ്​.

ലോകമൊട്ടാകെ 1,84,86,295 പേർക്കാണ്​ ഇതുവരെ കോവിഡ് -19 സ്​ഥിരീകരിച്ചത്​. മരണസംഖ്യ 6,97,189 ആയി. അ​േമരിക്കയിൽ 4,873,022 പേർക്കും ബ്രസീലിൽ 2,755,081​ പേർക്കുമാണ്​ ഇതുവരെ രോഗം കണ്ടെത്തിയത്​. രോഗികളുടെ എണ്ണത്തിൽ മൂന്നാംസ്​ഥാനത്താണ്​ ഇന്ത്യ. 

Tags:    
News Summary - Uttar Pradesh's Covid-19 tally crosses 100,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.