മുർമുവി​ന് പിന്തുണ ​പ്രഖ്യാപിച്ച് മായാവതി

ലഖ്നോ: എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിന് ബഹുജൻ സമാജ്‍വാദി പാർട്ടി പിന്തുണ. ജൂലൈ 18ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വെള്ളിയാഴ്ചയാണ് നാമനിർദേശപത്രിക സമർപ്പിച്ചിരുന്നത്. പാർട്ടിക്ക് ആദിവാസി സമൂഹം ഏറെ പ്രധാനപ്പെട്ടതായതിനാൽ മുർമുവിന് പിന്തുണ നൽകുകയാണെന്ന് ബി.എസ്.പി നേതാവ് മായാവതി പറഞ്ഞു. പ്രസിഡന്റ് സ്ഥാനാർഥിയെ തീരുമാനിക്കുന്നതിൽ പ്രതിപക്ഷം തന്റെ കക്ഷിയെ അവഗണിച്ചതായും അവർ കുറ്റപ്പെടുത്തി.

ബി.എസ്.പിക്ക് യു.പി നിയമസഭയിൽ ഒരു എം.എൽ.എയും ലോക്സഭയിൽ 10 എം.പിമാരുമുണ്ട്. 

Tags:    
News Summary - BSP extends supports to NDA's Prez candidate Droupadi Murmu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.