ഡോണൾഡ് ട്രംപ്

വൈറ്റ് ഹൗസിൽ ട്രംപിന്‍റെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി; അക്രമി പിടിയിൽ

വാഷിങ്ടൺ: വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് ഒരുക്കിയ അത്താഴ വിരുന്നിനിടെ വെടിവെപ്പ്. പിന്നാലെ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെയും പ്രഥമവനിത മെലാനിയേയും സുരക്ഷാ ഉദ്യോഗസ്ഥർ മാറ്റി.

ശനിയാഴ്ച രാത്രി വൈറ്റ് ഹൗസ് ഹിൽട്ടൻ ഹാളിലാണ് വിരുന്ന് നടന്നത്. വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസും കാബിനറ്റ് അംഗങ്ങളും ഉൾപ്പെടെ ഈ സമയം വേദിയിൽ ഉണ്ടായിരുന്നു. വെടിയൊച്ച കേട്ടയുടൻ തന്നെ സുരക്ഷ ഉദ്യോഗസ്ഥൻ വേദി വളയുന്നതും ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാനാകും. ഹോട്ടലിൽ തോക്കുധാരിയുടെ സാന്നിധ്യമുണ്ടെന്ന ആശങ്ക ഉയർന്നത് പരിഭ്രാന്തി പരത്തി. ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.

അക്രമിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. എട്ടു തവണ വരെ വെടിയൊച്ച കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. നൂറുകണക്കിന് മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും വിരുന്നിൽ പങ്കെടുക്കാനെത്തിയിരുന്നു. വെടിയൊച്ച കേട്ടതോടെ അതിഥികൾ മേശകൾക്ക് താഴെ അഭയം തേടുന്നതും ദൃശ്യങ്ങളിലുണ്ട്.

പിന്നീട് ഡിന്നർ പരിപാടി പുനരാരംഭിച്ചു. ട്രംപ് പരിപാടിയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങിയെങ്കിലും യു.എസ് ഉദ്യോഗസ്ഥർ അനുവദിച്ചില്ല.

Tags:    
News Summary - Shooting at Trump's White House dinner, moved to a safe location; attacker arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.