ലീ​ഗ്​ വി.​ഡി. സ​തീ​ശ​നൊ​പ്പം; ഉ​യ​ർ​ന്ന​ത് പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​രം





കോ​ഴി​ക്കോ​ട്​: മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യി​ൽ നി​ല​പാ​ട്​ ക​ടു​പ്പി​ച്ച്​ മു​സ്​​ലിം ലീ​ഗ്. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​ഞ്ഞ​യു​ട​ൻ കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ ഉ​യ​ർ​ന്ന ച​ർ​ച്ച​യി​ൽ അ​ഭി​പ്രാ​യം പ​റ​യാ​തെ​യും ക​ടു​ത്ത അ​തൃ​പ്തി പ​രോ​ക്ഷ​മാ​യി സൂ​ചി​പ്പി​ച്ചും നേ​തൃ​ത്വം സം​യ​മ​നം പാ​ലി​ച്ചെ​ങ്കി​ലും, ശ​നി​യാ​ഴ്ച കോ​ഴി​ക്കോ​ട്​ ലീ​ഗ്​ ഹൗ​സി​ൽ ചേ​ർ​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച്​ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ്​ ഭാ​ര​വാ​ഹി​ക​ളി​ൽ​നി​ന്ന്​ ഉ​ണ്ടാ​യ​ത്.

അ​ധി​കാ​രം ല​ഭി​ച്ചാ​ൽ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം ന​യ​നി​ല​പാ​ടു​ക​ളി​ലൂ​ടെ പ്ര​തി​പ​ക്ഷ​ത്തെ ന​യി​ച്ചും നി​യ​മ​സ​ഭ​ക്ക​ക​ത്തും പു​റ​ത്തും സ​ർ​ക്കാ​റി​ന്‍റെ പി​ടി​പ്പു​കേ​ടു​ക​ൾ​ക്കെ​തി​രെ പോ​രാ​ടി​യും തെ​ര​ഞ്ഞെ​ടു​പ്പ്​ ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ച്ചും മു​ന്ന​ണി​യെ ശ​ക്തി​പ്പെ​ടു​ത്തി​യ നേ​താ​വാ​ണ്​ മു​ഖ്യ​മ​ന്ത്രി​യാ​കേ​ണ്ട​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ഘ​ട​ക​ക​ക്ഷി​ക​ളു​ടെ കൂ​ടി അ​ഭി​പ്രാ​യം മു​ഖ​വി​ല​ക്കെ​ടു​ക്കാ​ൻ മു​ന്ന​ണി​ക്ക്​ ബാ​ധ്യ​ത​യു​ണ്ട്. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക്​ മ​റ്റാ​രെ​യെ​ങ്കി​ലും കെ​ട്ടി​യി​റ​ക്കു​ന്ന​ത്​ ജ​ന​വി​കാ​ര​ത്തി​ന്​ എ​തി​രും പ്ര​തി​പ​ക്ഷ​ത്തെ ന​യി​ച്ച​യാ​ളോ​ടു​ള്ള അ​നീ​തി​യു​മാ​കു​മെ​ന്ന​​ പൊ​തു​വി​കാ​ര​മാ​ണ്​ യോ​ഗ​ത്തി​ലു​ണ്ടാ​യ​ത്​. ചി​ല ഭാ​ര​വാ​ഹി​ക​ളും സെ​ക്ര​ട്ടേ​റി​യ​റ്റ്​ അം​ഗ​ങ്ങ​ളും വി.​ഡി. സ​തീ​ശ​ന്‍റെ പേ​രെ​ടു​ത്തു​പ​റ​ഞ്ഞ്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. യോ​ഗ​ത്തി​ന്‍റെ പൊ​തു​വി​കാ​ര​ത്തി​നൊ​പ്പ​മാ​ണ്​ സാ​ദി​ഖ​ലി ത​ങ്ങ​ളും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളും നി​ല​യു​റ​പ്പി​ച്ച​ത്.

വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ലോ​ക്സ​ഭ, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും യു.​ഡി.​എ​ഫ്​ മി​ക​ച്ച വി​ജ​യം നേ​ടി​യ​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ​ക്ക്​ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന്​ അ​ദ്ദേ​ഹം ത​ന്നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക്​ വ​ര​ണം. എ​ല്ലാം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷം നാ​യ​ക​നോ​ട്​ മാ​റി​നി​ൽ​ക്കാ​ൻ പ​റ​യു​ന്ന​ത്​ ക​ടു​ത്ത അ​നീ​തി​യാ​ണ്. അ​ധി​കാ​രം ല​ഭി​ച്ചാ​ൽ, അ​തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ വ്യ​ക്തി​ക്ക്​ ജ​നം ന​ൽ​കി​യ അം​ഗീ​കാ​ര​മാ​യാ​ണ് അ​തി​നെ​ കാ​ണേ​ണ്ട​ത്.

വി​ഷ​യ​ത്തി​ൽ കെ.​സി. വേ​ണു​ഗോ​പാ​ൽ ഒ​രു​വാ​ക്ക്​ പ​റ​ഞ്ഞാ​ൽ തീ​രു​ന്ന പ്ര​​ശ്ന​മേ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളൂ​വെ​ന്നും അം​ഗ​ങ്ങ​ൾ ച​ർ​ച്ച​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ല​ഭി​ച്ചാ​ൽ നി​ര​സി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക​രു​തെ​ന്ന്​ കു​ഞ്ഞാ​ലി​ക്കു​ട്ടി​യോ​ട്​ ചി​ല ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ തു​റ​ന്നു​പ​റ​ഞ്ഞു. ഉ​പ​​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം നേ​ര​ത്തെ കോ​ൺ​ഗ്ര​സ്​ ലീ​ഗി​ന്​ ന​ൽ​കി​യ​താ​ണെ​ന്നും അ​ത്​ അ​ന്ന്​ സ്വീ​ക​രി​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണം സി.​എ​ച്ചും അ​വു​ക്കാ​ദ​ർ​കു​ട്ടി ന​ഹ​യും ഇ​രു​ന്ന സീ​റ്റി​നോ​ടു​ള്ള ആ​ദ​ര​വു​കൊ​ണ്ടാ​ണെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി മ​റു​പ​ടി ന​ൽ​കി.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലീ​ഗ്​ മ​ത്സ​രി​ച്ച 23 മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്ന്​ യോ​ഗം വി​ല​യി​രു​ത്തി. നാ​ല്​ മ​ണ്ഡ​ല​ങ്ങ​ളി​ൽ ​ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ്​ ന​ട​ന്ന​ത്. ത​രം​ഗ​മു​ണ്ടാ​യാ​ൽ അ​വി​ടെ​യും അ​ട്ടി​മ​റി വി​ജ​യം നേ​ടാ​നാ​കു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ. മ​ല​പ്പു​റ​ത്ത്​ മ​ത്സ​രി​ച്ച 16 സീ​റ്റി​ലും വി​ജ​യം ഉ​റ​പ്പാ​ണെ​ന്നും ജി​ല്ല, മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത്​ ക​മ്മി​റ്റി​ക​ളു​ടെ ക​ണ​ക്കു​ക​ൾ വെ​ച്ചു​ള്ള പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​ണ്. അ​ധി​കാ​രം ല​ഭി​ച്ചാ​ൽ പാ​ർ​ട്ടി​യെ നോ​ക്കു​കു​ത്തി​യാ​ക്കി ത​ല​സ്ഥാ​നം കേ​ന്ദ്രീ​ക​രി​ച്ച്​ ഉ​പ​ജാ​പ​ക സം​ഘ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ ജാ​ഗ്ര​ത​യു​ണ്ടാ​ക​ണ​മെ​ന്ന്​ ചി​ല​ർ നി​ർ​ദേ​ശി​ച്ചു. 10 വ​ർ​ഷം അ​ധി​കാ​ര​ത്തി​ന്​ പു​റ​ത്തു​നി​ന്ന​പ്പോ​ൾ പാ​ർ​ട്ടി​ക്കു​​വേ​ണ്ടി പ​ണി​യെ​ടു​ത്ത​വ​രെ അ​വ​ഗ​ണി​ക്കു​ക​യും കു​റു​ക്കു​വ​ഴി​യി​ൽ എ​ത്തു​ന്ന​വ​രെ പൂ​മാ​ല​യി​ട്ട്​ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന സ​മീ​പ​ന​മു​ണ്ടാ​ക​രു​ത്. മ​ന്ത്രി​മാ​ർ​ക്കും എം.​എ​ൽ.​എ​മാ​ർ​ക്കും പെ​രു​മാ​റ്റ​ച​ട്ടം ഉ​ണ്ടാ​ക്ക​ണം. പാ​ർ​ട്ടി​യെ മ​റി​ക​ട​ന്നു​ള്ള ഒ​രു നീ​ക്ക​വും അ​നു​വ​ദി​ക്കാ​ൻ പാ​ടി​ല്ല.

ഭാ​ര​വാ​ഹി​ക​ളോ​ടും സ്ഥാ​നാ​ർ​ഥി​ക​ളോ​ടും സ​മു​ദാ​യ ഐ​ക്യം ഊ​ന്നി​പ്പ​റ​ഞ്ഞാ​യി​രു​ന്നു​ സാ​ദി​ഖ​ലി ത​ങ്ങ​ളു​ടെ പ്ര​സം​ഗം. വി​മ​ർ​ശ​ക​രെ അ​ടി​ച്ചി​രു​ത്തു​ന്ന സ​മീ​പ​നം ആ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും പാ​ടി​ല്ല. ലീ​ഗ്​ സ​മു​ദാ​യ​ത്തി​ന്‍റെ മാ​താ​വാ​ണ്. മ​ക്ക​ൾ വി​മ​ർ​ശി​ക്കു​മ്പോ​ൾ അ​ത്​ മു​ഖ​വി​ല​ക്കെ​ടു​ത്തും തി​രു​ത്തി​യു​മാ​ണ്​ പാ​ർ​ട്ടി മു​ന്നോ​ട്ട്​ പോ​കേ​ണ്ട​ത്. ഇ​തു​വ​രെ വി​മ​ർ​ശി​ച്ച​വ​രോ​ട്​ പ്ര​തി​കാ​രം ചെ​യ്യ​ണ​മെ​ന്ന്​ ചി​ന്തി​ക്ക​രു​തെ​ന്നും സ​മ​സ്ത അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ളു​ടെ വി​മ​ർ​ശ​ന​ങ്ങ​ളെ പ​രോ​ക്ഷ​മാ​യി സൂ​ചി​പ്പി​ച്ച്​ സാ​ദി​ഖ​ലി ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - League with V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.