ന്യൂയോർക്: ട്വിറ്റര്‍ സഹസ്ഥാപകനും സി.ഇ.ഒയുമായ ജാക് ഡോര്‍സേയുടെ ട്വിറ്റര്‍ അക്കൗണ് ട് ഹാക്ക് ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ചക്ലിങ് സ്ക്വാഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹാക്കര്‍മാരാണ് ഇതിനു പിന്നിൽ. ഡോർസേയുടെ അക്കൗണ്ടില്‍ നിന്നു വംശീ യ അധിക്ഷേപങ്ങളും ജൂതവിരുദ്ധ സന്ദേശങ്ങളും മോശം ട്വീറ്റുകളും ഹാക്കര്‍മാര്‍ പോസ്റ്റ ് ചെയ്യുകയായിരുന്നു. 15 മിനിറ്റോളം അക്കൗണ്ട് ഹാക്കർമാരുടെ കൈവശമായിരുന്നു.
ഹാക്ക് ചെയ്യപ്പെട്ട് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അക്കൗണ്ട് സുരക്ഷിതമാണെന്നറിയിച്ച് ട്വിറ്റര്‍ ട്വീറ്റ് ചെയ്തു. ട്വിറ്ററിെൻറ സെര്‍വറുകളിലേക്ക് ഹാക്കര്‍മാര്‍ കടന്നിട്ടില്ലെന്നും ഡോർസെ ഉപയോഗിച്ചിരുന്ന ഫോണ്‍നമ്പര്‍ ദുരുപയോഗം ചെയ്യപ്പെടുകയാണുണ്ടായതെന്നുമാണ് ട്വിറ്റര്‍ പറയുന്നത്. ടെക്സ്റ്റ് മെസേജുകള്‍ വഴിയാണ് ഹാക്കര്‍മാര്‍ ട്വീറ്റ് ചെയ്തത്. എസ്.എം.എസ് സേവനങ്ങള്‍ക്കായി അടുത്തിടെ ട്വിറ്റര്‍ ഏറ്റെടുത്ത ക്ലൗഡ്ഹോപ്പര്‍ വഴിയാണ് ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ട്വിറ്റര്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ച നിങ്ങളുടെ ഫോണ്‍ നമ്പറില്‍ നിന്നും 404-04 എന്ന നമ്പറിലേക്ക് സന്ദേശം അയച്ചാല്‍ അത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെടും. ട്വീറ്റിെൻറ ഉറവിടം ക്ലൗഡ് ഹോപ്പര്‍ എന്നാണ് ട്വീറ്റില്‍ കാണിക്കുക.
കഴിഞ്ഞയാഴ്ച ചില യൂട്യൂബ് സെലിബ്രിറ്റികളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തത് ഇതേ ഹാക്കര്‍ സംഘംതന്നെയായിരുന്നു. ഡോർസേക്ക് 40 ലക്ഷം ഫോളോേവഴ്സാണുള്ളത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ട്വിറ്റര്‍ അറിയിച്ചു.
െഎഫോണിനും ഹാക്കിങ് ഭീഷണിയെന്ന് ഗൂഗ്ൾ സാന്‍ഫ്രാന്‍സിസ്കോ: ഹാക്ക് ചെയ്യപ്പെട്ട ചില വെബ്സൈറ്റുകള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതായി ഗൂഗ്ൾ. ഐഫോണിലെ സുരക്ഷാ വീഴ്ച മുതലെടുത്താണ് വെബ്സൈറ്റുകള്‍ ഹാക്കിങ്ങിന് വഴിയൊരുക്കുന്നത്. ആപ്പിള്‍ അധികൃതരെ പ്രശ്നം അറിയിച്ചുവെന്നും ഉടൻ പരിഹരിച്ചുവെന്നും ഗൂഗ്ള്‍ പ്രോജക്ട് സീറോയിലെ ഗവേഷകര്‍ പറഞ്ഞു.
ഫയലുകള്‍, സന്ദേശങ്ങള്‍, തത്സമയ ലൊക്കേഷന്‍ ഉൾപ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്താന്‍ ഈ വെബ്സൈറ്റുകള്‍ക്ക് സാധിക്കും. ഐഫോണ്‍ ഉപയോക്താക്കളുടെ തത്സമയ പ്രവൃത്തികള്‍ നിരീക്ഷിക്കാന്‍ ഹാക്കര്‍മാര്‍ക്ക് ഇതുവഴി സാധിച്ചിരുന്നു. വര്‍ഷങ്ങളായി ഈ വെബ്സൈറ്റുകള്‍ ഒരു വിവേചനവുമില്ലാതെയാണ് മാല്‍വെയറുകള്‍ പ്രചരിപ്പിച്ചതെന്നും ഗൂഗ്ള്‍ പറഞ്ഞു.
അടുത്തിടെ ഗൂഗിളിെൻറ ത്രെട്ട് അനാലിസിസ് ഗ്രൂപ് (ടാഗ്) ഹാക്ക് ചെയ്യപ്പെട്ട ഒരു കൂട്ടം വെബ്സൈറ്റുകള്‍ കണ്ടെത്തിയിരുന്നു. ഐഫോണ്‍ ഉപയോഗിച്ച് ഈ വെബ്സൈറ്റുകളിലെത്തിയ സന്ദര്‍ശകരാണ് ഹാക്കിങ്ങിന് ഇരയായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.