നാനോ ബനാന അറിയാത്തവരും ഉപയോഗിക്കാത്തവരും ചുരുക്കമായിരിക്കും. ജെമിനി ചാറ്റ്ബോട്ടിനെ പ്രശസ്തമാക്കിയതിൽ മുഖ്യപങ്കുവഹിച്ച എ.ഐ മോഡലാണ് നാനോ ബനാന. ഉപയോഗിക്കാൻ വളരെ ലളിതവും ഏത് ചെറിയ നിർദേശങ്ങളും പിന്തുടരാനുള്ള കഴിവുമാണ് നാനോ ബനാനയെ ഉപയോക്താക്കളുടെ ഇഷ്ടപാത്രമാക്കി മാറ്റിയത്.
യാഥാർഥ്യമെന്ന് തോന്നിപ്പിക്കുന്ന മനോഹര ചിത്രങ്ങൾ നിർമിച്ച് നാനോ ബനാന സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോൾ നാനോ ബനാനയുടെ രണ്ടാം പതിപ്പ് അവതരിപ്പിക്കുകയാണ് ഗൂഗ്ൾ. മറ്റൊരു പേരിൽകൂടി ഇതറിയപ്പെടും, ജെമിനി 3.1 ഫ്ലാഷ് ഇമേജ്.
നാനോബനാനയുടെ ഒന്നാംപതിപ്പ് ഇമേജ് എഡിറ്റിങ്ങിൽ അപാരമായ കഴിവാണ് കാഴ്ചവെച്ചത്. അതിനെ പരിഷ്കരിച്ച് എത്തിയ നാനോ ബനാന പ്രോയും ജനമനസ്സുകൾ കീഴടക്കി. നാനോ ബനാന 2വിൽ ഈ രണ്ടു പതിപ്പിന്റെയും കഴിവുകൾ ഒരുമിച്ചുചേർക്കുകയാണെന്ന് ഗൂഗ്ൾ അറിയിക്കുന്നു.
അസാമാന്യ ബുദ്ധിസാമർഥ്യവുമുള്ള ഒന്നാകും നാനോ ബനാന 2 എന്നാണ് ഗൂഗ്ൾ പറയുന്നത്. നൽകുന്ന നിർദേശങ്ങളനുസരിച്ച് ചിത്രങ്ങൾ നിർമിക്കുക മാത്രമല്ല, അതോടൊപ്പം വെബിൽനിന്നുള്ള ചിത്രങ്ങളും വിവരങ്ങളുമെല്ലാം നാനോ ബനാന 2 ശേഖരിക്കും. ഏറ്റവും വേഗമേറിയ ഇമേജ് ജനറേഷൻ ടൂൾ കൂടിയായി നാനോ ബനാന 2 മാറുമെന്നാണ് ടെക് ലോകം കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.