Posted On
date_range Updated On
date_range അന്തിമാനത്ത് സുവർണ ചന്ദ്രൻ; കൺകുളിർക്കെ ജനം കണ്ടു
ന്യൂഡൽഹി: 69 വര്‍ഷത്തിൽ ഒരിക്കല്‍ മാത്രം കാണാവുന്ന തിളക്കവും വലുപ്പവും കൂടിയ സുവർണ ചന്ദ്രനെ ലോകം കണ്ടു. തിങ്കളാഴ്ച സൂര്യാസ്തമയത്തിനു ശേഷമാണ് സൂപ്പർമൂൺ പ്രതിഭാസം വ്യക്തമായി കാണാൻ കഴിഞ്ഞത്. ഏഷ്യ, ദക്ഷിണ പസഫിക്കൻ രാജ്യങ്ങളിലെ വാനനിരീക്ഷകർക്കും സാധാരണ ജനങ്ങൾക്കും ‘സൂപ്പര്‍മൂണ്‍’ സൂപ്പറായി കാണാൻ പറ്റി. വരും ദിവസങ്ങളിലും രാത്രി ആകാശത്ത് വലുപ്പം കൂടിയ ചന്ദ്രനെ കൂടുതല്‍ തിളക്കത്തോടെ കാണാം.
ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന പ്രതിഭാസമാണ് സൂപ്പര്‍ മൂണ്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഇൗ സമയത്ത് പതിവില്‍ കവിഞ്ഞ വലിപ്പത്തിലും തിളക്കത്തിലും ചന്ദ്രനെ കാണാന്‍ സാധിക്കും. 1948ന് ശേഷം ആദ്യാമയാണ് ചന്ദ്രൻ ഭൂമിയോട് ഇത്രയും അടുത്തുവന്നത്. സാധാരണ ചന്ദ്രനേക്കാൾ 14 ശതമാനം അധികം വലുപ്പവും 30 ശതമാനം അധികം വെളിച്ചവും സൂപ്പർ മൂണിന് ഉണ്ടാകും.
ചെന്നെ മറീന ബീച്ചിൽ ദൃശ്യമായ സൂപ്പർ മൂൺ
തിരുവനന്തപുരത്ത് ദൃശ്യമായ സൂപ്പർമൂൺ
സൂപ്പർമൂൺ ചെന്നെ സെൻട്രൽ റയിൽവെ സ്റ്റേഷെൻറ പശ്ചാത്തലത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.