Posted On
date_range Updated On
date_range രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം 'ജനിതക കത്രിക'യുടെ കണ്ടെത്തലിന്
സ്റ്റോക്ഹോം: രസതന്ത്രത്തിനുള്ള 2020ലെ നൊബേൽ പുരസ്കാരം ജനിതക ശാസ്ത്ര പഠനത്തിൽ നിർണായകമായ 'ജനിതക കത്രിക'യുടെ കണ്ടെത്തലിന് ലഭിച്ചു. ഇമ്മാനുവൽ ഷാർപെന്‍റിയെ, ജെന്നിഫർ എ. ഡൗഡ്ന എന്നീ ശാസ്ത്രജ്ഞരാണ് പുരസ്കാരം പങ്കിട്ടത്. ആദ്യമായാണ് ഒരു നൊബേൽ പുരസ്കാരം രണ്ട് വനിതകൾ പങ്കിടുന്നത്.
മൃഗങ്ങളുടെയും സസ്യങ്ങളുടെയും സൂക്ഷ്മജീവികളുടെയും ഡി.എൻ.എ വളരെ കൃത്യതയോടെ എഡിറ്റ് ചെയ്യാനുള്ള CRISPR ജെനറ്റിക് സിസേർസ് എന്ന ശാസ്ത്ര ഉപാധിയാണ് ഇരുവരും ചേർന്ന് കണ്ടെത്തിയത്. ജീനോം എഡിറ്റിങ്ങിൽ നിർണായകമാണ് ഇവരുടെ സംഭാവനയെന്ന് നൊബേൽ സമിതി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.