നൊബേൽ ജേതാക്കൾ മുതൽ ഡീപ്-ടെക് വിദഗ്ധർ വരെ; എസ്റ്റിക് ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കമാകുന്നു
ന്യൂഡൽഹി: ശാസ്ത്രത്തിനെയും സാങ്കേതികവിദ്യയെയും നവീനതയെയും സമന്വയിപ്പിക്കുന്ന പ്ലാറ്റ്ഫോമായ എസ്റ്റിക് ഉച്ചകോടി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. നൊബേൽ സമ്മാന ജേതാക്കളായ പ്രഫ. ജോക്കിം ഫ്രാങ്ക്, സർ റിച്ചാർഡ് ജെ. റോബർട്സ്, പ്രഫ. കോസ്ത്യ നൊവോസെലോവ് എന്നിവർ പങ്കെടുക്കുന്ന എസ്റ്റിക് 2026 ത്രിദിന ഉച്ചകോടിയിൽ രാജ്യത്തിനുള്ളിലും പുറത്തുമുള്ള പ്രമുഖ ശാസ്ത്രജ്ഞർ, നയരൂപകർത്താക്കൾ, വ്യവസായപ്രമുഖർ, ഗവേഷകർ, ഡീപ്-ടെക് ഇന്നൊവേറ്റർമാർ എന്നിവർ ശാസ്ത്രീയ മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഗവേഷണം ത്വരിതപ്പെടുത്തുന്നതിനുമായി ഒത്തുചേരും.
കേന്ദ്ര സർക്കാറിൻ്റ പി.എസ്.എ ഉൾപ്പെടെയുള്ള വിവിധ ശാസ്ത്ര-സാങ്കേതിക വിഭാഗങ്ങൾ സംയുക്തമായി ഒരുക്കുന്ന പരിപാടിയുടെ മുഖ്യ സംഘാടകർ തിരുവനന്തപുരം സി.എസ്.ഐ.ആർ–എൻ.ഐ.ഐ.എസ്.ടി ആണ്.
ഇന്ത്യയിലെ വളർന്നുവരുന്ന സ്റ്റാർട്ടപ്പ്, ഡീപ്-ടെക് മേഖലകളെ പരിചയപ്പെടുത്തുന്ന സാങ്കേതികവിദ്യാധിഷ്ഠിത പ്രദർശനവും സംഗമത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും. ഉച്ചകോടിയുടെ രണ്ടാം ദിവസമായ ബുധനാഴ്ച മുതൽ പൊതുജനങ്ങൾക്ക് ഈ പ്രദർശനം സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.