Posted On
date_range Updated On
date_range ശാസ്ത്രരംഗത്തെ നേട്ടം; ലൊറിയൽ–യുനെസ്കോ പുരസ്‌കാരം നേടി ഒമാനി ഗവേഷക
മസ്‌കത്ത്: ലൊറിയൽ–യുനെസ്കോയുടെ ‘ഫോർ വിമൻ ഇൻ സയൻസ് മിഡിൽ ഈസ്റ്റ് യങ് ടാലന്റ്സ് അവാർഡ് 2026’ നേടി ഒമാനി ഗവേഷക ഡോ. സാറ ബിൻത് ഹമദ് അൽ അറൈമി. പോസ്റ്റ് ഡോക്ടറൽ ഗവേഷണ വിഭാഗത്തിലാണ് പുരസ്‌കാരം. മിഡിൽ ഈസ്റ്റിൽനിന്നുള്ള ആറ് വനിതാ ഗവേഷകരെയാണ് ശാസ്ത്രരംഗത്തെ സംഭാവനകൾ പരിഗണിച്ച് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.
പരിസ്ഥിതി ബയോടെക്നോളജി മേഖലയിലെ ഗവേഷണത്തിനാണ് സാറ അൽ അറൈമിക്ക് അംഗീകാരം ലഭിച്ചത്. മാലിന്യ സംസ്കരണത്തിനും പാഴ്‌വസ്തുക്കളെ പ്രയോജനകരമായ വിഭവങ്ങളാക്കി മാറ്റുന്നതിനും സുസ്ഥിരമായ മാർഗങ്ങൾ വികസിപ്പിക്കുകയാണ് ഗവേഷണത്തിന്റെ ലക്ഷ്യം. പരിസ്ഥിതി പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരങ്ങൾ കണ്ടെത്താനുള്ള അവരുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് പുരസ്‌കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.