ലണ്ടൻ: കൈനോക്കി കള്ളനെയും പിടിക്കാമെന്ന് ആധുനികശാസ്ത്രം. കൈകളുടെ പുറംഭാഗത്തുള ്ള ഞരമ്പുകളുടെ ഘടന, തൊലിയുടെ ചുളിവുകൾ, നിറം എന്നിവ പഠനവിധേയമാക്കിയാണ് പുതിയ ക ണ്ടെത്തൽ. വടക്കുപടിഞ്ഞാറൻ ബ്രിട്ടനിലെ ‘ലാൻകാസ്റ്റർ യൂനിവേഴ്സിറ്റി’യിലെ പ്രഫ സർ ദമെ സൂ ബ്ലാക്കിെൻറ നേതൃത്വത്തിൽ നടന്ന പരീക്ഷണങ്ങളാണ് കുറ്റവാളികളെ കണ്ടെത്താൻ അന്വേഷകർക്ക് സഹായകമായിരിക്കുന്നത്.
വിരലടയാളം പോലെ വ്യക്തികളുടെ കൈകളിലെ ഞരമ്പുകളുടെ ഘടനയും ചുളിവും നിറവും എല്ലാം ഒാരോരുത്തരിലും വ്യത്യസ്തമാണെന്നാണ് ഗവേഷകർ പറയുന്നത്. ഇതുവഴി കാമറകളിൽ പതിയുന്ന കുറ്റവാളികളുടെ കൈകൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയാൽ വ്യക്തികളെ തിരിച്ചറിയാമെന്നാണ് ഇവർ പറയുന്നത്. നിലവിൽ കുറ്റകൃത്യം നടന്ന സ്ഥലങ്ങളിൽനിന്ന് കുറ്റവാളികളുടെ വിരലടയാളം വേർതിരിച്ചെടുക്കാൻ കഴിയുകയും അവ നേരത്തെ സൂക്ഷിച്ചുവെച്ച വിരലടയാളങ്ങളുമായോ സംശയത്തിെൻറ പേരിൽ പിടികൂടുന്നവരുടെ വിരലടയാളങ്ങളുമായോ ഒത്തുനോക്കിയോ ആണ് കുറ്റവാളികളെ അന്വേഷകർ പിടികൂടുന്നത്.
ഇനിമുതൽ കുറ്റവാളികളുടെ കൈകളുടെ ചിത്രം ലഭിച്ചാൽ അന്വേഷണം എളുപ്പമാകുമെന്നാണ് പുതിയ കണ്ടെത്തൽ നൽകുന്ന സൂചന. വിരലടയാളം സൂക്ഷിച്ചുവെക്കുന്നതുപോലെ പിടിയിലാകുന്ന കുറ്റവാളികളുടെ കൈകളുടെ ചിത്രങ്ങൾ സൂക്ഷിച്ചുവെക്കുകയും ഇവർ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുേമ്പാൾ അവരെ തിരിച്ചറിയുകയും ചെയ്യാമെന്ന് പ്രഫസർ ദമെ സൂ ബ്ലാക്ക് പറഞ്ഞു. ശരീരശാസ്ത്ര വിദഗ്ധർ, നരവംശ ശാസ്ത്രജ്ഞർ, ബയോമെട്രിക് വിദഗ്ധർ, കമ്പ്യൂട്ടർ വിദഗ്ധർ എന്നിവർ ചേർന്ന സംഘമാണ് കൈകളുടെ പ്രത്യേകതകളെക്കുറിച്ച് പഠനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.