Posted On
date_range Updated On
date_range യാത്രികർ റെഡി!
54 വർഷങ്ങൾക്കുശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക് തിരിക്കുകയാണ്. ആർട്ടിമിസ്-2 ദൗത്യത്തിലൂടെയാണ് വനിതയടക്കം നാലുപേർ ചന്ദ്രനിലേക്ക് കുതിക്കാനൊരുങ്ങുന്നത്. കാര്യങ്ങൾ വിചാരിച്ചപോലെ നടന്നാൽ, ഏപ്രിൽ ഒന്നിന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് നാലംഗ സംഘം കുതിച്ചുയരും. തീയതി സ്ഥിരീകരിച്ചില്ലെങ്കിലും യാത്രികർ ഇന്നലെ കെന്നഡി സ്പേസ് സെന്ററിലെത്തി. യാത്ര തിരിക്കേണ്ട 322 അടി ഉയരമുള്ള എസ്.എൽ.എസ് റോക്കറ്റിനെ വലംവെച്ചാണ് യാത്രികർ ഇവിടെ പറന്നിറങ്ങിയത്. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നിവരാണ് ആർട്ടിമിസ് -2 ലെ യാത്രികർ. ഇവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങില്ല. പകരം, ചന്ദ്രനെ വലംവെച്ച് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.