ഭൂമിയിൽനിന്ന് ഏറ്റവും ദൂരം സഞ്ചരിച്ച വനിതയെന്ന ​റെക്കോഡ് സ്ഥാപിച്ച് ക്രിസ്റ്റീന കോച്ച്

വാഷിങ്ടൺ: ഭൂമിയിൽനിന്ന് ഏറ്റവും ദൂരം സഞ്ചരിച്ച വനിത എന്ന റെക്കോഡ് സ്ഥാപിച്ച് മിഷൻ മിഷൻ സ്പെഷലിസ്റ്റ് ക്രിസ്റ്റീന കോച്ച്. ആർട്ടെമിസ് II ദൗത്യത്തിൽ ഇന്റഗ്രിറ്റി എന്നു പേരിട്ടിരിക്കുന്ന ഒറിയോൻ സ്​പേസ്​ക്രാഫ്റ്റ് ഭൂമിയുടെ ഭ്രമണപഥം വിടുന്നതിനായി നിർണായ എൻജിൻ ബേൺ നടത്തിയതോടെയാണ് ഏപ്രിൽ മൂന്നിന് ക്രിസ്റ്റീന കോച്ച് മുൻ റെക്കോഡ് മറികടന്നത്. മുൻ വനിതാ ബഹിരാകാശയാത്രികരുടെയെല്ലാം ദൂര റെക്കോർഡുകൾ കോച്ച് ഇതിനകം തന്നെ തകർത്തു കഴിഞ്ഞു.

ബഹിരാകാശ പേടകം നിലവിൽ ട്രാൻസ്-ലൂണാർ ഇഞ്ചക്ഷൻ ഘട്ടത്തിലാണെന്ന് നാസ പറയുന്നു. ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിൽ നിന്ന് വേർപെട്ട് ചന്ദ്രനിലേക്ക് നീങ്ങാൻ ആവശ്യമായ പ്രത്യേക വേഗത കൈവരിച്ചുകഴിഞ്ഞു. ഏപ്രിൽ 6 ന് ഒറിയോൺ അതിന്റെ പരമാവധി ദൂരം എത്തുമ്പോഴേക്കും, ക്രൂ ഭൂമിയിൽ നിന്ന് ഏകദേശം 4,05,586 കിലോമീറ്റർ അകലെയായിരിക്കും.

ചന്ദ്രന്റെ സമീപത്തെത്തുന്ന ആദ്യ വനിത എന്ന റെക്കോഡ് മാത്രമല്ല, നിലവിൽ അപ്പോളോ 13 ദൗത്യത്തിന്റെ ദൂര റെക്കോർഡ്തന്നെ ആർട്ടെമിസ് II വിന്റെ ക്രൂ മറികടക്കും. ഇതോടെ ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന ചരിത്രത്തിന്റെ ഭാഗമാകും ആർട്ടെമിസിന്റെ സംഘാംഗങ്ങൾ.

ഭ്രമണപഥത്തിൽ 328 ദിവസം ചെലവഴിച്ച കോച്ചിന് ഏറ്റവും ദൈർഘ്യമേറിയ ഒറ്റ ബഹിരാകാശ യാത്ര നടത്തിയ വനിതയെന്ന റെക്കോർഡ് നിലവിലുണ്ട്. ചന്ദ്രന്റെ ദക്ഷിണധ്രുവം സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ കോച്ചും സംഘവും ജീവൻ രക്ഷാ സംവിധാനങ്ങളാണ് പരീക്ഷിക്കുക. 2013ൽ ​നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക്രിസ്റ്റീന ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റും ഭൗ​തി​ക​ശാ​സ്ത്ര​ജ്ഞ​യു​മാ​ണ്. അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് തി​രി​ക്കും മു​മ്പ് ഭൂ​മി​യി​ലെ ഏ​റ്റ​വും ക​ഠി​ന​മാ​യ ചി​ല പ​രി​ത​സ്ഥി​തി​ക​ളി​ൽ അ​വ​ർ വ​ർ​ഷ​ങ്ങ​ളോ​ളം ജീ​വി​തം പ​രീ​ക്ഷി​ച്ചു. ദ​ക്ഷി​ണ​ധ്രു​വ​ത്തി​ലെ ത​ണു​ത്തു​റ​ഞ്ഞ ടു​ണ്ട്ര മു​ത​ൽ വി​ദൂ​ര അ​മേ​രി​ക്ക​ൻ സ​മോ​വ വ​രെ പ്ര​തി​രോ​ധ​ശേ​ഷി​യും സാ​ങ്കേ​തി​ക മി​ക​വും കൊ​ണ്ട് യോ​ഗ്യ​ത തെ​ളി​യി​ച്ചു.

2019ൽ, ​തു​ട​ർ​ച്ച​യാ​യി 328 ദി​വ​സം ഭ്ര​മ​ണ​പ​ഥ​ത്തി​ൽ ചെ​ല​വ​ഴി​ച്ചു. ഒ​രു സ്ത്രീ ​ഒ​റ്റ​ക്കു ന​ട​ത്തി​യ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ബ​ഹി​രാ​കാ​ശ യാ​ത്ര​യെ​ന്ന റെ​ക്കോ​ഡ് അ​തു​വ​ഴി അ​വ​ർ സ്ഥാ​പി​ച്ചു. അ​ന്ന​ത്തെ മാ​ര​ത്ത​ൺ താ​മ​സ​ത്തി​നി​ട​യി​ൽ, ജെ​സീ​ക്ക മെ​യ​ർ എ​ന്ന വ​നി​ത​ക്കൊ​പ്പം സ്ത്രീ​ക​ൾ മാ​ത്ര​മു​ള്ള ആ​ദ്യ ബ​ഹി​രാ​കാ​ശ ന​ട​ത്ത​ത്തി​ലും അ​വ​ർ പ​ങ്കാ​ളി​യാ​യി. ഈ ​യാ​ത്ര​യി​ലൂ​ടെ സ്ത്രീ ​ശ​രീ​രം ദീ​ർ​ഘ​കാ​ല മൈ​ക്രോ ഗ്രാ​വി​റ്റി​യോ​ട് എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള നി​ർ​ണാ​യ​ക ഡേ​റ്റ അ​വ​ർ ന​ൽ​കി. 

Tags:    
News Summary - Artemis 2 s Christina Koch breaks record as woman who travelled farthest from Earth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-29 01:24 GMT