Posted On
date_range Updated On
date_range എല്ലാം റോബോട്ട് ചെയ്തു; ഹൃദയവാൽവ് മാറ്റിവെക്കൽ വിജയം
കുവൈത്ത് സിറ്റി: ഡോക്ടറോ നഴ്സുമാരോ ഒന്നും വേണ്ടിവന്നില്ല. എല്ലാം റോബോട്ട് ചെയ്തു. ഒാപറേഷൻ തിയറ്ററിൽ മനുഷ്യനെ പുറത്തുനിർത്തി ശസ്ത്രക്രിയ നടത്തിയപ്പോൾ കാര്യങ്ങൾ എല്ലാം കിറുകൃത്യം. റോബോട്ട് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഹൃദയവാൽവ് വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ കുവൈത്തിൽ വിജയകരമായി നടത്തി. രാജ്യത്ത് ആദ്യമായാണ് ഇത്തരം ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിക്കുന്നത്. സ്വദേശിക്കാണ് നെഞ്ചുകീറാതെ മൂന്ന് ദ്വാരങ്ങളിലൂടെ മാത്രം ഹൃദയവാൽവ് മാറ്റിവെച്ചത്. കുവൈത്ത് ഹൃദ്രോഗആശുപത്രിയിലെ ശസ്ത്രക്രിയവിഭാഗം മേധാവി ഡോ. ജമാൽ അൽ ഫദ്ലിയാണ് ഇക്കാര്യം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.