ക്യൂരിയോസിറ്റി ചൊവ്വയിലെത്തിയിട്ട്​ ആറാണ്ട്​; ജന്മദിനാശംസകളുമായി ട്വീറ്റുകൾ

വാഷിങ്​ടൺ: ചൊവ്വ ഗ്രഹം വാസയോഗ്യമാണോ എന്നറിയുന്നതിനായി നാസ ക്യൂരിയോസിറ്റി റോവർ അയച്ചിട്ട്​ ഇന്നേക്ക്​ ആറാണ്ട്​ തികയുന്നു. മാർസ്​ ക്യൂരിയോസിറ്റിയുടെ ആറാം വാർഷികം ട്വിറ്ററിൽ പങ്കു വെച്ചപ്പോൾ മികച്ച പ്രതികരണമാണ്​ ജനങ്ങളിൽ നിന്നുണ്ടായത്​.

‘‘ഒരു നാൾ ഞങ്ങൾ അവിടെയെത്തും. നിനക്ക്​ മികച്ച ഒരു പിറന്നാൾ ആഘോഷമൊരുക്കും..’’ ക്യൂരിയോസിറ്റി റോവറിനോട്​ ഒരു ട്വിറ്റർ ഉപയോക്​താവി​​െൻറ ആശ്വാസ വാക്കുകളാണിത്​. നാസ ക്യൂരിയോസിറ്റി റോവർ ചൊവ്വയിലേക്ക്​ അയച്ചതി​​െൻറ ആറാം വാർഷികത്തോടനുബന്ധിച്ച്​ ​ക്യൂരിയോസിറ്റി റോവറി​​െൻറ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വന്ന ട്വീറ്റിനുള്ള മറുപടിയായിരുന്നു സൈമൺ എസ്​ എന്നയാളുടെ വാക്കുകൾ.

‘‘ഒരു നാൾ ഞങ്ങൾ ആ പൊടി നിറഞ്ഞ ഗ്രഹത്തിലിറങ്ങും. നിനക്ക്​ മനോഹരമായൊരു ആലിംഗനം നൽകും. പിന്നെ നിനക്ക്​ മികച്ച ഒരു പിറന്നാൾ ആഘോഷമൊരുക്കും. പിന്നീട്​ നീ വിരമിക്കുമ്പോൾ ഞങ്ങൾ ഒരു മ്യൂസിയത്തിലാക്കും. മാനവരാശി നില നിൽക്കുന്നിടത്തോളം കാലം നീ പ്രകീർത്തിക്കപ്പെടും’’ എന്നായിരുന്നു സൈമൺ കുറിച്ചത്​. മാർസി​​െൻറ കാമറയിൽ ജൻമദിനാശംസകൾ നേർന്നുകൊണ്ടുള്ള ബോർഡ്​ പതിയുന്നതായുള്ള കാർട്ടൂണും ഒരാൾ ട്വീറ്റ്​ ചെയ്​തിട്ടുണ്ട്​.

​‘‘ആറു വർഷം മുമ്പ്​ ഞാൻ ചൊവ്വയിൽ സ്​പർശിച്ചു. എ​​െൻറ ചൊവ്വ ഇറക്കത്തി​​െൻറ ആറാം വാർഷികം പരമ്പരാഗത ഉപഹാരമായ അയൺ ഒാക്​സൈഡുമായി ആഘോഷിക്കുകയാണ്​.’’ എന്നായിരുന്നു ക്യൂരിയോസിറ്റി റോവറി​​െൻറ ട്വീറ്റ്​. ഇൗ ട്വീറ്റിനോട്​ സന്തോഷവും ‘ഒറ്റക്കായ’ ക്യൂരിയോസിറ്റി റോവറി​നോടുള്ള സഹതാപവും പലരും പങ്കുവെച്ചു. ജൻമദിനാശംസകൾ നേർന്നും ഏറെ പേർ ട്വീറ്റ്​ ചെയ്​തിട്ടുണ്ട്​.  

Tags:    
News Summary - NASA’s Curiosity rover has been on Mars for six years since its landing in 2012-technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.