ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി

ബംഗളൂരു: ചന്ദ്രയാൻ 2 പേടകത്തിന്‍റെ ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതിനെ തുടർന്ന് നിരാശയിലായ ശാസ്ത്രജ്ഞർക്ക് ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുവരെയെത്തിയത് വൻ നേട്ടമാണെന്നും ശാസ്ത്രജ്ഞർക്ക് ഒപ്പമുണ്ടെന്നും മോദി പറഞ്ഞു.

ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു. ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് ലാൻഡിങ്ങ് നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി എത്തിയിരുന്നു. ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് ഉണ്ടായിരുന്ന വിദ്യാർഥികളുമായും പ്രധാനമന്ത്രി സംസാരിച്ചു.

Full View
Tags:    
News Summary - chandrayan 2 landing -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.