സ്കൈപ് കാണാമറയത്തേക്ക്
സ്കൈപ് കാണാമറയത്തേക്ക്ഒരുകാലത്ത് നമ്മുടെയെല്ലാം ഫേവററ്റ് വിഡിയോ കാളിങ് പ്ലാറ്റ്ഫോമായിരുന്നു സ്കൈപ്. പക്ഷേ, ഇപ്പോൾ മറ്റ് ഒരുപാട് പ്ലാറ്റ്ഫോമുകൾ വന്നതോടെ സ്കൈപ്പിന്റെ സ്ഥാനംപോയി. ഇപ്പോഴിതാ, സ്കൈപ് സേവനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സ്കൈപ് ഇനി മേയ് വരെയുണ്ടാവുകയുള്ളൂ. 22 വര്‍ഷത്തെ സേവനമാണ് സ്കൈപ് അവസാനിപ്പിക്കുന്നത്. ഉപയോക്താക്കള്‍ക്ക് വൈകാതെ ഇതുമായി ബന്ധപ്പെട്ട സന്ദേശം ലഭിച്ചുതുടങ്ങും. എന്നാല്‍, മൈക്രോസോഫ്റ്റ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.
ലോകത്തിലെ ആദ്യ വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനങ്ങളിലൊന്നായ സ്കൈപ് 2003ലാണ് ലോഞ്ച് ചെയ്തത്. നിക്ലാസ് സെൻസ്ലോം, ജാനസ് ഫ്രീസ് എന്നീ സംരംഭകരായിരുന്നു സ്കൈപ് പ്ലാറ്റ്ഫോമിന്റെ ശില്പികള്. വിഡിയോ കോണ്‍ഫറന്‍സ്, വോയ്സ് കാള്‍, ഇന്‍സ്റ്റന്റ് മെസേജിങ്, ഫയല്‍ ട്രാന്‍സ്ഫര്‍ തുടങ്ങിയ സേവനങ്ങളാണ് സ്കൈപ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. ഡെസ്ക് ടോപ്, മൊബൈല്‍ വേര്‍ഷനുകളില്‍ പ്ലാറ്റ്ഫോം ലഭ്യമാണ്. 2011ലാണ് അമേരിക്കന്‍ ടെക് ഭീമനായ മൈക്രോസോഫ്റ്റ് 8.5 ബില്യണ്‍ ഡോളറിന് പ്ലാറ്റ്ഫോം ഏറ്റെടുത്തത്. വിന്‍ഡോസ് ലൈവ് മെസഞ്ചറിന് പകരക്കാരന് എന്ന നിലക്കായിരുന്നു മൈക്രോസോഫ്റ്റിന്റെ ഈ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.