ഇന്ത്യയിൽ 6ജി ചരിത്രമെഴുതാൻ റിലയൻസ് ജിയോ; ആദ്യ രാജ്യങ്ങളിൽ ഇന്ത്യയും ഉണ്ടാകുമെന്ന് പ്രഖ്യാപനം
2030ഓടെ 6ജി മൊബൈൽ സേവനങ്ങൾ ലഭ്യമാക്കുന്ന ആദ്യ രാജ്യങ്ങളിൽ ഇന്ത്യയും ഉണ്ടാകുമെന്ന് റിലയൻസ് ജിയോ. ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് വേദിയിലാണ് ജിയോ തങ്ങളുടെ പ്രീ-6ജി സ്റ്റാക്കും ഇന്ത്യയിലെ ആദ്യത്തെ ഗിഗാ മൈമോ റേഡിയോയും പ്രദർശിപ്പിച്ചത്. നിലവിലെ 5ജി നെറ്റ്‌വർക്കുകളെ അപേക്ഷിച്ച് അഞ്ച് മടങ്ങ് ശേഷിയും പത്തിലൊന്നായി കുറഞ്ഞ ലേറ്റൻസിയും 6ജി വാഗ്ദാനം ചെയ്യുന്നു.
റിയൽ-ടൈം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹോളോഗ്രാഫിക് വീഡിയോ കമ്മ്യൂണിക്കേഷൻസ്, വിദൂര ആരോഗ്യ സേവനങ്ങൾ, ഡിജിറ്റൽ വിദ്യാഭ്യാസം എന്നിവക്ക് ഇത് അടിത്തറയാകും. ജിയോ ഇതുവരെ 8000ത്തിലധികം പേറ്റന്റുകൾ ഫയൽ ചെയ്യുകയും ആഗോള 6ജി മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിനായി 934ലധികം സാങ്കേതിക സംഭാവനകൾ അന്താരാഷ്ട്ര ഏജൻസികൾക്ക് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
എന്റർപ്രൈസ് ലെവൽ സൈബർ സുരക്ഷക്കായി എഐ-നേറ്റീവ്, ക്വാണ്ടം-സേഫ് നെറ്റ്‌വർക്ക് ആർക്കിടെക്ചറുകളുടെ വികസനവും കമ്പനി വേഗത്തിലാക്കുന്നുണ്ട്. മികച്ച കണക്റ്റിവിറ്റിക്കൊപ്പം സൈബർ സുരക്ഷയും ഉറപ്പാക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.