കിഡ്നിയിലെ കല്ല് മാറാൻ 2 ലിറ്റർ മൂത്രം കുടിക്കാൻ ഉപദേശിച്ച് ഗൂഗിൾ എ.ഐ; വിവാദം

നിർമിത ബുദ്ധി അടിസ്ഥാനമാക്കി അവതരിപ്പിച്ച് സെർച്ച് സാ​ങ്കേതിക വിദ്യയായ എസ്.ജി.ഇ (Search Generative Experience) കാരണം പുലിവാല് പിടിച്ചിരിക്കുകയാണ് ഗൂഗിൾ. കിഡ്നി സ്റ്റോൺ മാറണമെങ്കിൽ മൂത്രം കുടിക്കാൻ ഉപദേശിച്ചിരിക്കുകയാണ് ഗൂഗിളിന്റെ എ.ഐ സെർച് ഫലം. ഒരു എക്സ് (ട്വിറ്റർ) യൂസറാണ് വിചിത്രമായ അനുഭവം പങ്കുവെച്ച് രംഗത്തുവന്നത്. അദ്ദേഹം പങ്കുവെച്ച സ്ക്രീൻഷോട്ട് എക്സിൽ വൈറലാണ്.

കിഡ്നി സ്റ്റോൺ എങ്ങനെ പെട്ടന്ന് മാറ്റാം എന്നായിരുന്നു ചോദ്യം. മാറാൻ "ഓരോ 24 മണിക്കൂറിലും നിങ്ങളുടെ രണ്ട് ലിറ്റർ മൂത്രം" കുടിക്കാനായിരുന്നു ‘തിരയൽ ഫലം’ ഉപദേശിച്ചത്. വെള്ളം, ഇഞ്ചി നീര്, നാരങ്ങാ വെള്ളം, നാരങ്ങ സോഡ അല്ലെങ്കിൽ പഴച്ചാർ കുടിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

സംഭവം വൈറലായതോടെ അപകടകരമായ നിർദേശം നൽകിയ ഗൂഗിളിനെ വിമർശിച്ച് നിരവധിയാളുകളാണ് സോഷ്യൽ മീഡിയ സൈറ്റിലെത്തിയത്. ടെക് ഭീമൻ എന്ന നിലയിൽ ഗൂഗിളിന്റെ എ.ഐ സംവിധാനത്തിന്റെ ‘നിലവാര’ത്തെ പലരും പരിഹസിച്ചു. ‘സ്ഥിരമായി സ്വന്തം മൂത്രം രണ്ട് ലിറ്റർ വെച്ച് കുടിക്കുന്നതിനാൽ എനിക്ക് കിഡ്നിയിൽ കല്ല് ഇല്ലെ’ന്ന് പലരും തമാശയായി കുറിച്ചു.


എന്താണ് എസ്.ജി.ഇ

ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗപ്പെടുത്തി ഗൂഗിൾ വികസിപ്പിച്ച സെർച്ച് ഫലങ്ങളിലേക്കുള്ള ഒരു പുതിയ സമീപനമാണ് സെർച്ച് ജനറേറ്റീവ് എക്സ്പീരിയൻസ് അല്ലെങ്കിൽ SGE. അതായത് നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും തിരയുമ്പോൾ പൊതുവെ ഒരുപാട് വെബ് സൈറ്റുകളായിരിക്കും മുന്നിലേക്ക് വരിക. തിരഞ്ഞ കാര്യത്തെ കുറിച്ചറിയാൻ ആ വെബ് സൈറ്റുകൾ സന്ദർശിക്കേണ്ടിവരും.

എന്നാൽ, ‘എസ്.ജി.ഇ’ ഗൂഗിൾ സെർച് സംവിധാനത്തിൽ ഉൾചേർത്തതോടെ നിങ്ങൾ തിരയുന്ന എന്ത് കാര്യവും വേഗത്തിൽ തന്നെ ‘റിസൽട്ട് പേജിൽ’ ദൃശ്യമാകും.

Tags:    
News Summary - Google SGE's Unusual Advice on Drinking Urine to Pass Kidney Stones Leaves Internet Baffled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.