യൂട്യൂബിൽ സാങ്കേതിക തകരാർ; ഹോം പേജ് ലോഡ് ആകുന്നില്ല

സമൂഹമാധ‍്യമമായ യൂട്യൂബിൽ സാങ്കേതിക പ്രശ്നം. ഹോം പേജ് ലോഡാകുന്നില്ല. രാവിലെ ആറ്മുതലാണ് യൂട്യൂബിന്‍റെ പ്രവർത്തനം ഭാഗികമായി നിലച്ചത്. ഹോംപേജ്, ഷോർട്ട്സ് വീഡിയോകൾ എന്നിവ ലോഡ് ആകുന്നതിലാണ് പ്രശ്നം.

ആഗോളതലത്തിൽ നിരവധി ഉപയോഗ്ക്താക്കളാണ് വിവരം പങ്കുവെച്ച് മുന്നോട്ടുവന്നിട്ടുള്ളത്. അതേ സമയം എന്താണ് പ്രശ്നമെന്ന് യൂട്യൂബ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ സേവ് ചെയ്ത വീഡിയോ ലിങ്കുകൾ വഴി മാത്രമേ വീഡിയോകൾ കാണാന്‍ കഴിയുന്നുള്ളു.

ഇതോടൊപ്പം പ്രൊഫൈൽ പേജിൽ സേവ് ചെയ്ത് വച്ച വീഡിയോകളും കാണാന്‍ സാധിക്കുന്നതാണ്. ഹോം പേജ് ലോഡാകുന്നതിലുള്ള സാങ്കേതിക തകരാർ യൂട്യൂബിന്‍റെ മുഴുവന്‍ പ്രവർത്തനത്തെയും ബാധിച്ചേക്കാം. നിലവിലെ തകരാർ നിരവധി കണ്ടന്‍റ് ക്രിയേറ്റേഴ്സിന് തിരിച്ചടിയാവും. ഇന്ത്യയിലെ ഡിജിറ്റൽ പ്ലാറ്റ് ഫോം ഉപയാഗിക്കുന്ന നിരവധി ഉപയോഗ്ക്താക്കൾ ആശ്രയിക്കുന്നത് യൂട്യൂബിനെയാണ്

Tags:    
News Summary - Technical glitch on YouTube, home page not loading

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.