സാൻഫ്രാൻസിസ്കോ: ട്വിറ്റർ ഏറ്റെടുക്കൽ വിജയിച്ചാൽ ജീവനക്കാരെ വെട്ടിക്കുറക്കുമെന്ന സൂചന ലോക കോടീശ്വരൻ ഇലോൺ മസ്ക് നൽകിയതായി മാധ്യമ റിപ്പോർട്ട്. 4400 കോടി ഡോളറിന് ട്വിറ്റർ ഏറ്റെടുക്കാൻ പദ്ധതിയിട്ട മസ്ക് ട്വിറ്റർ ജീവനക്കാരുമായി വ്യാഴാഴ്ച നടത്തിയ വിഡിയോകാളിലാണ് പിരിച്ചുവിടൽ സാധ്യതയുണ്ടെന്ന് സൂചന നൽകിയത്.
വിദൂരജോലി, സംസാരസ്വാതന്ത്ര്യം, ഭൂമിക്ക് പുറത്തുള്ള ജീവിതം തുടങ്ങിയ വിഷയങ്ങളും അദ്ദേഹം ജീവനക്കാരുമായി സംസാരിച്ചു. ഏപ്രിലിൽ ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ച ശേഷം മസ്കും ജീവനക്കാരുമായുള്ള ആദ്യ കൂടിക്കാഴ്ചയാണ്.
പിരിച്ചുവിടലുകൾ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ ആശ്രയിച്ചിരിക്കും. കമ്പനിക്ക് ആരോഗ്യം ആവശ്യമാണ്. ഇപ്പോൾ ചെലവുകൾ വരുമാനത്തേക്കാൾ കൂടുതലാണ്. എന്നാലും കാര്യമായ സംഭാവന നൽകുന്ന ആരും വിഷമിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.