Posted On
date_range Updated On
date_range മുടക്കിയത് 24000 കോടി രൂപ; ഇന്ത്യയിലെ ഐ.സി.സി പരമ്പരകളുടെ സംപ്രേഷണാവകാശം ഹോട്സ്റ്റാറിന്
ദുബൈ: 2024 മുതൽ 27വരെ ഇന്ത്യയിൽ നടക്കുന്ന മുഴുവൻ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളുടെയും സംപ്രേഷണാവകാശം ഡിസ്നി സ്റ്റാർ നേടി. വനിത മത്സരങ്ങളും ഇതിൽപെടും. 300 കോടി അമേരിക്കൻ ഡോളറിനാണ് (ഏകദേശം 24000 കോടി രൂപ) ഒരിക്കൽ കൂടി ഡിസ്നി സ്റ്റാറിന് ഐ.സി.സി സംപ്രേഷണാവകാശം നൽകിയത്. വയ ഡോട്ട് കോം, സോണി സ്പോർട്സ്, സീ നെറ്റ്വർക് എന്നിവരും രംഗത്തുണ്ടായിരുന്നു. ഐ.പി.എൽ, ഐ.എസ്.എൽ, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, വിംബ്ൾഡൺ ടെന്നിസ് തുടങ്ങിയവയുടെ സംപ്രേഷണാവകാശവും നേടിയെടുത്തിരുന്നു ഡിസ്നി സ്റ്റാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.