ആപ്പിൾ ഈ വർഷാവസാനത്തോടെ രണ്ട് പുതിയ പ്രീമിയം മാക്ബുക്കുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. മാക്ബുക്ക് പ്രോയുടെ ഡിസൈൻ മാറ്റുന്നതിനുപകരം കൂടുതൽ സൗകര്യങ്ങളുമായി നിലവിലെ മാക്ബുക്ക് പ്രോയേക്കാൾ എന്തുകൊണ്ടും മികച്ചുനിൽക്കുന്ന ഹൈ എൻഡ് മോഡലായാണ് മാക്ബുക്ക് അൾട്രാ വിപണിയിലെത്തുക.
ആപ്പിളിന്റെ ചരിത്രത്തിൽ ആദ്യമായി ടച്ച്‌സ്‌ക്രീൻ ഫീച്ചറുമായി വരുന്ന മാക്ബുക്ക് ആയിരിക്കും മാക്ബുക്ക് അൾട്രാ. കീബോർഡിനും ട്രാക്ക്പാഡിനും പുറമെ അധിക ഉപയോഗത്തിനായാണ് ടച്ച്‌സ്‌ക്രീൻ നൽകുന്നത്. മികച്ച കളർ കോൺട്രാസ്റ്റിനായി ഒ.എൽ.ഇ.ഡി പാനൽ, പുതിയ ഡിസൈൻ, ആപ്പിളിന്റെ എം5 പ്രോ, എം5 മാക്സ് ചിപ്പുകൾ എന്നിവ പുതിയ ലാപ്ടോപ്പിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 14 ഇഞ്ച് സ്ക്രീൻ ഉള്ളതിന് 2,21000, 16 ഇഞ്ചിന് രണ്ടര ലക്ഷം ആണ് വില പ്രതീക്ഷിക്കുന്നത്. ഏറ്റവും പുതിയ M6 സീരീസ് പ്രൊസസ്സറുകളാകും ഇതിൽ ഉണ്ടാവുക.
ആപ്പിളിന്റെ സിലിക്കൺ ചിപ്പുകൾ നൽകുന്ന മികച്ച പെർഫോമൻസും എ.ഐ സവിശേഷതകളും ഇതിൽ പ്രതീക്ഷിക്കാം. ഇത് കൂടാതെ വില അൽപം കുറഞ്ഞ, എന്നാൽ മോശമല്ലാത്ത ‘എൻട്രി ലെവൽ പ്രീമിയം’ മാക് ബുക്ക് ആഗ്രഹിക്കുന്നവർക്കായി മാക്ബുക്ക് പ്രോയുടെ പരിഷ്‍കരിച്ച പതിപ്പും പുറത്തിറക്കും. നിലവിലെ മാക് ബുക്ക് പ്രോയേക്കാൾ വിലയും ശേഷിയും കൂടിയതാകും പുതിയ പതിപ്പ്. വിലയടക്കം വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.