കാനൻ പുതിയ കാമറ വിപണിയിലേക്ക്; ചിത്രങ്ങൾക്കും വിഡിയോകൾക്കും കൂടുതൽ മികവ്
പ്രമുഖ കാമറാ നിർമ്മാതാക്കളായ കാനന്റെ പുതിയ ഫുൾ ഫ്രെയിം മിറർലെസ് കാമറയായ EOS R8 Mark II പുറത്തിറക്കുന്നു. 2023ൽ പുറത്തിറങ്ങിയ EOS R8 മോഡലിന്റെ പുതിയ പതിപ്പാണിത്. ഫോട്ടോഗ്രാഫർമാർക്കും വീഡിയോ ക്രിയേറ്റർമാർക്കും ഒരുപോലെ ഉപകാരപ്രദമായ നിരവധി അത്യാധുനിക ഫീച്ചറുകൾ ഈ പുതിയ മോഡലിൽ ഉൾപ്പെട്ടിട്ടുണ്ട്. പുതുതായി ഉൾപ്പെടുത്തിയ 5-axis ഇൻ-ബോഡി ഇമേജ് സ്റ്റെബിലൈസേഷൻ (IBIS) സംവിധാനമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
വൈഡ്-ആംഗിൾ ലെൻസുകൾ ഉപയോഗിക്കുമ്പോൾ ചിത്രങ്ങളുടെ വശങ്ങളിൽ ഉണ്ടാകുന്ന ബ്ലർ കുറക്കാൻ ഈ ഫീച്ചർ സഹായിക്കും. പഴയ മോഡലിൽ ഈ സൗകര്യം ഉണ്ടായിരുന്നില്ല. കാമറയിൽ മുമ്പത്തെപ്പോലെ 24.2 മെഗാപിക്സൽ ഫുൾ-ഫ്രെയിം CMOS സെൻസറാണ് നൽകിയിരിക്കുന്നത്. മനുഷ്യർ, മൃഗങ്ങൾ, വാഹനങ്ങൾ എന്നിവയെ കൃത്യമായി ട്രാക്ക് ചെയ്യാൻ കഴിയുന്ന ഡുവൽ പിക്സൽ CMOS AF II സാങ്കേതികവിദ്യ കാമറ ഫ്രെയിമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വീഡിയോ റെക്കോഡിങിലും പുതിയ ഫീച്ചറുകൾ കാമറ ഉറപ്പുനൽകുന്നുണ്ട്. ക്രോപ്പ് ചെയ്യാത്ത 4K വീഡിയോകൾ 60p വേഗതയിലും, Full HD വീഡിയോകൾ 180p വരെയും ഇതിൽ ചിത്രീകരിക്കാം. മെനുവിലൂടെയും ഫോക്കസ് പോയിന്റുകളിലൂടെയും എളുപ്പത്തിൽ നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്ന ഒരു മൾട്ടി-കൺട്രോളർ ജോയ്സ്റ്റിക്, കാമറ ബോഡിയിൽ പുതുതായി നൽകിയിട്ടുണ്ട്.
ഇലക്ട്രോണിക് ഷട്ടർ ഉപയോഗിച്ച് സെക്കൻഡിൽ 40 ഫ്രെയിമുകൾ വരെ വേഗതയിൽ ബർസ്റ്റ് ഷൂട്ടിങ് നടത്താനും ഈ കാമറക്ക് സാധിക്കും. ബാഹ്യഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടും ഇതിന്റെ ഭാരം വെറും 546 ഗ്രാം മാത്രമായി നിലനിർത്താൻ കാനന് കഴിഞ്ഞിട്ടുണ്ട്. പുതിയ മോഡൽ ഒക്ടോബർ അവസാനത്തോടെ അന്താരാഷ്ട്ര വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.