ഫാഷൻ ലോകത്തെ കളർഫുളാക്കും, സെബ്റോണിക്സിന്റെ 'പൂക്കി' ഹെഡ്ഫോണുകൾ

മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി, കാണുമ്പോൾ തന്നെ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു ഹെഡ്‌ഫോൺ ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ സെബ്റോണിക്സിന്റെ (Zebronics) ഈ സീരീസ് ഹെഡ്ഫോണുകളെല്ലാം നിങ്ങൾക്ക് ഇഷ്ടപ്പെടും. മികച്ച ഫീച്ചറുകളുള്ള ഒരു ബ്രാൻഡഡ് ഹെഡ്‌ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും മികച്ചൊരു അവസരം വേറെയില്ല. സെബ്റോണിക്സിന്റെ കിടിലൻ ഹെഡ്‌ഫോണുകൾ ഇപ്പോൾ 50% മുതൽ 70% വരെ വമ്പൻ വിലക്കുറവിലാണ് ആമസോണിൽ ലഭ്യമായിരിക്കുന്നത്. സ്റ്റൈലൻ ലുക്കിലും, എന്നാൽ ഓഡിയോ സ്റ്റാൻഡേർഡിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെയുമാണ് കമ്പനിയുടെ തണ്ടർ, ഡ്യൂക്ക്, ബ്രോ, സൈലൻസിയോ സീരീസുകൾ വിപണിയിലെത്തിയിരിക്കുന്നത്.




 


യുവതലമുറയുടെ ഫാഷൻ സങ്കൽപ്പങ്ങൾക്കും ദൈനംദിന ഉപയോഗത്തിനും ഒരുപോലെ ഇണങ്ങുന്ന രീതിയിലാണ് ഈ ഹെഡ്‌ഫോണുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാധാരണ കറുപ്പും വെളുപ്പും നിറങ്ങളിൽ ഒതുങ്ങാതെ, ആകർഷകമായ ചുവപ്പ്, നീല, പച്ച, ​ഗ്രേ, കാപ്പി തുടങ്ങി നിരവധി നിറങ്ങളിൽ ലഭ്യമാണ്. മണിക്കൂറുകളോളം ഉപയോഗിച്ചാലും ചെവിക്ക് അസ്വസ്ഥത ഉണ്ടാക്കാത്ത മൃദുവായ ഇയർ കുഷ്യനുകളും അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ്‌ബാൻഡും നൽകിയിട്ടുണ്ട്. മികച്ച ബാറ്ററി പെർഫോമൻസാണ് ഈ ഹെഡ്സെറ്റുകൾ നൽകുന്നത്.

ഇന്ത്യൻ വിപണിയിൽ സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ പ്രീമിയം ഫീച്ചറുകൾ നൽകുന്ന ബ്രാൻഡാണ് സെബ്റോണിക്സ്. ദൈനംദിന ഉപയോഗം മുതൽ പ്രൊഫഷണൽ ഗെയിമിംഗ് വരെ ഓരോ ഉപഭോക്താവിന്റെയും ആവശ്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത ഹെഡ്‌ഫോൺ സീരീസുകളാണ് സെബ്റോണിക്സ് പുറത്തിറക്കിയിരിക്കുന്നത്.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.