കാമറ വാങ്ങാൻ പ്ലാനുണ്ടോ? ആമസോണിൽ കിടിലൻ ഓഫറുമായി നിക്കോൺ D7500
പുതിയ ദൃശ്യവിസ്മയങ്ങൾ ഒപ്പിയെടുക്കാൻ ആഗ്രഹിക്കുന്ന വ്ലോഗർമാർക്കും ഫോട്ടോഗ്രാഫർമാർക്കും കിടിലൻ സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ കാമറ ബ്രാൻഡായ നിക്കോൺ. ക്യാമറ വിപണിയിലെ വിശ്വസ്തരായ നിക്കോണിന്റെ കരുത്തൻ കാമറയായ നിക്കോൺ D7500 DSLR ആണ് ഇപ്പോൾ ആമസോണിൽ വൻ വിലക്കുറവിൽ ലഭ്യമായിരിക്കുന്നത്.
20.9 MP നിക്കോൺ D7500 കാമറയ്ക്കൊപ്പം AF-S DX 18-140 mm VR ലെൻസും ഈ പാക്കേജിൽ നിങ്ങൾക്ക് സ്വന്തമാക്കാം. വീഡിയോ ചിത്രീകരണം, കുറഞ്ഞ വെളിച്ചത്തിലുള്ള ഫോട്ടോഗ്രാഫി എന്നിവക്കാണ് ഈ കാമറ കൂടുതൽ അനുയോജ്യമാവുക.
അതിശയിപ്പിക്കുന്ന ദൃശ്യഭംഗി നൽകുന്നതിന് ഇതിൽ 20.9MP DX-ഫോർമാറ്റ് CMOS സെൻസറും, 30 fps വേഗതയിൽ 4K UHD വീഡിയോ റെക്കോർഡിങ് സൗകര്യവുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. കുറഞ്ഞ വെളിച്ചത്തിലും മികച്ച ഷോട്ടുകൾ ഉറപ്പാക്കിക്കൊണ്ട് 51200 നേറ്റീവ് ISO-യും, 1,640,000 വരെ വിപുലീകരിക്കാവുന്ന ISO റേഞ്ചും ഇതിൽ നൽകിയിട്ടുണ്ട്. ഫോട്ടോഗ്രാഫിയോടൊപ്പം വീഡിയോഗ്രാഫിയും ഒരുപോലെ ആസ്വദിക്കാൻ ഡിജിറ്റൽ-സ്റ്റിൽ, മൂവി മോഡുകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ചിത്രങ്ങളും വീഡിയോകളും കൃത്യമായി ഫ്രെയിം ചെയ്യാനും എഡിറ്റ് ചെയ്യാനും സഹായിക്കുന്ന 3.2 ഇഞ്ച് വലിപ്പമുള്ള, ചലിപ്പിക്കാൻ കഴിയുന്ന കപ്പാസിറ്റീവ് ടച്ച് സ്ക്രീനാണ് ഇതിന്റെ മറ്റൊരു പ്രധാന ആകർഷണം. കമ്പ്യൂട്ടറുകൾ, സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, എക്സ്റ്റേണൽ സ്റ്റോറേജ് ഉപകരണങ്ങൾ എന്നിവയിലേക്ക് ഫയലുകൾ മാറ്റാനാവും.
ഏറ്റവും വേഗതയേറിയതും കൃത്യവുമായ ഫോക്കസിങിനായി ഫേസ് ഡിറ്റക്ഷൻ ഓട്ടോഫോക്കസ് ടെക്നോളജിയോട് കൂടിയ 51 ഓട്ടോഫോക്കസ് പോയിന്റുകൾ കാമറയിൽ നൽകിയിട്ടുണ്ട്. കൂടാതെ, ഫയലുകൾ എളുപ്പത്തിൽ സ്മാർട്ട്ഫോണിലേക്ക് മാറ്റുന്നതിനായി സ്നാപ്ബ്രിഡ്ജ് ബ്ലൂടൂത്ത്, വൈ-ഫൈ കണക്റ്റിവിറ്റി സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യാമറ ബോഡി, 18-140mm ലെൻസ്, റീചാർജ് ചെയ്യാവുന്ന ബാറ്ററി, യു.എസ്.ബി കേബിൾ എന്നിവയെല്ലാം ചേർന്നുള്ള ഈ കിടിലൻ പാക്കേജാണ് വൻ വിലക്കുറവിൽ നിങ്ങൾക്ക് സ്വന്തമാക്കാനാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.