കൊച്ചി: കൊച്ചിയില്‍ യുവസംരംഭക സംഗമത്തില്‍ സംഘടിപ്പിച്ച നവഭാവനാ പൂര്‍ണ ആശയ മത്സരത്തില്‍ അതിശയകരമായ ആശയങ്ങള്‍ ഹൃദയത്തിലേറ്റിയ യുവാക്കള്‍ മാറ്റുരച്ചു. അതിവേഗ സൂപ്പര്‍ ബൈക്ക്(ഹൗണ്ട് ഇലക്ട്രിക്) എന്ന ഇലക്ട്രിക് ബൈക്ക് രൂപകല്‍പനചെയ്ത പോള്‍ അലക്സും നബീല്‍ അബ്ദുല്ലയും ഒന്നാംസ്ഥാനം നേടിയപ്പോള്‍ കാഴ്ച പരിമിതര്‍ക്ക് വഴികാട്ടാവുന്ന ‘ബൈ്ളന്‍ഡ് ടോര്‍ച്ച്’ എന്ന ആശയവുമായത്തെിയ അഫ്ല മാടശ്ശേരി രണ്ടാംസ്ഥാനത്തത്തെി.
റാപിഡ് കണ്‍സ്ട്രക്ഷന്‍ ടെക്നിക് എന്ന ആശയത്തിന് തൗഫീക് അബ്ദുല്‍ അസീസിനാണ് മൂന്നാം സ്ഥാനം. അഭിലാഷ് വി.ടി. (4ഡി ഹൗസ് പ്ളാന്‍), എസ്. ഹേമന്ത് (ലൈവ് ആഡ് ഓണ്‍ലൈന്‍ ഡിജിറ്റല്‍ ബില്‍ബോര്‍ഡ് കമ്പനി), അലിറിസ അബ്ദുല്‍ ഗഫൂര്‍ (തേങ്ങയിടുന്നതിനുള്ള ഫൈ്ളയിങ് റോബോട്ട്), നിവേദിത അഗസ്റ്റിന്‍ ലിബിന്‍ വര്‍ഗീസ് (ചെലവു കുറഞ്ഞ ഇലക്ട്രിക് റോള്‍ ചെയറായ മൊയബിലി), ആര്‍. ദേവി (ഹരിത ഗൃഹങ്ങളുടെ ചെലവുകുറഞ്ഞ നടപ്പാക്കല്‍), എന്‍. അര്‍ജുന്‍, ലിന്‍സണ്‍ ബേബി (അടുക്കളയിലെ പാചകവാതകചോര്‍ച്ച അറിയാനുള്ള ഉപകരണമായ ഫിഞ്ച്), മുഹമ്മദ് ഷഫീക്ക് (ബഹു ഉപയോഗ സൗരോര്‍ജ ഇന്‍ഡക്ഷന്‍ കുക്ക് ടോപ്) എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങള്‍ക്കും അര്‍ഹരായി. വിജയികള്‍ക്ക് മന്ത്രി കെ. ബാബു സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൊളാബറേറ്റിങ് ആന്‍ഡ് നെറ്റ്വര്‍ക്കിങ് എന്നതാണ് ഈ വര്‍ഷത്തെ യുവസംരംഭകത്വ സംഗമത്തിന്‍െറ വിഷയം. 1500 വിദ്യാര്‍ഥി സംരംഭകരും സ്റ്റാര്‍ട്ടപ്പുകളും പങ്കെടുത്തു.
തേങ്ങയിടാന്‍ അലിറിസയുടെ പറക്കും ‘യന്തിരന്‍’
തെങ്ങിലേക്ക് നോക്കി ഇനി ആരും മൂക്കത്ത് വിരല്‍വെക്കേണ്ട! കയറാന്‍ ആളില്ളെങ്കില്‍ യന്തിരന്‍ വരും. അതും പറന്ന്. കൊച്ചിയില്‍ യുവസംരംഭകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച സംരംഭകത്വ സംഗമം ‘യെസ് ക്യാന്‍ 2015’ല്‍ കോഴിക്കോട് സ്വദേശി എ.ജി. അലിറിസയുടെ ആശയം സര്‍ക്കാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതുകൊണ്ടാണിത്. കേരളത്തിന് അനുയോജ്യമായ പദ്ധതികളും ആശയങ്ങളുമായി ആയിരക്കണക്കിന ് യുവസംരംഭകര്‍ പങ്കെടുത്ത സംഗമത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സംരംഭങ്ങളില്‍ ഒന്നുമാത്രമാണ് അലിറിസയുടെ പറക്കും റോബോട്ട്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മള്‍ട്ടിമീഡിയ കമ്യൂണിക്കേഷനില്‍ ബിരുദം നേടിയ ശേഷം സ്വന്തമായി കോഴിക്കോട് കാഫിറ്റ് സ്ക്വയറില്‍ ആരംഭിച്ച ഫ്ളൂഅപ് ടെക്നോളജീസ് എന്ന സ്റ്റാര്‍ട്ട് അപ് കമ്പനിയുടെ സി.ഇ.ഒ ആണ് അലിറിസ.
കോഴിക്കോട് ബാലുശ്ശേരി അബ്ദുല്‍ ഗഫൂറിന്‍െറയും റസിയയുടെയും മകനാണ്. കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളായി ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ കണ്ടപ്പോള്‍ ഉദിച്ച ആശയമാണ് അലിറിസയുടെ ചിന്ത തെങ്ങില്‍ മുകളിലത്തെിച്ചത്്. പറന്ന് തേങ്ങ പറിക്കാന്‍ കഴിയുന്ന ഒരുപകരണം ഉണ്ടാക്കിയാലെന്തെന്ന ചോദ്യം ഫ്ളയിങ് റോബോട്ടിന്‍െറ സാക്ഷാത്കാരത്തിലേക്ക് നയിച്ചു. സ്മാര്‍ട്ട്ഫോണിലെ ബ്ളൂടൂത്ത് വഴി മൊബൈല്‍ ആപ്പുകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന യന്ത്രം ആദ്യം തെങ്ങിന്‍െറ ഓലയില്‍ ചെന്നിരിക്കും. പിന്നീട് ഉടുമ്പിനെപ്പോലെ പിടിമുറുക്കിയ ശേഷം മണ്ണുമാന്തിയന്ത്രത്തിന്‍േറത് പോലുള്ള കൈകള്‍ നിവര്‍ത്തിയാണ് പ്രവര്‍ത്തി ആരംഭിക്കുന്നത്. ഒരു കൈയില്‍ തിരിയുന്ന ബ്ളെയിഡും മറു കൈയില്‍ കാമറയുമാണ് ഉള്ളത്. കാമറയിലൂടെ താഴയിടേണ്ട തേങ്ങയുടെ ചിത്രം താഴെ സ്മാര്‍ട്ട് ഫോണ്‍ സ്ക്രീനില്‍ കാണാം. തേങ്ങ മൂപ്പത്തെിയെങ്കില്‍ മാത്രം ആ ചിത്രത്തില്‍ വിരല്‍ അമര്‍ത്തിയാല്‍ മതി. ബ്ളെയ്ഡ് അരിഞ്ഞ് താഴയിടും. തെരഞ്ഞെടുക്കപ്പെട്ട യുവസംരംഭക ആശയങ്ങളുടെ പട്ടികയില്‍പെടുത്തി 25,000 രൂപയാണ് സര്‍ക്കാര്‍ ശനിയാഴ്ച സംഗമത്തില്‍ കൈമാറിയത്. ആശയം വ്യവസായികാടിസ്ഥാനത്തില്‍ ആരംഭിക്കണമെങ്കില്‍ എട്ട് ലക്ഷം രൂപ വേണം. 20,000 രൂപ മുടക്കിയാല്‍ ഒരാള്‍ക്ക് ഒരു ഫ്ളയിങ് റോബോര്‍ട്ട് സ്വന്തമാക്കാന്‍ കഴിയുന്ന വിധത്തിലാണ് അലിറിസയുടെ പദ്ധതി.
സൂപ്പര്‍ ബൈക്കിന്‍െറ വേഗത്തില്‍ ഒന്നാംസ്ഥാനക്കാരായി നബീലും പോളും
യുവസംരംഭകരില്‍നിന്ന് ഭാവനാസമ്പന്നമായ ആശയം തെരഞ്ഞെടുക്കാന്‍ സംഘടിപ്പിച്ച മത്സരത്തില്‍ ഒന്നാമതത്തെിയ നബീലും പോളും കുതിച്ചത് സൂപ്പര്‍ ബൈക്കിന്‍െറ വേഗത്തില്‍. കോഴിക്കോട് എന്‍.ഐ.ഐ.ടിയില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ ഇരുവരും അതിവേഗത്തില്‍ കുതിക്കുന്ന സൂപ്പര്‍ ബൈക്കുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ബാറ്ററി രൂപകല്‍പന ചെയ്താണ് അംഗീകാരം നേടിയത്. എറണാകുളം നോര്‍ത് പറവൂര്‍ അബ്ദുല്ലയുടെയും വഹീദയുടെയും മകനാണ് നബീല്‍.
കോട്ടയം മേലുകാവ് അലക്സിന്‍െറയും അന്നയുടെയും മകനാണ് പോള്‍ അലക്സ്. 10 ലക്ഷം വരെ വിലവരുന്ന ഹൈപെര്‍ഫോര്‍മന്‍സ് സ്പോര്‍ട്സ് ബൈക്കുകളില്‍ ഉപയോഗിക്കുന്ന ബാറ്ററിയാണ് ഇവര്‍ നിര്‍മിച്ചത്. പെട്രോള്‍ യന്ത്രത്തിന് പകരം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ ബൈക്കിന് സൂപ്പര്‍ ബൈക്കിന്‍െറ വേഗവും പ്രവര്‍ത്തനക്ഷമതയും ഉറപ്പുവരുത്തിയാണ് നിര്‍മാണം. 44 കിലോവാട്ട് ആണ് സൂപ്പര്‍ ബൈക്കുകളുടെ മോട്ടോറിന്‍െറ ശക്തി. ഇതിന് അനുയോജ്യമായ ബാറ്ററി രൂപകല്‍പന ചെയ്യുകയാണ് പ്രയാസമെന്ന് ഇവര്‍ പറഞ്ഞു. പാചകവാതക ചോര്‍ച്ച മൂലമുണ്ടാകുന്ന അപകടങ്ങളില്‍നിന്ന് രക്ഷ വാഗ്ദാനം ചെയ്യുന്ന, എന്‍. അര്‍ജുന്‍, ലിന്‍സണ്‍ ബേബി എന്നിവരുടെ ആശയത്തിനും സംഗമത്തില്‍ അംഗീകാരം ലഭിച്ചു. പാചകവാതക സിലണ്ടറുകളുടെ ചോര്‍ച്ച കണ്ടത്തെി വിവരം കൈമാറുന്നതോടൊപ്പം സിലണ്ടറിന്‍െറ ഭാരം വിലയിരുത്തി സ്വയം ബുക്കിങ് നടത്തുന്ന ആപ്പും ഇവര്‍ ആശയത്തിന്‍െറ ഭാഗമായി അവതരിപ്പിച്ചിരുന്നു. കോലഞ്ചേരി സ്വദേശിയായ അര്‍ജുനും രാമമംഗലം സ്വദേശിയായ ലിന്‍സണും ടോക്-എച്ച് കോളജില്‍ ബി.ടെക് വിദ്യാര്‍ഥികളാണ്.
രോഗികള്‍ക്കായി ലിബിന്‍െറയും നിവേദിതയുടെയും‘മൊയബിലി’
കൊച്ചി: ശയ്യാവലംബരായവര്‍ക്കായി കാക്കനാട് രാജഗിരി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളായ നിവേദിത അഗസ്റ്റിനും ലിബിന്‍ വര്‍ഗീസും കണ്ടുപിടിച്ച ‘മൊയബിലി’ന് സംഗമത്തിന്‍െറ അംഗീകാരം. ചെലവുകുറഞ്ഞ ഇലക്ട്രിക് റോള്‍ കസേരയാണ് മൊയബിലി.
അഫ്ലാ ഇനി ഒരു 17കാരന്‍ സി.ഇ.ഒ!
കൊച്ചി: പ്ളസ് ടു പഠനം പൂര്‍ത്തിയാക്കിയ മഞ്ചേരി സ്വദേശി 17 കാരന്‍ അഫ്ലാ കാഴ്ചയില്ലാത്തവര്‍ക്കുവേണ്ടി കണ്ടത്തെിയ ആശയം വിജയം കണ്ടാല്‍ പ്രായം കുറഞ്ഞ ഒരു സി.ഇ.ഒ എന്ന പദവിയാണ് കാത്തിരിക്കുന്നത്. അഫ്ലാ കണ്ടത്തെിയ ബൈ്ളന്‍ഡ് ടോര്‍ച്ച് കൊച്ചിയില്‍ നടന്ന യുവസംരംഭകത്വ സംഗമം മികച്ച രണ്ടാമത്തെ പദ്ധതിയായി തെരഞ്ഞെടുത്തു. ഇതിന് സംസ്ഥാന സര്‍ക്കാറിന്‍െറ 50,000 രൂപ ശനിയാഴ്ച അഫ്ലാ ഏറ്റുവാങ്ങി. കാഴ്ചയില്ലാത്തവര്‍ക്ക് മുന്നിലെ മാര്‍ഗതടസ്സങ്ങളെപ്പറ്റി വ്യക്തമായ സൂചന നല്‍കുന്ന ബൈ്ളന്‍ഡ് ടോര്‍ച്ചിന് മൊബൈല്‍ ഫോണിന്‍െറ വലുപ്പമാണ് ഉണ്ടാവുക. മുന്നില്‍ വലിയ കുഴിയാണെങ്കില്‍ പോലും അതിന്‍െറ വലുപ്പം, ദൂരം എന്നിവയെല്ലാം ടോര്‍ച്ചിന് കണ്ടത്തെി അറിയിക്കാനാകും. തടസ്സം നിശ്ചിതദൂരത്ത് വെച്ച് മനസ്സിലാക്കി വൈബ്രേഷന്‍ മുഖേനയാണ് ഉപയോഗിക്കുന്നവര്‍ക്ക് അറിയാന്‍ കഴിയുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.