ചാറ്റ് ജി.പി.ടിയെയും പെർപ്ലെക്സിറ്റിയെയും മലർത്തിയടിച്ച് ജെമിനി എ.ഐ. 2025ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ തെരഞ്ഞ എ.ഐ ടൂൾ ഗൂഗ്ളിന്‍റെ ജെമിനി എ.ഐയാണെന്നാണ് പുതിയ റിപ്പോർട്ട്. ഇതോടെ എ.ഐ മേഖലയിൽ ഇന്ത്യയിൽ ആധിപത്യം പുലർത്തിയിരിക്കുകയാണ് ജെമിനി.
സർഗ്ഗാത്മകതക്കും ഉൽപ്പാദനക്ഷമതക്കും വേണ്ടിയുള്ള പുതിയ എ.ഐ പ്ലാറ്റ്‌ഫോമുകൾ ഇന്ത്യക്കാർ കൂടുതലായി പര്യവേക്ഷണം ചെയ്യുന്നുണ്ടെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. 2025 ലെ ട്രെൻഡിങ് സെർച്ചുകളിൽ രണ്ടാം സ്ഥാനത്താണ് ജെമിനി എന്നാണ് ഗൂഗ്ളിന്‍റെ വാർഷിക സെർച്ച് റിപ്പോർട്ടുകൾ കാണിക്കുന്നത്. എ.ഐ എത്രത്തോളം നിത്യജീവിതത്തിൽ പ്രധാനമായിട്ടുണ്ടെന്നാണ് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വർഷത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ സെർച്ച് ചെയ്ത പദം ഐ.പി.എൽ ആണ്. തൊട്ടു താഴെയാണ് ജെമിനി ഇടം പിടിച്ചിരിക്കുന്നത്.
എ.ഐയുമായി ബന്ധപ്പെട്ട ഏറ്റവും ട്രെൻഡിങ് സെർച്ചുകളുടെ പട്ടികയും ഗൂഗ്ൾ പുറത്തുവിട്ടിട്ടുണ്ട്. ഗൂഗ്ൾ ജെമിനി ഒന്നാം സ്ഥാനത്തും ജെമിനി എ.ഐ ഫോട്ടോ രണ്ടാം സ്ഥാനത്തും ഗ്രോക്ക് മൂന്നാം സ്ഥാനത്തും ഡീപ്സീക്ക് നാലാം സ്ഥാനത്തും പെർപ്ലെക്സിറ്റി അഞ്ചാം സ്ഥാനത്തും ഗൂഗ്ൾ എ.ഐ സ്റ്റുഡിയോ ആറാം സ്ഥാനത്തും ചാറ്റ് ജി.പി.ടി ഏഴാം സ്ഥാനത്തും ചാറ്റ് ജി.പി.ടി ഗിബ്ലി ആർട്ട് എട്ടാം സ്ഥാനത്തും ഫ്ലോ ഒമ്പതാം സ്ഥാനത്തും ഗിബ്ലി സ്റ്റൈൽ ഇമേജ് ജനറേറ്റർ പത്താം സ്ഥാനത്തുമാണ്.
ഇന്ത്യയിലെ മികച്ച ട്രെൻഡുകളിൽ ജെമിനി ട്രെൻഡ് ഒന്നാം സ്ഥാനത്തും ഗിബ്ലി ട്രെൻഡ് രണ്ടാം സ്ഥാനത്തും ത്രിഡി മോഡൽ ട്രെൻഡ് മൂന്നാം സ്ഥാനത്തും ജെമിനി സാരി ട്രെൻഡ് നാലാം സ്ഥാനത്തും ആക്ഷൻ ഫിഗർ ട്രെൻഡ് അഞ്ചാം സ്ഥാനത്തും എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.