ജനങ്ങളെ നിരീക്ഷിക്കാൻ പുതിയ സംവിധാനവുമായി കേന്ദ്രസർക്കാർ; എതിർത്ത് ആപ്പിൾ, സാംസങ്, ഗൂഗ്ൾ

ന്യൂഡൽഹി: ജനങ്ങളെ നിരീക്ഷിക്കാൻ പുതിയ സംവിധാനവുമായി കേന്ദ്രസർക്കാർ. സാറ്റ്ലൈറ്റ് ലോക്കേഷൻ ട്രാക്കിങ് സംവിധാനത്തിന് തുടക്കം കുറിക്കാനാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന നിർദേശം. എന്നാൽ, സർക്കാർ നിർദേശത്തിൽ എതിർപ്പറിയിച്ച് ആപ്പിൾ, ഗൂഗ്ൾ, സാംസങ് തുടങ്ങിയ കമ്പനികൾ രംഗത്തെത്തി. നേരത്തെ കൃത്യമായ ലോക്കേഷൻ സർവീസ് നൽകണമെങ്കിൽ മൊബൈൽ നിർമാതാക്കൾ എ-ജി.പി.എസ് സംവിധാനം കൊണ്ടു വരണമെന്ന് എയർടെൽ, ജിയോ പോലുള്ള സേവനദാതാക്കൾ അിയിച്ചിരുന്നു.

തുടർന്ന് എ-ജി.പി.എസ് സർവീസ് സംവിധാനം ഫോണുകളിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ മൊബൈൽ നിർമാതാക്കളോട് ആവശ്യപ്പെട്ടു. ലോക്കേഷൻ സർവീസുകൾ എല്ലാസമയത്ത് ആക്ടിവേറ്റ് ചെയ്യുന്ന രീതിയിൽ മൊബൈൽ ഫോണുകളിൽ മാറ്റം വരുത്തണമെന്നാണ് കമ്പനികളോട് നി​ർദേശം നൽകിയത്. ഇതുപ്രകാരം ലോക്കേഷൻ സർവീസ് ഓഫ് ചെയ്ത് വെക്കാൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ടാവില്ല. എന്നാൽ, ഈ സംവിധാനം തങ്ങളുടെ ​മൊബൈലുകളിൽ കൊണ്ടുവരില്ലെന്നും അത് സ്വകാര്യത ലംഘനമാവു​മെന്നുമാണ് മൊബൈൽ കമ്പനികൾ വ്യക്തമാക്കി.

വിഷയം ചർച്ച ചെയ്യാൻ മൊബൈൽ നിർമാതാക്കളുടെ യോഗം കേന്ദ്രസർക്കാർ വിളിച്ചിരുന്നു. എന്നാൽ, വെള്ളിയാഴ്ച നടത്താനിരുന്ന യോഗം പിന്നീട് മാറ്റിവെക്കുകയായിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് പ്രതികരണം നടത്താൻ​ കേന്ദ്രസർക്കാറോ മൊബൈൽ സേവനദാതാക്കളോ നിർമാതാക്കളോ പ്രതികരിക്കാൻ തയാറായിട്ടില്ല.

നേരത്തെ പുതുതായി വിപണിയിലെത്തിക്കുന്ന ഫോണുകളിൽ ‘സഞ്ചാർ സാഥി’ സൈബർ സുരക്ഷ ആപ്ലിക്കേഷൻ ഉണ്ടായിരിക്കണമെന്ന് സ്മാർട്ട് ഫോൺ നിർമാതാക്കൾക്ക് കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പ് നിർദേശം നൽകിയിരുന്നു. 90 ദിവസത്തിനകം നടപ്പാക്കാനാണ് ആപ്പിൾ, സാംസങ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങി കമ്പനികൾക്ക് ലഭിച്ച നിർദേശം.

നിലവിൽ ‘സഞ്ചാർ സാഥി’ ആപ് ആപ്പിൾ സ്റ്റോർ അല്ലെങ്കിൽ ഗൂഗിൾ ആപ് സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യണം. ഇൻസ്റ്റാൾ ചെയ്യണോ വേണ്ടയോ എന്നത് ഉപഭോക്താക്കളുടെ ഇഷ്ടമായിരുന്നു. ഇതിനാണ് മാറ്റം വരുന്നത്.

Tags:    
News Summary - India weighs greater phone-location surveillance; Apple, Google and Samsung protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.