ആസ്ട്രേലിയയില്‍ തൊഴിലിടങ്ങള്‍ റോബോട്ടുകള്‍ കീഴടക്കുന്നു

മെല്‍ബണ്‍: ആസ്ട്രേലിയന്‍ തൊഴിലിടങ്ങള്‍ റോബോട്ടുകള്‍ കീഴടക്കുന്നു. അടുത്ത 10 മുതല്‍ 15 വര്‍ഷം കൊണ്ട് 40 ശതമാനത്തോളം ജോലികളും റോബോട്ടുകള്‍ ഏറ്റെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതിയന്ത്രവത്കരണം ആസ്ട്രേലിയന്‍ തൊഴില്‍ശക്തിയില്‍ വമ്പിച്ചമാറ്റമുണ്ടാക്കുമെന്ന് ആസ്ട്രേലിയന്‍ സാമ്പത്തിക വികസന സമിതിയുടെ (സി.ഇ.ഡി.എ) പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രോഗിയെ പരിചരിക്കുക, ശസ്ത്രക്രിയ നടത്തുക, ഭക്ഷണം പാകം ചെയ്യുക, വാഹനം ഓടിക്കുക തുടങ്ങി പലമേഖലകളും റോബോട്ടുകള്‍ കീഴടക്കിക്കൊണ്ടിരിക്കുന്നു. ആസ്ട്രേലിയയിലെ ചിലയിടങ്ങളില്‍ തൊഴില്‍ നഷ്ടം 60 ശതമാനത്തോളം വരുമെന്ന് സി.ഇ.ഡി.എ ചീഫ് എക്സിക്യൂട്ടിവ് പ്രഫ. സ്റ്റീഫന്‍ മാര്‍ട്ടിന്‍ സൂചിപ്പിച്ചു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.