കൊതുകിനെ പിടിക്കാന്‍ ഡ്രോണുമായി മൈക്രോസോഫ്റ്റ്

 കൊതുകിനെ വെടിവെച്ച് കൊല്ലുക എന്നൊരു പ്രയോഗമുണ്ട്. എന്നാല്‍, ഇതും കടന്ന് കൊതുകിനെ പിടിക്കാന്‍ ഡ്രോണുമായാണ് മൈക്രോസോഫ്റ്റ് ഇറങ്ങിയിരിക്കുന്നത്. പകര്‍ച്ചവ്യാധികളെ മൂന്‍കൂട്ടി തടയുക എന്ന ലക്ഷ്യത്തോടെയാണ് മൈക്രോസോഫ്റ്റ് കൊതുക് നശീകരണത്തിന് ഇറങ്ങുന്നത്. ‘പ്രോജക്ട് പ്രിമോണിഷന്‍’ എന്നു പേരിട്ടിരിക്കുന്ന പദ്ധതിപ്രകാരം ഡെങ്കിപ്പനി, പക്ഷിപ്പനി തുടങ്ങിയ രോഗങ്ങള്‍ക്ക് സാധ്യതയുള്ള സ്ഥലങ്ങളില്‍ പറന്ന് ഡ്രോണുകള്‍ കൊതുകിനെ പിടിക്കും. പകര്‍ച്ചവ്യാധികള്‍ക്ക് മുന്നറിയിപ്പുമായി എത്തുന്ന കൊതുകിനെ പിടിച്ച് നിരീക്ഷിച്ചാല്‍ ഏതു തരത്തിലുള്ള രോഗമാണ് പടരാന്‍ സാധ്യതയെന്ന് കണ്ടത്തൊന്‍ സാധിക്കും. കുറഞ്ഞ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന കൊതുകുവല, കൊതുകിനെ മറ്റു പ്രാണികളില്‍നിന്ന് തിരിച്ചറിയുന്ന സെന്‍സര്‍ എന്നിവ ഘടിപ്പിച്ചാണ് ഡ്രോണ്‍ പറക്കുക. ഡ്രോണുകള്‍ പിടിച്ചെടുക്കുന്ന കൊതുകിനെ ലാബിലത്തെിച്ച് അവ പടര്‍ത്തുന്ന രോഗം ഏതെന്ന് കണ്ടത്തെും.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.