വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് 8046 കിലോമീറ്റര്‍ അകലെ ഭൂമിയിലേക്ക് ഒരു ‘ഷേക് ഹാന്‍ഡ്’! ബഹിരാകാശ നിലയത്തിലെ നാസ ശാസ്ത്രജ്ഞനായ ടെറി വിര്‍ട്സാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയിലെ ടെലി റോബോട്ടിക്സ് വിദഗ്ധനായ ആന്ദ്രേ ഷീലെക്ക് ചരിത്രംകുറിച്ച കൈ കൊടുത്തത്. പ്രത്യേകമായി നിര്‍മിച്ച ഫീഡ്ബാക് ജോയ്സ്റ്റിക് ഉപയോഗിച്ചാണ് ജൂണ്‍ മൂന്നിന് കൈകൊടുക്കല്‍ നടന്നത്.
ബഹിരാകാശ നിലയത്തില്‍നിന്ന് ടെറി കൈകള്‍ താഴേക്കുനീട്ടി ഷേക് ഹാന്‍ഡ് തരുന്നതുപോലെയാണ് അനുഭവപ്പെട്ടതെന്ന് ആന്ദ്രേ പറഞ്ഞു. നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള വസ്തുക്കളെ അനുഭവിച്ചറിയാന്‍ ബഹിരാകാശ യാത്രികരെ സഹായിക്കുന്ന ഉപകരണമാണ് ജോയ്സ്റ്റിക്. ഭൂമിയിലുള്ളയാളും ബഹിരാകാശത്തുള്ളയാളും ഇതുപയോഗിച്ചാണ് സമ്പര്‍ക്കം സാധ്യമാക്കുക. ഒരാള്‍ തള്ളുകയോ വലിക്കുകയോ ചെയ്യുന്നതിന്‍െറ ശക്തി മറ്റേയാള്‍ക്ക് അനുഭവിച്ചറിയാനാകും. ഈ വര്‍ഷമാദ്യം നാസ ബഹിരാകാശ യാത്രികനായ ബുച്ച് വില്‍മോറാണ് ഇതാദ്യമായി ഉപയോഗിച്ചത്. എന്നാല്‍, ഇദ്ദേഹം ഒറ്റക്കാണ് അന്നിത് ഉപയോഗിച്ചത്.
ടെറിയില്‍നിന്ന് ആന്ദ്രേയിലേക്കുള്ള സിഗ്നലുകള്‍ ബഹിരാകാശ നിലയത്തില്‍നിന്ന് ഭൂമിക്ക് 36,000 കിലോമീറ്റര്‍ അകലെയുള്ള ഉപഗ്രഹത്തിലത്തെി അവിടെ നിന്നാണ് നെതര്‍ലന്‍ഡ്സിലെ ഇ.എസ്.എയുടെ ടെക്നിക്കല്‍ കേന്ദ്രത്തിലത്തെിയത്. ഇരുദിശകളിലേക്കും 0.8 സെക്കന്‍ഡ് സമയമാണെടുത്തത്. മണിക്കൂറില്‍ 28,800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ബഹിരാകാശ നിലയത്തില്‍നിന്ന് സ്വീകരണകേന്ദ്രത്തിലേക്ക് സന്ദേശമത്തെുന്നതിനുള്ള സമയദൈര്‍ഘ്യം മാറിക്കൊണ്ടിരിക്കും. എന്നാല്‍, സമയ വ്യതിയാനത്തോട് തദനുസരണം പ്രതികരിക്കാന്‍ കഴിവുള്ളവയാണ് ഇവര്‍ ഉപയോഗിച്ച സംവിധാനം.
ടെലിറോബോട്ടിക് സംവിധാനം കൂടുതല്‍ പുരോഗതി നേടുന്നതോടെ അന്യ ഗ്രഹങ്ങളിലേക്ക് പര്യവേക്ഷണ റോവറുകള്‍ അയക്കുന്നത് ഒഴിവാക്കാനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. പകരം, ഗ്രഹത്തിന്‍െറ ചുറ്റുമുള്ള ഭ്രമണപഥത്തില്‍ എത്തിക്കുന്ന ബഹിരാകാശ സഞ്ചാരികള്‍ ടെലിറോബോട്ടിക് കണ്‍ട്രോളര്‍ ഉപയോഗിച്ച് ഗ്രഹത്തിന്‍െറ അപകടകരമോ അജ്ഞാതമോ ആയ ഉപരിതലത്തില്‍ ഒരു റോബോട്ടിനെ കൃത്രിമമായി സൃഷ്ടിച്ച് പഠനം നടത്തുകയാകും ചെയ്യുക. റോബോട്ട് സ്പര്‍ശിക്കുന്ന വസ്തുവില്‍നിന്നുള്ള ബലത്തെയും പ്രതിബന്ധങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ബഹിരാകാശ യാത്രികന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.