ലോകത്തിലെ ആദ്യത്തെ ഇരുകൈകളും മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം

വാഷിങ്ടണ്‍: ഇരുകൈകളും മാറ്റിവെക്കുന്ന ലോകത്തിലെ ആദ്യത്തെ ശസ്ത്രക്രിയ വിജയകരമായി നടന്നു. സിയോണ്‍ ഹാര്‍വെ എന്ന എട്ടു വയസ്സുകാരനായ ആണ്‍കുട്ടിയുടെ കൈകളാണ് 10 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കുശേഷം മാറ്റിവെച്ചത്. വര്‍ഷങ്ങള്‍ക്കുമുമ്പ് വൃക്ക തകരാറിലായത് കാരണം അവയവങ്ങള്‍ മുറിച്ചുമാറ്റേണ്ടിവന്ന ഒരു വ്യക്തിയാണ് കുട്ടിക്ക് കൈകള്‍ ദാനംചെയ്തത്. 
ഈ ശസ്ത്രക്രിയ വര്‍ഷങ്ങളുടെ പരിശീലനത്തിന്‍െറ ഫലമാണെന്നും സ്തുത്യര്‍ഹമായ സംഘത്തിന്‍െറ മാസങ്ങളായുള്ള ഒരുക്കത്തിന്‍െറയും തയാറെടുപ്പിന്‍െറയും വിജയമാണെന്നും ഫിലഡെല്‍ഫിയയിലെ കുട്ടികളുടെ ആശുപത്രിയിലെ കൈ മാറ്റിവെക്കല്‍ വിഭാഗം ഡയറക്ടര്‍ സ്കോട്ട് ലെവിന്‍ പറഞ്ഞു. ഇദ്ദേഹത്തിന്‍െറ കീഴില്‍ വ്യത്യസ്ത വിഭാഗം ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 40ഓളം പേര്‍ ഉണ്ട്. ശ്രിനേര്‍സ് ആശുപത്രിയുടെയും  സി.എച്ച്.ഒ.പി  ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിലാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ശസ്ത്രക്രിയ വിജയകരമായി നടക്കാന്‍ ഒരു ദാതാവ് വളരെ അനിവാര്യമായിരുന്നു. ഈ ധര്‍മം നിര്‍വഹിച്ചത് ഗിഫ്റ്റ് ഓഫ് ലൈഫ് ഡോണര്‍ പ്രോഗ്രാം എന്ന ലാഭേതര സംഘടനയാണെന്ന് ശ്രിനേര്‍സ് ആശുപത്രിയിലെ മുഖ്യ ജീവനക്കാരന്‍ സ്കോട്ട് എച്ച്. കോസിന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.