കമ്പ്യൂട്ടര്‍ ഇനി സന്ദേശങ്ങളിലെ വികാരവും കണ്ടുപിടിക്കും

ജറൂസലം: ഇ-മെയിലുകളിലെയും സന്ദേശങ്ങളിലെയും വികാരങ്ങളെ കണ്ടത്തൊന്‍ സാധിക്കുന്ന സംവിധാനവുമായി ഇസ്രായേലില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി. സന്ദേശങ്ങളിലുപയോഗിക്കുന്ന ദ്വയാര്‍ഥപ്രയോഗങ്ങളും കുത്തുവാക്കും ആത്മഹത്യ സൂചനകള്‍ വരെയും ഇനി കമ്പ്യൂട്ടറിന് മനസ്സിലാക്കാന്‍ സാധിക്കും. ടെക്നിയോണ്‍-ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിദ്യാര്‍ഥിയായ ഈഡന്‍ സെയ്ഗാണ് പുതിയ സംവിധാനം കണ്ടത്തെിയത്. കൃത്രിമബുദ്ധിശക്തിയെ കുറിച്ചുള്ള പഠനമാണ് കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. സാമൂഹികമാധ്യമങ്ങളില്‍വന്ന 5000 പോസ്റ്റുകളില്‍ ‘മെഷീന്‍ ലേണിങ്’ നടത്തിയാണ് വാക്യഘടനയിലെ വികാരങ്ങളെ മനസ്സിലാക്കിയത്. പുതിയ സംവിധാനമുപയോഗിച്ച് ഒരു പോസ്റ്റിലെ വികാരത്തെ മനസ്സിലാക്കിയശേഷം അതേക്കുറിച്ച് ഉപയോഗിക്കുന്നയാള്‍ക്ക് സന്ദേശം നല്‍കാനും കമ്പ്യൂട്ടറിന് സാധിക്കുമെന്ന് സെയ്ഗ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.