മലപ്പുറം ഇനി ‘വൈഫൈ’ നഗരം

മലപ്പുറം: മലപ്പുറം ഇനി വൈഫൈ നഗരം. നഗരസഭയിലെ ജനങ്ങള്‍ക്ക് ഇനി സൗജന്യമായി പരിധിയില്ലാതെ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാം. പദ്ധതിയുടെ ഉദ്ഘാടനം  മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ഇന്ത്യയിലെതന്നെ ആദ്യ വൈഫൈ നഗരമായി മാറിയ മലപ്പുറത്തുകാര്‍ക്ക് ഇതിലൂടെ ഇന്‍റര്‍നെറ്റിന്‍െറ ഗുണഫലങ്ങള്‍ പ്രയോജനപ്പെടുത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ മുന്നേറ്റം നടത്താന്‍ ക്രിയാത്മകമായ ഇന്‍റര്‍നെറ്റ് ഉപയോഗപ്പെടുത്തലിലൂടെ സാധിക്കും. ഇ-ഗവേണന്‍സ് വ്യാപകമാകുന്നതോടെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെതുമടക്കം ചുവപ്പുനാടയും അഴിമതിയും ഇല്ലാതാകും. മലപ്പുറം വൈഫൈ നഗരമാകുമ്പോള്‍ കേരളം ഇന്ത്യയിലെ ഡിജിറ്റല്‍ സംസ്ഥാനമായി മാറുകയാണ്. ടെന്‍ഡറുകള്‍ ഇതിനകം ഇ-ടെന്‍ഡറായി മാറി. സര്‍ട്ടിഫിക്കറ്റുകളും കമ്പ്യൂട്ടര്‍വത്കരിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.