ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 4x 400 മീറ്റർ റിലേയിൽ ഫൈനലിലെത്തിയ രാജേഷ് രമേശ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, മുഹമ്മദ് അനസ് യഹ്‍യ എന്നിവർ
Posted On
date_range Updated On
date_range ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പ്: 4 x 400 റിലേയിൽ ഏഷ്യൻ റെക്കോഡോടെ ഇന്ത്യ ഫൈനലിൽ
ബുഡാപെസ്റ്റ്: ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 4x 400 മീറ്റർ റിലേയിൽ ഏഷ്യൻ റെക്കോഡ് സമയം കുറിച്ച് ഇന്ത്യ ഫൈനലിൽ. മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, മുഹമ്മദ് അനസ് യഹിയ എന്നീ മലയാളി താരങ്ങളും രാജേഷ് രമേശും അടങ്ങുന്ന ടീമാണ് അഭിമാന നേട്ടം സ്വന്തമാക്കിയത്. രണ്ട് മിനിറ്റും 59.05 സെക്കന്റും സമയത്തിൽ ഓടിയെത്തിയാണ് ഇന്ത്യ റെക്കോഡ് ഭേദിച്ചത്.
2:58.47 സെക്കന്റിൽ ഓടിയെത്തിയ അമേരിക്കയാണ് ഹീറ്റ്സിൽ ഒന്നാമതെത്തിയത്. ബ്രിട്ടൻ, ബോട്സ്വാന, ജമൈക, ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ് എന്നിവയാണ് ഫൈനലിലെത്തിയ മറ്റു ടീമുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.