ബാ​സ്‌​ക​റ്റ്ബാ​ൾ ലീ​ഗ് കേ​ര​ള: മേ​യ് 27 മു​ത​ൽ കൊ​ച്ചി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ബാ​സ്‌​ക​റ്റ്ബാ​ൾ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ബാ​സ്‌​ക​റ്റ്ബാ​ൾ ലീ​ഗ് കേ​ര​ള’ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മേ​യ് 27 മു​ത​ൽ ജൂ​ൺ ആ​റു​വ​രെ കൊ​ച്ചി റീ​ജ​ന​ൽ സ്പോ​ർ​ട്സ് സെ​ന്‍റ​റി​ലാ​ണ്​ പ​ത്ത് ദി​വ​സ​ത്തെ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ബി.​എ​ൽ.​കെ​യു​ടെ ആ​ദ്യ സീ​സ​ണി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 72 മ​ത്സ​ര​ങ്ങ​ളു​ണ്ടാ​കും. തി​രു​വ​ന​ന്ത​പു​രം കാ​പി​റ്റ​ൽ​സ്, കോ​ട്ട​യം ബൈ​സ​ൺ​സ്, ആ​ല​പ്പു​ഴ ഡോ​ൾ​ഫി​ൻ​സ്, കൊ​ച്ചി സ്റ്റാ​ലി​യ​ൻ​സ്, തൃ​ശൂ​ർ ട​സ്‌​കേ​ഴ്‌​സ്, കാ​ലി​ക്ക​റ്റ് വാ​രി​യേ​ഴ്‌​സ് എ​ന്നി​ങ്ങ​നെ ആ​റ് ഫ്രാ​ഞ്ചൈ​സി​ക​ളാ​ണ് ലീ​ഗി​ൽ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ക.

ഫ്രാ​ഞ്ചൈ​സി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും കാ​യി​ക മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ലീ​ഗി​ന്‍റെ ഔ​ദ്യോ​ഗി​ക ഗാ​ന​വും ‘ഡ​ങ്ക​ൻ’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഭാ​ഗ്യ​ചി​ഹ്ന​വും ച​ട​ങ്ങി​ൽ പു​റ​ത്തി​റ​ക്കി. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ബാ​സ്‌​ക​റ്റ്​​ബാ​ൾ കോ​ർ​ട്ടു​ക​ളു​ടെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ‘ബാ​സ്‌​ക​റ്റ്ബാ​ൾ കോ​ർ​ട്ട് ഡി​ജി​റ്റ​ൽ അ​റ്റ്‌​ല​സ്-​തി​രു​വ​ന​ന്ത​പു​രം’ ച​ട​ങ്ങി​ൽ പു​റ​ത്തി​റ​ക്കി.

ബാ​സ്ക​റ്റ്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ കു​ൽ​വി​ന്ദ​ർ സി​ങ് ഗി​ൽ, കേ​ര​ള ബാ​സ്‌​ക​റ്റ്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ ജേ​ക്ക​ബ് ജോ​സ​ഫ്, കേ​ര​ള ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ വി. ​സു​നി​ൽ കു​മാ​ർ, കൊ​ച്ചി റീ​ജ​ന​ൽ സ്പോ​ർ​ട്സ് സെ​ന്‍റ​ർ സെ​ക്ര​ട്ട​റി എ​സ്.​എ.​എ​സ്. ന​വാ​സ്​ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Basketball League Kerala: From May 27th in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.