3x3 ബാസ്കറ്റ്ബാൾ കിരീടം നേടിയ കേരള ടീം

3x3 ദേശീയ ബാസ്കറ്റ്ബാൾ: കേരള വനിതകൾക്ക് കിരീടം

ന്യൂഡൽഹി: കെ.ഡി ജാദവ് സ്റ്റേഡിയത്തിൽ നടന്ന അഞ്ചാമത് 3x3 ദേശീയ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾക്ക് കിരീടം. ഫൈനലിൽ ഇന്ത്യൻ റെയിൽവേയെ (14-12) പരാജയപ്പെടുത്തിയാണ് കേരളം കിരീടം നിലനിർത്തിയത്.

ഈ മാസം ആദ്യം ചെന്നൈയിൽ റെയിൽവേയോട് 5x5 ഫോർമാറ്റിൽ ഏറ്റ പരാജയത്തിന് മധുര പ്രതികാരം കൂടിയായി ഡൽഹിയിലെ വിജയം.

രാവിലെ സെമി ഫൈനലിൽ ഡൽഹിയെ (21-18) പരാജയപ്പെടുത്തി കേരള വനിതകൾ ഫൈനലിൽ പ്രവേശിച്ചു.

കേരളത്തിനുവേണ്ടി അനീഷ ക്ലീറ്റസ് ആർക്കിനു പുറത്തുനിന്നുള്ള രണ്ട് പോയിന്റുകൾ സഹിതം ആറ് പോയിന്റുകൾ നേടി ടോപ് സ്കോററായി . ശ്രീകല അഞ്ച് പോയിന്റുകൾ നേടി.

കേരള ടീം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ നിന്നും കവിത ജോസ് (ക്യാപ്റ്റൻ) ശ്രീകല ആർ, അനീഷ ക്ലീറ്റസ് എന്നിവരും, കേരള പോലീസിൽ നിന്നും ജയലക്ഷ്മി വി.ജെയും അടങ്ങിയതാണ് ടീം. പാലക്കാട് നിന്നുള്ള വിനീഷ് ആണ് മാനേജർ. വിജയികൾക്ക് മുന്ന് ലക്ഷം രൂപ പ്രൈസ് മണിയായി ലഭിച്ചു.

Tags:    
News Summary - kerala women win 3x3 national basketball championship title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.