25ാം കിരീടത്തിനരികിൽ വീണ്ടും വീണ് ദ്യോകോവിച്; ആസ്ട്രേലിയൻ ഓപണിൽ മുത്തമിട്ട് അൽകാരസ്

മെ​ൽ​ബ​ൺ: 25ാം ഗ്രാ​ൻ​ഡ് സ്ലാ​മെ​ന്ന ച​രി​ത്ര​ത്തി​ന് തൊ​ട്ട​രി​കെ നി​ന്ന സെ​ർ​ബി​യ​ൻ ഇ​തി​ഹാ​സം നൊ​വാ​ക് ദ്യോ​കോ​വി​ചി​ന്റെ കാ​ത്തി​രി​പ്പ് പി​ന്നെ​യും നീ​ട്ടി ക​രി​യ​ർ ഗ്രാ​ൻ​ഡ് സ്ലാ​മി​ൽ മു​ത്ത​മി​ട്ട് കാ​ർ​ലോ​സ് അ​ൽ​കാ​ര​സി​ന്റെ പ​ട​യോ​ട്ടം. വെ​റ്റ​റ​ൻ മി​ക​വി​നെ​തി​രെ ഇ​ള​മു​റ​ക്ക​രു​ത്ത് മു​ഖാ​മു​ഖം നി​ന്ന ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ ക​ലാ​ശ​പ്പോ​രി​ൽ മി​ന്നും ജ​യ​വു​മാ​യാ​ണ് സ്പാ​നി​ഷ് താ​രം സ്വ​പ്ന​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മാ​യ​ത്.

സ്കോ​ർ 2-6 6-2 6-3 7-5. 10 ത​വ​ണ കി​രീ​ടം ചൂ​ടി​യ മെ​ൽ​ബ​ൺ പാ​ർ​ക്കി​ൽ ക​ളി​ക്കൊ​പ്പം ഭാ​ഗ്യ​വും ഒ​പ്പം നി​ന്നാ​ണ് ദ്യോ​കോ അ​വ​സാ​ന നാ​ലു​വ​രെ എ​ത്തി​യി​രു​ന്ന​ത്. സെ​മി​യി​ൽ സാ​ക്ഷാ​ൽ ചാ​മ്പ്യ​ൻ സി​ന്ന​റെ വീ​ഴ്ത്തി​യ​തോ​ടെ ഏ​റെ​യാ​യി അ​ക​ന്നു​നി​ന്ന ഗ്രാ​ൻ​ഡ് സ്ലാം ​ഇ​ത്ത​വ​ണ ദ്യോ​കോ​യെ തേ​ടി​യെ​ത്തു​മെ​ന്ന പ്ര​തീ​തി​യു​ണ​ർ​ന്നു. ഫൈ​ന​ലി​ൽ ആ​ദ്യ സെ​റ്റ് അ​നാ​യാ​സം പി​ടി​ച്ച് പ്ര​തീ​ക്ഷ ഇ​ര​ട്ടി​യാ​ക്കി​യെ​ങ്കി​ലും 22 വ​യ​സ്സും 272 ദി​വ​സ​വും പ്രാ​യ​മു​ള്ള അ​ൽ​കാ​ര​സി​ന്റെ കൈ​ക്ക​രു​ത്ത് ക​ളി മാ​റ്റു​ക​യാ​യി​രു​ന്നു.

ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ൾ വ​ൻ മാ​ർ​ജി​നി​ൽ സ്വ​ന്ത​മാ​ക്കി​യ സ്പാ​നി​ഷ് താ​ര​ത്തി​നെ​തി​രെ പോ​രു ക​ന​പ്പി​ച്ച ദ്യോ​കോ നാ​ലാം സെ​റ്റി​ൽ ഒ​പ്പ​ത്തി​നൊ​പ്പം​നി​ന്നെ​ങ്കി​ലും അ​വ​സാ​നം തോ​ൽ​വി സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. അ​ൽ​കാ​ര​സി​നി​ത് ഏ​ഴാം ഗ്രാ​ൻ​ഡ് സ്ലാ​മാ​ണ്. ഇ​തു​വ​രെ​യും പി​ടി​ത​രാ​തെ​നി​ന്ന് ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ണ് പു​റ​മെ, ഫ്ര​ഞ്ച്, വിം​ബ്ൾ​ഡ​ൺ, യു.​എ​സ് ഓ​പ​ണു​ക​ളും താ​രം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. 2016ൽ ​ദ്യോ​കോ​വി​ച് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു താ​രം ക​രി​യ​ർ ഗ്രാ​ൻ​ഡ് സ്ലാം ​പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. തോ​ൽ​വി​യോ​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ ഗ്രാ​ൻ​ഡ് സ്ലാ​മു​ക​ളെ​ന്ന റെ​ക്കോ​ഡി​ൽ ദ്യോ​കോ​വി​ച് മാ​ർ​ഗ​ര​റ്റ് കോ​ർ​ട്ടി​നൊ​പ്പം തു​ട​രും. ഇ​രു​വ​രും 24 വീ​ത​മാ​ണ് നേ​ടി​യ​ത്.

ഇ​ത്ത​വ​ണ ഫൈ​ന​ൽ കാ​ണാ​ൻ അ​ൽ​കാ​ര​സി​ന്റെ നാ​ട്ടു​കാ​ര​ൻ കൂ​ടി​യാ​യ ഇ​തി​ഹാ​സ​താ​രം റാ​ഫേ​ൽ ന​ദാ​ലും എ​ത്തി​യി​രു​ന്നു. മ​ത്സ​രം ജ​യി​ച്ച അ​ൽ​കാ​ര​സി​നെ ദ്യോ​കോ ആ​വേ​ശ​പൂ​ർ​വം അ​നു​മോ​ദി​ക്കു​ന്ന കാ​ഴ്ച​യും വേ​റി​ട്ട​താ​യി. താ​ൻ ഇ​ത്ര​യും എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​ല്ലെ​ന്ന് റ​ണ്ണേ​ഴ്സ് ​ട്രോ​ഫി ഏ​റ്റു​വാ​ങ്ങി​യ ദ്യോ​കോ പ​റ​ഞ്ഞു. എ​ന്നാ​ൽ, ത​നി​ക്ക് മാ​ത്ര​മ​ല്ല, ലോ​ക​ത്തു​ട​നീ​ളം അ​ത്‍ല​റ്റു​ക​ൾ​ക്ക് ആ​വേ​ശം പ​ക​രു​ന്ന​താ​ണ് ദ്യോ​കോ​യു​ടെ സാ​ന്നി​ധ്യ​മെ​ന്ന് വി​ജ​യി​ക്കു​ള്ള നോ​ർ​മ​ൻ ബ്രൂ​ക്സ് ച​ല​ഞ്ച് ക​പ്പ് ഏ​റ്റു​വാ​ങ്ങി​യ അ​ൽ​കാ​ര​സ് പ്ര​തി​ക​രി​ച്ചു.

Tags:    
News Summary - Australian Open 2026: Carlos Alcaraz beats Novak Djokovic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.