സംസ്ഥാന സ്കൂൾ കായികമേള 

സം​സ്ഥാ​ന സ്​​കൂ​ൾ കാ​യി​ക​മേ​ള​ക്ക്‌ നാ​ളെ തു​ട​ക്കം

തിരുവനന്തപുരം: കേരളത്തിന്‍റെ യുവ കായികപ്രതിഭകൾ ചൊവ്വാഴ്ച മുതൽ കളത്തിലിറങ്ങും; പുതിയ സമയവും ദൂരവും കുറിക്കാൻ. ഒളിമ്പിക്സ് മാതൃകയിലുള്ള 67ാമത് സംസ്ഥാന സ്കൂൾ കായികമേള ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന്‌ യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാണ്‌ തുടക്കം.

തുടർന്ന് ഫുട്‌ബാൾ താരം ഐ.എം. വിജയൻ മന്ത്രി വി. ശിവൻകുട്ടിക്കൊപ്പം ദീപശിഖ കൊളുത്തും. പ്രതിപക്ഷ നേതാവുൾപ്പെടെയുള്ളവർ പങ്കെടുക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസണാണ് മേളയുടെ ബ്രാന്റ് അംബാസഡർ. നടി കീർത്തി സുരേഷ് ഗുഡ്‌വിൽ അംബാസഡറാണ്. ഉദ്ഘാടന ചടങ്ങിന് ശേഷം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികൾ അരങ്ങേറും.

ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന ജില്ലക്ക് നൽകുന്ന മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ്പിന്‌ ഞായറാഴ്‌ച വൈകീട്ട്‌ തിരുവനന്തപുരം ജില്ല അതിർത്തിയിലെ തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി വി. ശിവൻകുട്ടി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്‌.കെ. ഉമേഷ്, എം.എൽ.എമാർ ഉൾപ്പെടെയുള്ളവർ ചേർന്ന് സ്വീകരണമൊരുക്കി. ചൊവ്വാഴ്ച രാവിലെ 10ന്‌ പട്ടം ഗേൾസ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന്‌ സ്വർണക്കപ്പ് ഘോഷയാത്ര ഉദ്ഘാടന വേദിയായ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലേക്ക് എത്തും.

പതിനാറോളം ഉപകമ്മിറ്റികളുടെ നേതൃത്വത്തിൽ മേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയാവുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കായിക താരങ്ങളുടെ താമസത്തിനായി 74 സ്‌കൂളുകളിൽ സൗകര്യമൊരുക്കി. കുട്ടികളുടെ യാത്രക്കായി 142 ബസുകൾ സജ്ജമാക്കി. ഗ്രൗണ്ടുകളിലും താമസ സ്ഥലങ്ങളിലും സാനിറ്റൈസേഷൻ, ഇ-ടോയ്‌ലറ്റ്‌ സംവിധാനങ്ങൾ ഒരുക്കി. നിരോധിത ഉൽപന്നങ്ങൾ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഗ്രൗണ്ടുകളിലും താമസ സ്ഥലത്തും എക്സൈസിന്റെ പ്രത്യേക നിരീക്ഷണം ഉണ്ടായിരിക്കും. മെഡിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചികിത്സ സൗകര്യവും ആംബുലൻസ് സർവിസും ഏർപ്പാടാക്കി. 

‘പടുത്തുയർത്താം കായികലഹരി’ തീം സോങ് പ്രകാശനം ചെയ്‌തു

തി​രു​വ​ന​ന്ത​പു​രം: ഒ​ളി​മ്പി​ക്‌​സ് മാ​തൃ​ക​യി​ൽ ന​ട​ത്തു​ന്ന സം​സ്ഥാ​ന സ്‌​കൂ​ൾ കാ​യി​ക​മേ​ള​യു​ടെ തീം ​സോ​ങ് പു​റ​ത്തി​റ​ക്കി. മേ​ള​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്‌ തീം ​സോ​ങ് ത​യാ​റാ​ക്കു​ന്ന​ത്‌. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഗാ​ന​ര​ച​ന​യും സം​ഗീ​ത​സം​വി​ധാ​ന​വും ആ​ലാ​പ​ന​വും നി​ർ​വ​ഹി​ച്ച തീം ​സോ​ങ് തി​രു​വ​ന​ന്ത​പു​ര​ത്ത്‌ പി.​ആ​ർ ചേം​ബ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ്ര​കാ​ശ​നം ചെ​യ്‌​തു.

പാ​ല​ക്കാ​ട് പൊ​റ്റ​ശ്ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ്‌ ടു ​വി​ദ്യാ​ർ​ഥി വി. ​പ്ര​ഫു​ൽ​ദാ​സാ​ണ്‌ ‘പ​ടു​ത്തു​യ​ർ​ത്താം കാ​യി​ക​ല​ഹ​രി’ എ​ന്നു​തു​ട​ങ്ങു​ന്ന ഗാ​നം ര​ചി​ച്ച​ത്‌. സം​ഗീ​ത​മൊ​രു​ക്കി​യ​ത്‌ കോ​ട്ട​ൺ​ഹി​ൽ ഗ​വ. ഗേ​ൾ​സ്‌ എ​ച്ച്‌.​എ​സ്‌.​എ​സി​ലെ ഒ​മ്പ​താം ക്ലാ​സു​കാ​രി ശി​വ​ങ്ക​രി പി. ​ത​ങ്ക​ച്ചി​യും.

കോ​ട്ട​ൺ​ഹി​ല്ലി​ലെ ന​വ​മി ആ​ർ. വി​ഷ്ണു, അ​ന​ഘ എ​സ്. നാ​യ​ർ, ല​യ വി​ല്യം, എ.​പി. കീ​ർ​ത്ത​ന, തൈ​ക്കാ​ട്‌ ഗ​വ. മോ​ഡ​ൽ ബോ​യ്‌​സ്‌ എ​ച്ച്‌.​എ​സ്‌.​എ​സി​ലെ കെ.​ആ​ർ. ന​ന്ദ​കി​ഷോ​ർ, പി. ​ഹ​രീ​ഷ്‌, ആ​ർ. അ​ഥി​ത് എ​ന്നി​വ​ർ​ക്കൊ​പ്പം ശി​വ​ങ്ക​രി​യും ഗാ​നം ആ​ല​പി​ച്ചി​ട്ടു​ണ്ട്‌. വീ​ഡി​യോ പ്രൊ​ഡ​ക്ഷ​ൻ നി​ർ​വ​ഹി​ച്ച​ത്‌ കൈ​റ്റ് വി​ക്‌​ടേ​ഴ്‌​സാ​ണ്‌. 

കഴിഞ്ഞ കായികമേളയിലെ മെഡൽ ലഭിക്കാതെ താരങ്ങൾ

മ​ല​പ്പു​റം: ഒ​ളി​മ്പി​ക്സ് മാ​തൃ​ക​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ മെ​ഡ​ൽ ല​ഭി​ക്കാ​ത്ത നി​രാ​ശ​യി​ൽ നി​ര​വ​ധി കാ​യി​ക താ​ര​ങ്ങ​ൾ. എ​റ​ണാ​കു​ള​ത്ത് ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ന്ന ഗെ​യിം​സ് ഇ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​ക്കാ​ണ് ഒ​രു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും മെ​ഡ​ലു​ക​ൾ ല​ഭി​ക്കാ​ത്ത​ത്.

പ​രി​ശീ​ല​ക​രും കാ​യി​കാ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളും ഇ​ക്കാ​ര്യം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി, പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ, സ്പോ​ട്സ് ഓ​ർ​ഗ​നൈ​സ​ർ എ​ന്നി​വ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല. മെ​ഡ​ൽ ല​ഭി​ക്കാ​നു​ള്ള കു​ട്ടി​ക​ളു​ടെ ലി​സ്റ്റ് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ​മാ​രി​ൽ​നി​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം ത​ന്നെ ശേ​ഖ​രി​ച്ചി​രു​ന്നു. ഓ​ർ​ഡ​ർ ന​ൽ​കി​യ​പ്പോ​ൾ എ​ണ്ണ​ത്തി​ലു​ണ്ടാ​യ പി​ഴ​വാ​ണ് കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് മെ​ഡ​ൽ ല​ഭി​ക്കാ​തി​രു​ന്ന​തി​ന് കാ​ര​ണം.

ഹൈടെക്കാക്കാൻ കൈറ്റ്

തി​രു​വ​ന​ന്ത​പു​രം: കാ​യി​ക​മേ​ള​യു​ടെ ന​ട​ത്തി​പ്പും കാ​ഴ്ച​യും ഹൈ​ടെ​ക്കാ​ക്കാൻ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ കേ​ര​ള ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി ഫോ​ർ എ​ജു​ക്കേ​ഷ​ൻ (കൈ​റ്റ്). മ​ത്സ​ര​ങ്ങ​ളു​ടെ ത​ത്സ​മ​യ ഫ​ല​ങ്ങ​ളും മീ​റ്റ് റെ​ക്കോ​ഡു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മെ​ല്ലാം ​പോ​ർ​ട്ട​ലി​ലു​ണ്ടാ​കും. ജി​ല്ല​യും സ്‌​കൂ​ളും തി​രി​ച്ചും വി​ജ​യി​ക​ളു​ടെ ചി​ത്ര​ങ്ങ​ളോ​ടെ​യു​മു​ള്ള ഫ​ലം ല​ഭ്യ​മാ​കും. KITE VICTERS ആ​പ്പി​ലും victers.kite.kerala.gov.in സൈ​റ്റി​ലും കൈ​റ്റി​ന്റെ itsvicters യു​ട്യൂ​ബ് ചാ​ന​ലി​ലും ഇ-​വി​ദ്യ കേ​ര​ളം ചാ​ന​ലി​ലും മേ​ള ത​ത്സ​മ​യം കാ​ണാം

Tags:    
News Summary - The state school sports festival will begin tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.