തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിലിന്‍റെ 2023-24 വർഷത്തെ മികച്ച സ്പോർട്സ് ഫോട്ടോഗ്രാഫർക്കുള്ള അവാർഡ് ‘മാധ്യമം’ കൊച്ചി ബ്യൂറോ സീനിയർ ഫോട്ടോഗ്രാഫർ ബൈജു കൊടുവള്ളിക്ക്. 50,000 രൂപയും പ്രശംസപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ അവാർഡുകളാണ് സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് യു. ഷറഫലി വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
2022-23ലെ മികച്ച സ്പോർട്സ് ലേഖകൻ-പ്രദീപ് ഗോപാൽ (ദേശാഭിമാനി), ഫോട്ടോഗ്രാഫർ-മിഥുൻ അനില മിത്രൻ (ദേശാഭിമാനി), സ്പോർട്സ് ഫീച്ചർ-അനൂബ് ശ്രീധർ (മനോരമ ന്യൂസ്), മികച്ച സ്പോർട്സ് പുസ്തകം-റഹ്മാൻ പൂവഞ്ചേരി (ഫുട്ബാളിന്റെ പുസ്തകം). ഡോ. പി.ടി. അജീഷ് (എസ്.സി.ഇ.ആർ.ടി, കേരളം) ആണ് 23-24ലെ മികച്ച ലേഖകൻ.
കൗൺസിലിന്‍റെ 2022 മുതൽ 25 വരെയുള്ള ജി.വി. രാജ അവാർഡ് ഉൾപ്പെടെയാണ് പ്രസിഡന്‍റ് യു. ഷറഫലി വാർത്താസമ്മേളനത്തിൽ അറിയിച്ചത്. മുൻ കായികതാരവും പരിശീലകനും മാധ്യമ പ്രവർത്തകനുമായ ഡോ. മുഹമ്മദ് അഷ്റഫിന് 2022-23ലെ ഒളിമ്പ്യൻ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരവും 2023-24ലെ മികച്ച സ്പോർട്സ് പുസ്തകത്തിനുള്ള അവാർഡും ലഭിച്ചു.
2022-23ലെ ജി.വി. രാജ പുരസ്കാരത്തിന് അബ്ദുല്ല അബുബക്കറും വി.കെ. വിസ്മയയും 2023-24 ലെ പുരസ്കാരത്തിന് മുഹമ്മദ് അജ്മൽ, ആൻസി സോജൻ, 2024-25ലെ ജി.വി. രാജ പുരസ്കാരത്തിന് മുഹമ്മദ് അഫ്സൽ, പി.കെ. ഐശ്വര്യ എന്നിവരും അർഹരായി. 2023-24ലെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡിന് പി.എസ്. അബ്ദുൽ റസാഖ്, 2024-25ൽ സുഭാഷ് ജോർജ് എന്നിവരും അർഹരായി.
സ്പോർട്സ് ഫീച്ചർ-സനിൽഷാ, (ഏഷ്യാനെറ്റ് ന്യൂസ്) പുസ്തകം-ഡോ. മുഹമ്മദ് അഷ്റഫ് (മാന്ത്രിക ബൂട്ടുകൾ). 2024-25 ലെ മികച്ച ലേഖകൻ-ജോമിച്ചൻ ജോസ് (മലയാള മനോരമ), ഫോട്ടോഗ്രാഫർ-ജിബിൻ ചെമ്പോല (മലയാള മനോരമ), സ്പോർട്സ് പുസ്തകം-ഡോ. പി.ടി. അജീഷ് (ആരോഗ്യ കായിക സംസ്കാരത്തിന് ഒരാമുഖം)
ഷൈജു ദാമോദരൻ
സ്പോർട്സ് കമന്‍റേറ്റർ ഷൈജു ദാമോദരൻ ജൂറി പ്രത്യേക പുരസ്കാരത്തിനും അർഹനായി. ദേശീയ, അന്തർദേശീയ കായികവേദികളിൽ മലയാളത്തിന്‍റെ ശബ്ദമാണ് ഷൈജു ദാമോദരൻ. 22 വർഷത്തിലേറെയായി കായിക മാധ്യമ പ്രവർത്തന പരിചയമുള്ള ഷൈജു സ്പോർട്സ് ആങ്കർ, പ്രസന്‍റർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.