പ്രീമിയർ ലീഗ് അവസാനക്കാരോട് ആഴ്സനലിന് സമനില

വോൾവർഹാംപ്റ്റൺ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാംമത്സരത്തിലും ദുർബലരോട് സമനില വഴങ്ങി ആഴ്സനൽ. പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ഗണ്ണേഴ്സിനെ അവസാനസ്ഥാനത്തുള്ള വോൾവ്സ് 2-2നാണ് കുരുക്കിലാക്കിയത്. ഒരുമണിക്കൂർനേരം 2-0ന് മുന്നിലായിരുന്ന ആഴ്സനൽ അവസാനം സമനില വഴങ്ങുകയായിരുന്നു.

കഴിഞ്ഞയാഴ്ച ബ്രെന്റ്‌ഫോർഡിനെതിരെ ലീഡ് നേടിയശേഷം ആഴ്സനൽ 1-1ന് സമനില വഴങ്ങിയിരുന്നു. നിലവിൽ 27കളികളിൽ 58 പോയന്റുമായി ഒന്നാം സ്ഥാനത്താണെങ്കിലും കഴിഞ്ഞ രണ്ട് കളികളിൽ വിലപ്പെട്ട നാല് പോയന്റാണ് ടീം നഷ്ടമാക്കിയത്. വർഷങ്ങൾക്കുശേഷം കിരീടം ലക്ഷ്യമിടുന്ന ആഴ്സനലിന് പിന്നിൽ മാഞ്ചസ്റ്റർ സിറ്റിയുണ്ട്. ഒരു മത്സരം കുറച്ച് കളിച്ച സിറ്റിക്ക് 53 പോയന്റുണ്ട്. 26 കളികളിൽ 50 പോയന്റുള്ള ആസ്റ്റൺവില്ലയാണ് മൂന്നാമത്.

അഞ്ചാംമിനിറ്റിൽ ബുകായോ സാക്ക ഹെഡ്ഡറിലൂടെ ആഴ്‌സനലിന് ലീഡ് നൽകി. 56ാം മിനിറ്റിൽ പിയറോ ഹിൻകാപ്പി ലീഡ് വർധിപ്പിച്ചതോടെ ആഴ്സനൽ വിജയമുറപ്പിച്ചത് പോലെയായി. എന്നാൽ, 61ാം മിനിറ്റിൽ ഹ്യൂഗോ ബ്യൂണോയുടെ വളഞ്ഞുപുളഞ്ഞ ഷോട്ട് ആഴ്സനൽ വലയിൽ പതിച്ചു. കൗമാരതാരം ടോം എഡോസി ഇഞ്ച്വറി ടൈമിന്റെ നാലാം മിനിറ്റിൽ ഗോൾ നേടി വോൾവ്‌സിന്റെ സമനില ഉറപ്പിച്ചു.

Tags:    
News Summary - Sloppy Arsenal implode in 2-2 draw at bottom side Wolves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.