Posted On
date_range Updated On
date_range സന്നാഹം ജയിച്ച് ഉറുഗ്വായ്യും ആത്മവിശ്വാസത്തിൽ
മോണ്ട വിഡിയോ: ലോകകപ്പിനു മുമ്പുള്ള ഏക സന്നാഹം ജയിച്ച് ഉറുഗ്വായ്യും ആത്മവിശ്വാസത്തിൽ. ഉസ്ബകിസ്താനെതിരായ മത്സരത്തിൽ ലാറ്റിനമേരിക്കക്കാർ 3-0ത്തിന് ജയിച്ചു. എഡിൻസൻ കവാനിയെയും ലൂയിസ് സുവാരസിനെയും സ്ട്രൈക്കർമാരാക്കി കളത്തിലിറങ്ങിയ ഉറുഗ്വായ് ആദ്യ ഗോൾ നേടുന്നത് 32ാം മിനിറ്റിലാണ്.
മിഡ്ഫീൽഡർ ജ്യോർജിയൻ ഡി ആരസ്റ്റേയാണ് എതിർഗോളിയെ നിഷ്പ്രഭമാക്കി ഗോളാക്കുന്നത്. ആദ്യ പകുതിയിൽ പിന്നീട് ഗോളുകളൊന്നും പിറന്നില്ല. 54ാം മിനിറ്റിൽ ഹാൻഡ്ബാളിന് കിട്ടിയ പെനാൽറ്റി ഗോളാക്കി ബാഴ്സലോണ താരം ലൂയിസ് സുവാരസ് രണ്ടാം ഗോൾ നേടി. അവസാനം ഡിഫൻഡർ ഹൊസെ ഗിമിനിസും (73) ചേർന്ന് ഉറുഗ്വായ്യുടെ പട്ടിക പൂർത്തീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.