Posted On
date_range Updated On
date_range ജെറാര്‍ഡ് പ്രഫഷനല്‍ ഫുട്ബാളിനോട് വിടപറഞ്ഞു
ലണ്ടന്‍: ലിവര്‍പൂളിന്‍െറയും ഇംഗ്ളണ്ടിന്‍െറയും മുന്‍ നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡ് പ്രഫഷനല്‍ ഫുട്ബാളിനോട് വിടപറഞ്ഞു. 17 വര്‍ഷം ലിവര്‍പൂളില്‍ കളിച്ച ജെറാര്‍ഡ് ഒരു വ്യാഴവട്ടക്കാലം ഇഷ്ടക്ളബിന്‍െറ ക്യാപ്റ്റനായിരുന്നു. ഒന്നര വര്‍ഷമായി ലോസ് ആഞ്ചലസ് ഗാലക്സിക്കായാണ് കളിച്ചത്. ലിവര്‍പൂളിലും ഇംഗ്ളണ്ട് ദേശീയ ടീമിലും ലോസാഞ്ചലസിലും ചെലവഴിച്ച നിമിഷങ്ങള്‍ക്ക് നന്ദിപറയുന്നതായി ജെറാര്‍ഡ് വിടവാങ്ങല്‍ പ്രസ്താവനയില്‍ പറഞ്ഞു. ലിവര്‍പൂളിനായി 710ഉം ഇംഗ്ളണ്ടിനായി 114ഉം മത്സരങ്ങള്‍ കളിച്ച ജെറാര്‍ഡ് 2010, 14 ലോകകപ്പുകളില്‍ ഇംഗ്ളീഷ് ടീമിനെ നയിച്ചു. 36കാരനായ ജെറാര്‍ഡ് ലിവര്‍പൂള്‍, ന്യൂകാസില്‍, സെല്‍റ്റിക് ടീമുകളിലൊന്നിന്‍െറ പരിശീലകനാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.